നീളന്‍ പ്ലോട്ടില്‍ ഒരുഗ്രന്‍ വീട്‌ (വീടും പ്ലാനും)


ഒരു വീടിന്റെ പുറംകാഴ്ച ശ്രദ്ധേയമാകുന്നത് ഡിസൈനറുടെ കഴിവും പരിചയ സമ്പത്തും കൊണ്ട് തന്നെയാണ്. വീടിന്റെ ഭംഗി കൂട്ടാന്‍ അനാവശ്യമായ നിര്‍മ്മിതികളും ഏച്ചുകൂട്ടലുകളും നടത്താതെ വളരെ ലളിതമായ ഡിസൈനുകള്‍ നല്‍കി ആരുടെയും ശ്രദ്ധ പിടിച്ചുറ്റുന്ന ഈ വീടിന്റെ പിന്നിലുള്ള കഴിവ് കൊല്ലം കടക്കലിലെ ഡാച്ച ഡിസൈന്‍സിനിലെ അഖില്‍ രാജിന്റേതാണ്.

സിറ്റ് ഔട്ടിനു മുന്നില്‍ നല്‍കിയ പ്രോജെക്ഷന്‍, മണ്ണിന്റെ നിറവും ഓഫ് വൈറ്റ് നിറവും ഗ്രേ നിറവും ഉപയോഗിച്ചുള്ള പക്വമായ നിറ വിന്യാസം തുടങ്ങിയവ ഒറ്റ നോട്ടത്തില്‍ തന്നെ ആരുടെയും മനം കവരുന്നതാണ്.

വീതി കുറഞ്ഞ 8 സെന്റ് സ്ഥലത്താണ് 1650 ചതുരശ്ര അടി വിസ്തൃതിയില്‍ ഈ വീട് നിര്‍മിച്ചിരിക്കുന്നത്. ഈ വീടിനു ഇന്റീരിയര്‍ ഉള്‍പ്പെടെ അകെ ചെലവായത് 30 ലക്ഷം മാത്രം.
ഒരു മഡ് ഹൗസ് ലുക്കിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ പ്രതീതി കൊണ്ട് വരാന്‍ സിമെന്റില്‍ പ്രത്യേകം ടെക്‌സ്ചര്‍ ചെയ്‌തെടുത്തു മണ്ണിന്റെ നിറം നല്‍കി.

മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം കിട്ടാന്‍ സിറ്റ് ഔട്ടിനു മുന്നില്‍ പില്ലര്‍ നല്‍കി പ്രോജെക്ഷന്‍ നല്‍കിയത് വീടിന്റെ ഭംഗി വര്‍ധിപ്പിച്ചു.
സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ്ങ്, കിച്ചന്‍, നാലു കിടപ്പു മുറികള്‍, ഓപ്പണ്‍ ടെറസ് എന്നിവയാണ് സൗകര്യങ്ങള്‍.

ഓരോ ഏരിയയുടെയും ആവശ്യങ്ങള്‍ മനസിലാക്കിയാണ് അകത്തളങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓപ്പണ്‍ ശൈലിയിലാണ് ലിവിങ്ങും ഡൈനിങ്ങ് ഏരിയയും ഡിസൈന്‍ ചെയ്തത്.

മിതമായി മാത്രമേ ഫര്‍ണിചര്‍ ഉപയോഗിച്ചിട്ടുള്ളൂ. കസ്റ്റം മെയ്ഡ് ഫര്‍ണിച്ചര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്‌ലോറിങ്ങിന് മുഴുവനായി വൈറ്റ് വിട്രിഫൈഡ് ടൈല്‍ നല്‍കി. പാസ്സേജിനു വുഡന്‍ ഫിനിഷ് വിട്രിഫൈഡ് ടൈലും ഉപയോഗിച്ചു.

ഡൈനിങ്ങ് ഹാളില്‍ നിന്ന് സ്റ്റെയര്‍ കേസ് നല്‍കി. സ്റ്റെയര്‍ കേസിന്റെ ഹാന്‍ഡ് റെയിലിന് സ്റ്റീല്‍ ഉപയോഗിച്ചു.

സ്റ്റെയര്‍ കേസിനു താഴെ വാഷ് ഏരിയ ഡിസൈന്‍ ചെയ്തു. അതിന്റെ ഒരുഭാഗത്തു പാര്‍ട്ടീഷന്‍ ചെയ്തു ഇന്‍വേര്‍ട്ടര്‍ റൂം ഉണ്ടാക്കി.

താഴെ രണ്ടു, മുകളില്‍ രണ്ടു എന്നിങ്ങനെ നാലു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ബെഡ്‌റൂമുകള്‍ ലളിതമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. വാഡ്രോബുകള്‍ക്കു പ്രീ ലാമിനേറ്റഡ് എം ഡി എഫ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പര്‍ ലിവിങ്ങില്‍ ബേ വിന്‍ഡോ നല്‍കിയിട്ടുണ്ട്.

കിച്ചനും വളരെ ലാളിതമായിട്ട് തന്നെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൗണ്ടര്‍ ടോപ്പിന് ഗ്രാനൈറ്റ് ഉപയോഗിച്ചു. കബോര്‍ഡുകള്‍ക്കു എം ഡി എഫ് ഉപയോഗിച്ച്. അടുക്കളായോടനുബന്ധിച്ചു ഒരു വര്‍ക്ക് ഏരിയയും നിര്‍മിച്ചു.
ചെലവാക്കിയ പണത്തിനുള്ള മൂല്യം ഉറപ്പു തരുന്ന ഒരു പ്രൊജക്റ്റ് ആണിതെന്നു നിസ്സംശയം പറയാം. ഭംഗിയും സൗകര്യവും സമ്മേളിക്കുന്ന ഇത്തരം ബജറ്റ് വീടുകള്‍ ഇന്നിന്റെ ആവശ്യകതയാണ്.

Leave a Reply

3 Comments on "നീളന്‍ പ്ലോട്ടില്‍ ഒരുഗ്രന്‍ വീട്‌ (വീടും പ്ലാനും)"

avatar
  Subscribe  
newest oldest most voted
Notify of
Ashwath
Guest

Good and innovative design

Binoy varghese
Guest

Attractive and simple design

R. Akhilraj
Guest

Thanks 4 ur valuable comment.

error: Content is protected !!