ഒറ്റനിലയില്‍ വശ്യമേറും വീട്!

ഒറ്റനിലയില്‍ പരന്നുകിടക്കുന്ന ഒരു കിടിലന്‍ വീട്.ഒറ്റ നില വീടുകള്‍ ഇഷ്ടപ്പെടുന്ന വീടുപണിഡോട്ട് കോമിന്റെ വായനക്കാര്‍ക്ക് ഈ വീട് ഒറ്റനോട്ടത്തില്‍ തന്നെ ഇഷ്ടപ്പെടുമെന്നുറപ്പ്. കോട്ടയത്തെ പ്രമുഖ എന്‍ജീനിയറിങ് സ്ഥാപനമായ ഗ്രീന്‍ലൈഫ് എഞ്ചിനീയറിംഗ് സൊല്യൂഷനിലെ എന്‍ജീനിയര്‍ ഫൈസല്‍ മജീദാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മേഡേണ്‍ ഡിസൈനും കംന്റപ്രറി ശൈലിയിലും അവലംബിച്ച് ഡിസൈന്‍ ചെയ്ത ഒറ്റനില വീട്. നാലുമുറികളടക്കം ആധുനിക സൗകര്യങ്ങള്‍ സജീകരിച്ചുകൊണ്ട് 1955 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ഗ്രീന്‍ലൈഫ് എഞ്ചിനിയറിങ് സൊല്യൂഷന്‍സ് രൂപകല്‍പന ചെയ്ത വീടും പ്‌ളാനുമാണ് പരിചയപ്പെടുത്തുന്നത്.

എക്സ്റ്റീരിയറിന്റെ മികവാണ് വീടിന്റെ ആകര്‍ഷകം. വീടിന്റെ പുറം കാഴ്ചയില്‍ കൂടുതല്‍ വലുപ്പം തോന്നിപ്പിക്കുകയും ഇരുനില വീടിന്റെ പ്രതീതി ഉണര്‍ത്തുകയും ചെയ്യുന്നതിന് മുകളില്‍ ഒന്നര മീറ്റര്‍ ഉയരത്തിലുള്ള പ്‌ളെയിന്‍ വാളുകള്‍ നല്‍കിയിട്ടുണ്ട്. ഇത് മറ്റ് ഓര്‍ണമെന്റല്‍ വര്‍ക്കുകളേക്കാള്‍ ചെലവു കുറഞ്ഞതും എന്നാല്‍ വീടിന് പുറംമോടി നല്‍കുന്നതുമാണ്. ടെറസ് പ്‌ളെയിനായി ഇടാതെ വ്യത്യസ്ത ശൈലിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. സമാന്തരമായി വരുന്ന തൂണുകളില്‍ കാര്‍ പോര്‍ച്ച്, സിറ്റ് ഔട്ട് എന്നിവ നല്‍കിയിട്ടുള്ളത് പ്രത്യേക ഭംഗി നല്‍കുന്നുണ്ട്. ഇത് വാര്‍പ്പ് ചെലവ് കുറക്കുന്നതും സ്‌പേസ് വേസ്റ്റേജിനെ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.

സണ്‍ ഷെയ്ഡുകള്‍ ബോക്‌സ് ശൈലിയിലാണ് ചെയ്തിരിക്കുന്നത്. സണ്‍ഷേഡുകള്‍ക്കും പര്‍ഗോളക്കും താഴെ ചെറിയ പൂച്ചെടികള്‍ പിടിപ്പിച്ച് ലാന്‍ഡ്‌സ്‌കേപ്പുമായി ബന്ധിപ്പിക്കാനുള്ള സ്‌പേസ് കൊടുത്തിരിക്കുന്നു. ഇത് എലിവേഷനെ കൂടുതല്‍ മനോഹരമാക്കുകയും വീടിനെ ഹൈറേഞ്ചിലെ മനോഹരമായ പ്രകൃതിയുമായി അടുപ്പിക്കുകയും ചെയ്യുന്നു.

ഡൈനിങ് സ്‌പേസിനോടു ചേര്‍ന്നുള്ള നടുമുറ്റമാണ് വീടിന്റെ പ്രത്യേക ആകര്‍ഷണം. നടുമുറ്റം അകത്തളത്തേക്ക് കൂടുതല്‍ വെളിച്ചവും വായുവും കടത്തിവിടുന്നു. പെബിള്‍ കോര്‍ട്ടായാണ് നടുമുറ്റം ഡിസെന്‍ ചെയ്തിരിക്കുന്നത്. സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ് എന്നിങ്ങനെയാണ് സജീകരിച്ചിരിക്കുന്നത്. കിടപ്പുമുറികളെല്ലാം ഡൈനിങ് സ്‌പേസിലേക്കു തുറക്കുന്നു. രണ്ടു മുറികളില്‍ ബാത്ത് റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്. രണ്ടു മുറികള്‍ക്ക് കോമണ്‍ ബാത്ത് റൂം നല്‍കിയിരിക്കുന്നു. ഡൈനിങ് സ്‌പേസിനോടു ചേറന്നു തന്നെ യൂറ്റിലിറ്റി സ്‌പേസ് നല്‍കിയിട്ടുണ്ട്. അടുക്കളയില്‍ തന്നെ സ്റ്റേറേജിന് സ്ഥലം കണ്ടത്തെിയിരിക്കുന്നു. അടുക്കയോട് ചേര്‍ന്ന് വര്‍ക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്.
1955 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മ്മാണ ചെലവ് ഏകദേശം 33 ലക്ഷം രൂപയാണ്

Leave a Reply

Be the First to Comment!

avatar
  Subscribe  
Notify of
error: Content is protected !!