അവധിദിനങ്ങള്‍ അടിച്ചുപൊളിക്കാന്‍ ഒരു വീക്കെന്‍ഡ് ഹോം

നഗരത്തിരക്കില്‍ നിന്നൊഴിഞ്ഞുമാറി വിശാലമായ പറമ്പിലെ കൊച്ചുവീട്ടില്‍ കുറച്ചുദിവസം ആഘോഷിക്കുക എന്നത് ഏതൊരു നഗരവാസിയുടെയും വലിയ സ്വപ്‌നമാണ്. അത്തരമൊരു സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ബാംഗ്ലൂര്‍ നഗരത്തിലെ ഫഌറ്റില്‍ താമസിക്കുന്ന മില്‍ക്കര്‍ ഗില്‍സ്, ഫ്‌ലാസിഡ ഗില്‍സ് ദമ്പതികള്‍.


ബാംഗ്ലൂര്‍ നഗരത്തിനുപുറത്ത് ബഗലൂരിയാണ് ഇവര്‍ വീടുവെക്കാനുള്ള, ഏകദേശം ഒരേക്കര്‍ സ്ഥലം വാങ്ങിയത്. വീടു നിര്‍മ്മാണം നടത്തിയതാവട്ടെ ആബ്‌സൊല്യൂട്ട് ആര്‍കിടെക്‌സിലെ ദീപ ജെ പ്രവീണ്‍. അവസാനം പിറവിയെടുത്തതാവട്ടെ, തങ്ങളുടെ എല്ലാ വിധ സ്വപ്നങ്ങളും സന്നിവേശിപ്പിച്ച ഒരു അടിപൊളി വീക്കെന്ഡ് ഹോം. 750 ചതുരശ്രയടിയുള്ള ഈ വീടിന്റെ ചെലവ് 11 ലക്ഷം രൂപ.

വളരെ ലളിതമായ പ്ലാനാണ് വീക്കെന്‍ഡ് ഹോം പിന്തുടരുന്നത്. ചെറിയൊരു വരാന്ത, ഫോയര്‍, ലിവിങ് റൂം, ഡൈനിങ്, ചെറിയൊരു അടുക്കള, ഒരു ബെഡ് റൂം, ബാത്ത്‌റൂം എന്നിവയാണ് വീടിന്റെ ഭാഗങ്ങള്‍.

വീക്കെന്‍ഡ് ഹോമുകള്‍ക്ക് യോജിക്കുന്ന തരത്തില്‍ റസ്റ്റിക്ക് ഫിനിഷിലാണ് ദീപ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാത്രവുമല്ല, നൂറു ശതമാനം ഗ്രീന്‍ എന്നു കൂടി ഈ വീടിന് അവകാശപ്പെടാം.

പ്രാദേശികമായി ലഭിക്കുന്ന നിര്‍മ്മാണ വസ്തുക്കള്‍ പരമാവധി ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വീടിനടുത്ത് നിരവധി ഗ്രാനൈറ്റ്്് ക്വാറികളുള്ളതിനാല്‍, വീടു നിര്‍മ്മാണത്തില്‍ ഗ്രാനൈറ്റ് മുഖ്യഘടകമായി. ഇത് ചെലവ് വളരെയധികം കുറക്കാനും സഹായിച്ചു.

ഭിത്തികള്‍ക്ക് ഗ്രാനൈറ്റ് പാളികള്‍, വയര്‍കട്ട് ഇഷ്ടിക, കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ എന്നിവ ഉപയോഗിച്ചു. ഫ്‌ളോറിങിന് രണ്ടു നിറത്തിലുള്ള ഗ്രാനൈറ്റാണ് ഉപയോഗി്ച്ചിരിക്കുന്നത്. ബെഡ് റൂമിലെ കബോര്‍ഡ്, വീടിന്റെ കോമ്പൗണ്ട് വാള്‍ എന്നിവക്കും ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

അവധിദിനങ്ങളില്‍ മാത്രം ഉപയോഗിക്കുന്നതുകൊണ്ട് ചെറിയൊരു ബെഡ് റൂം ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബെഡ് റൂമിന്റെ ഒരു ഭാഗത്ത് ഗ്രാനൈറ്റ് ഭിത്തി നല്‍കി.

ക്രോസ് വെന്റിലേഷന് ഡിസൈനില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. കാറ്റ് കൂടുതല്‍ വരുന്ന വശങ്ങളില്‍ ലിന്റലിന് മുകളില്‍ ഗ്രില്ലുകള്‍ നല്‍കിയിരിക്കുന്നു. ചട്ടികള്‍ ഉപയോഗിച്ചുള്ള ഫില്ലര്‍ സ്ലാബ് ടെക്‌നോളജി ഉപയോഗിച്ചാണ് റൂഫ് വാര്‍ത്തിരിക്കുന്നത്.

വീടിന് വേണ്ടി വളരെ കുറച്ച് സ്ഥലം ഉപയോഗിച്ച്് പരമാവധി സ്ഥലം പഴവര്‍ഗ മരങ്ങള്‍ പിടിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. കുട്ടികള്‍ക്ക് ഓടിക്കളിക്കാനും ഇഷ്ടപ്പെട്ട പഴങ്ങള്‍ കഴിക്കാനും ഇത് അവസരം നല്‍കുന്നു.

എല്ലാ അര്‍ത്ഥത്തിലും വീക്കെന്‍ഡുകളില്‍ റിലാക്‌സ് ചെയ്യാനുതകുന്ന തരത്തിലാണ് ഈ വീടിന്‍ ഡിസൈന്‍. ഏതു തിരക്കില്‍ നിന്നും കുറച്ചുസമയം പ്രകൃതിയുമായി ഇഴുകിച്ചേരാണ്‍ ഈ വീക്കെന്‍ഡ് ഹോം സഹായിക്കുമെന്നുറപ്പ്.

 

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!