ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ 10 കാര്യങ്ങള്‍

ഇക്കാലത്ത് ഫ്‌ളോറിംഗിന് നിരവധി സാമഗ്രികള്‍ ലഭ്യമാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് ടൈലുകളാണ്. ടൈലുകളില്‍ തന്നെ അനവധി മോഡലുകളും ഇന്ന് മാര്‍ക്കറ്റിലുണ്ട്. അതുകൊണ്ടുതന്നെ ഏതു ടൈല്‍ എവിടെയൊക്കെ ഉപയോഗിക്കാം , ചിലവ് എങ്ങിനെ കുറക്കാം തുടങ്ങിയ ഒരു പാട് ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികമാണ്. ഫ്‌ളോറിങിന് ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ ഇതാ.

1. ആദ്യം ബജറ്റ് പ്ലാന്‍ ചെയ്യുക. അതിനനുസരിച്ച് ഏതു തരം ടൈല്‍ വേണമെന്ന് തീരുമാനിക്കാം. വിട്രിഫൈഡ്, സെറാമിക്, ടെറാകോട്ട തുടങ്ങിയ ഇനം ടൈലുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

2. ഏതൊക്കെ ഏരിയയിലേക്ക് ഏതു തരം ടൈലുകള്‍ വേണമെന്ന് തീരുമാനിക്കുക. ബെഡ് റൂം, ലിവിങ് റൂം, കിച്ചണ്‍ തുടങ്ങിയ വ്യത്യസ്ത ഭാഗങ്ങളിലേക്ക് വ്യത്യസ്ത ടൈലുകള്‍ ലഭിക്കും.
3. ചെറിയ റൂമുകളില്‍ ഇളം നിറത്തിലുള്ള ടൈലുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ വിശാലത തോന്നിക്കാന്‍ സഹായിക്കും.
4. ആവശ്യമുള്ളതിനേക്കാന്‍ 15% കൂടുതല്‍ ടൈലുകള്‍ വാങ്ങിക്കുക. ടൈല്‍ പതിക്കുമ്പോഴുണ്ടാവുന്ന പൊട്ടലുകള്‍ കാരണം ടൈലുകള്‍ തികയാതെ വന്നാല്‍ ഉപയോഗിക്കാം. മാത്രവുമല്ല, ചില അവസരങ്ങളില്‍ വാങ്ങിയ അതേ ബാച്ച്/ ഷേഡിലുള്ള ടൈലുകള്‍ പിന്നീട് കിട്ടിയെന്നു വരില്ല.
5.കിച്ചണില്‍ മാറ്റ് ഫിനിഷുള്ള ടൈലുകളാണ് ഉപയോഗിക്കാന്‍ നല്ലത്. അത് തെന്നി വീഴാതിരിക്കാന്‍ സഹായിക്കും.
6. ബാത്ത് റൂമിലെ ടൈലുകള്‍ ഗ്രിപ്പ് ഉള്ളതായിരിക്കണം
7. എല്ലാ റൂമിലെയും ടൈല് പതിക്കല്‍ നടത്തിയതിന് ശേഷം മാത്രം സ്‌കര്‍ട്ടിംഗിനുളള പീസുകള്‍ മുറിക്കുക. ഇത് ടൈല്‍ വേസ്റ്റ് ആവുന്നത് തടയും.
8. ഇന്റീരിയര്‍ ഡിസൈനിങിന് ചേരുന്ന തരത്തിലുള്ള ടൈലുകള്‍ തിരഞ്ഞെടുക്കുക.
9.പ്രധാന ഇടങ്ങളില്‍ വിലകൂടിയ വിട്രിഫൈഡ് ടൈലുകളും ബെഡ് റൂമുകളില്‍ സെറാമിക് ടൈലുകളും ഉപയോഗിക്കുന്നത് ചിലവു കുറക്കാന്‍ സഹായിക്കും.
10. അല്‍പം വിലകൂടിയാലും ബ്രാന്റഡ് ടൈലുകള്‍ ഉപയോഗിക്കുക.ഇത് ടൈലുകളിലെ വലിപ്പവ്യത്യാസം, പുളച്ചില്‍, വിയര്‍പ്പ് എന്നിവ ഒഴിവാക്കുന്നു.

Leave a Reply

1 Comment on "ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ 10 കാര്യങ്ങള്‍"

avatar
  Subscribe  
newest oldest most voted
Notify of
Antony
Guest

Expense for 2. 75cent concrete house

error: Content is protected !!