തലയെടുപ്പോടെ ഒരു സുന്ദരി വീട്!


മനോഹരമായ വീടുകള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതുകൊണ്ടുതന്നെയാണ് നാം നമ്മുടെ സമ്പാദ്യമെല്ലാം വീടുനിര്‍മാണത്തിനു വേണ്ടി നീക്കിവെക്കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍മിക്കുന്ന വീട് നമ്മുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതാകണമെന്ന് നമുക്ക് നിര്‍ബന്ധമുണ്ട്.ഇക്കാരണത്താലാവണം ഏതു മുക്കില്‍ ചെന്നാലും വളരെ മനോഹരമായ വീടുകള്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.

മഞ്ചേരിയിലെ പ്രമുഖ ഡിസൈനേഴ്‌സായ ഹോംട്രീ ഡിസൈന്‍ ചെയ്ത വീടാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ക്ലൈന്റിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് മനോഹരമായ ഒരു ഭവനം ഹോംട്രീയിലെ കഴിവും പരിചയസമ്പന്നതയുമുള്ള ഡിസൈനേഴ്‌സ് ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തനതായ ശൈലിയും ആധുനിക ശൈലിയും സമന്വയിപ്പിച്ചുകൊണ്ടാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

2490 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ സുന്ദരന്‍ വീടിന്റെ എക്സ്റ്റീരിയര്‍ ആരെയും ആകര്‍ഷിക്കുന്നതരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.വളരെ വിദഗ്ദമായി വിന്യസിച്ചിരിക്കുന്ന സ്ലോപ് റൂഫുകള്‍ വീടിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.

ഇരുനിലകളിലായി നാലുബെഡ്‌റൂമുകളാണ് വീട്ടിലുള്ളത്. എല്ലാ ബെഡ് റൂമുകള്‍ക്കും ബാത്ത് സൗകര്യം നല്‍കിയിരിക്കുന്നു. കൂടാതെ സിറ്റൗട്ട്,ഗസ്റ്റ് ലിവിങ്,ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചണ്‍, വര്‍ക് ഏരിയ, അപ്പര്‍ ലിവിങ്, ബാല്‍ക്കണി തുടങ്ങിയ സൗകര്യങ്ങളും വീട്ടിലുണ്ട്‌

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!