എന്താണ് ഇന്‍വര്‍ട്ടര്‍ എ സി

ചൂട് കാലം വന്നതോടു കൂടി എല്ലാവരും എസിക്കു വേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. വമ്പന്‍ ഡിസ്‌കൗണ്ടുകളും പലിശ രഹിത വാഗ്ദാനങ്ങളുമായി എ സി നിര്‍മ്മാണ കമ്പനികളും രംഗത്തെത്തിയതോടെ എല്ലാവര്‍ക്കും ഒരു എ സി വാങ്ങിയാലെന്താ എന്ന ചിന്തയും വന്നു തുടങ്ങി.
ഓടിച്ചെന്നു ഷോ റൂമില്‍ ചെല്ലുമ്പോഴാണ് എ സിയിലെ വൈവിധ്യങ്ങള്‍ കേള്‍ക്കുന്നതും അന്തം വിടുന്നതും. മറ്റേതൊരു ഗൃഹോപകരണ മേഖലയിലെന്ന പോലെ , എ സിയിലും വ്യത്യസ്ത മോഡലുകളും ടെക്‌നോളജികളും ലഭ്യമാണ്.


ഈ അടുത്ത കാലത്തായി നാം കേള്‍ക്കുന്ന ഒന്നാണ് ഇന്‍വര്‍ട്ടര്‍ എ സി. പേര് ഇന്‍വര്‍ട്ടര്‍ എ സി ആണെങ്കിലും നമ്മുടെ വീടുകളില്‍ കാണുന്ന ഇന്‍വര്‍ട്ടറൂമായി ഇതിനു യാതൊരു ബന്ധവുമില്ല. അതായതു കറന്റ് പോയാലും പ്രവര്‍ത്തിക്കുന്ന ഇന്‍വര്‍ട്ടര്‍ പോലെ ഈ എ സികള്‍ പ്രവര്‍ത്തിക്കില്ല എന്നര്‍ത്ഥം.
സാധാരണ എ സിയും ഇന്‍വര്‍ട്ടര്‍ എസിയും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ കമ്പ്രസ്സറിന്റെ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസമാണ്.
സാധാരണ എ സിയില്‍ മുറി ആവശ്യത്തിന് തണുത്തു കഴിഞ്ഞാല്‍ കമ്പ്രെസര്‍ താനെ ഓഫ് ആകും. മുറിയിലെ തണുപ്പ് കുറയുമ്പോള്‍ വീണ്ടും കമ്പ്രെസര്‍ ഓണ്‍ ആയി തണുപ്പ് കൂടുന്നത് വരെ പ്രവര്‍ത്തിക്കും. ഇങ്ങനെ ഒരേ പോലെ പൂര്‍ണ്ണ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വൈദ്യുതി ചെലവ് കൂടും.


ഇന്‍വര്‍ട്ടര്‍ എ സിയില്‍ മുറി നിശ്ചിത അളവില്‍ തണുത്തു കഴിഞ്ഞാല്‍ കമ്പ്രെസര്‍ പൂര്‍ണ്ണമായി ഓഫാകുന്നതിനു പകരം ചെറുതായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. അങ്ങനെ മുറിയിലെ തണുപ്പ് നിലനില്‍ക്കുന്നു. ഇത് കാരണം കമ്പ്രെസര്‍ വീണ്ടും ഓണായി തണുപ്പിക്കേണ്ടി വരുന്നില്ല. ഇത് വൈദ്യുതി ഉപയോഗം ഗണ്യമായി കുറക്കാന്‍ സഹായിക്കുന്നു. സാധാരണ എ സിയെ അപേക്ഷിച്ചു ഇന്‍വര്‍ട്ടര്‍ എ സി ഉപയോഗിക്കുമ്പോള്‍ ഏകദേശം 3035 ശതമാനത്തോളം വൈദ്യുതി ലഭിക്കാനാവും.

ഇന്‍വര്‍ട്ടര്‍ എ സികള്‍ ഓണ്‍ലൈനില്‍ വമ്പന്‍ ഡിസ്‌കൗണ്ടിലൂടെ വാങ്ങിക്കാവുന്നതാണ്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ സൈറ്റുകളില്‍ EMI സ്‌കീമുകളില്‍ എ സി വാങ്ങാം.

ഇന്‍വര്‍ട്ടര്‍ എസിയുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ താഴെ കാണുന്ന വീഡിയോ കാണുക

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!