സൂപ്പര്‍ ലുക്കില്‍ ഒരു അടിപൊളി വീട് ( വീടും പ്ലാനും)
മനോഹരമായൊരു വീടു നിര്‍മിക്കുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. സ്വന്തം ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞ്,കയ്യിലുള്ള ബഡ്ജറ്റില്‍ നിന്ന് കൊണ്ട് അത്തരമൊരു വീട് ഡിസൈന്‍ ചെയ്യാന്‍ കഴിവും പരിചയസമ്പത്തുമുള്ള ഒരു എന്ജീയറെക്കൂടി കിട്ടിയാല്‍ സംഗതി എളുപ്പമായി.
അത്തരത്തില്‍ വളരെ സുന്ദരമായി ഡിസൈന്‍ ചെയ്ത ഒരു വീടാണിത്. 5 ബെഡ് റൂമുകളുള്ള ഈ വീടിന്റെ ആകെ വിസ്തീര്‍ണ്ണം 2500 ചതുരശ്രയടിയാണ്. മോഡേണ്‍ ശൈലിയിലാണ് എക്സ്റ്റീരിയര്‍ ഡിസെന് ചെയ്തിരിക്കുന്നത്. വളരെ ഒതുക്കത്തോടെയാണ് വീടിന്റെ ഡിസൈന്‍. കാര്‍പോര്‍ച്ച് വീടിനോടനുബന്ധിച്ച് നല്കിയിരിക്കുന്നു. കാര്‍പോര്‍ച്ചിന്റെ പില്ലറുകള്‍ ക്ലാഡിങ് ടൈല്‍ പതിച്ച് ഭംഗിയാക്കിയിരിക്കുന്നു.
ഒരു കുടുംബത്തിനാവശ്യമായ എല്ലാ സൗരകര്യങ്ങളും ഈ വീട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സിറ്റൗട്ട്, ഫാമിലി ലിവിങ്, ബാത്ത് ഡ്രെസ് സൗകര്യങ്ങളോടു കൂടിയ രണ്ടു ബെഡ് റൂമുകള്‍, അടുക്കള , വര്‍ക് ഏരിയ, കോമണ്‍ ബാത്ത് റൂം, തുടങ്ങിയവയാണ് സൗകര്യങ്ങള്‍.
ആറു സെന്റ് സ്ഥലത്ത് ഈ വീട് പണിയാവുന്നതാണ്.
Leave a Reply
Be the First to Comment!