ഒറ്റ നിലയുടെ ഒതുക്കത്തില്‍

ഒറ്റനിലയിലൊതുങ്ങി ചെറിയ ബജറ്റിലൊരു വീട്, എന്നാല്‍, കാലത്തിനനുസരിച്ച സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനും ടി.വി കാണാനും വിശാലമായ ഫാമിലി ലിവിങ്ങും നാലു കിടപ്പുമുറികളും കാര്‍പോര്‍ച്ചും കോര്‍ട്ട് യാഡുമെല്ലാമുള്ള ഈ വീട് 1955 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഒരുക്കിയിരിക്കുന്നത്. കന്റംപററി ശൈലിയില്‍ പണി തീര്‍ത്ത വീടിനെ വ്യത്യസ്തമാക്കുന്നത് സ്‌ക്വയര്‍ പാറ്റേണിലുള്ള എക്‌സീറ്റിരിയറാണ്.

ചെലവു കുറക്കുന്നതിനും വ്യത്യസ്തമായ പാറ്റേണ്‍ കൊണ്ടു വരുന്നതിനുമായി ഫ്‌ലാറ്റ് റൂഫാക്കി. ഇന്റീരിയറില്‍ സൗന്ദര്യത്തോടൊപ്പം സ്ഥലം ലാഭിക്കുന്നതിലും ശ്രദ്ധിച്ചിട്ടുണ്ട്.

ഡൈനിങ്‌സ് പേസ് വലിയ ഹാളായാണ് നല്‍കിയിരിക്കുന്നത്. ഡൈനിങ്ങ് ഏരിയയിലാണ് പ്രാര്‍ഥനാ മുറിക്കായി സ്‌പേസ്‌കണ്ടെത്തിയിരിക്കുന്നത്. മുറിയായി പ്രത്യേകം വേര്‍തിരിക്കാതെ ഒഴിഞ്ഞ കോര്‍ണറില്‍ ചുവരില്‍ എം.ഡി.എഫ് പാനലും സ്റ്റാന്‍ഡും നല്‍കി വുഡന്‍ പെയിന്റടിച്ച് മനോഹരമാക്കി.

ഡൈനിങ്ങ് സ്‌പേസിലെ മറ്റൊരു കോര്‍ണറില്‍ കോര്‍ട്ട് യാര്‍ഡ് ഒരുക്കി. ഇത് ഹാളില്‍ നല്ല വെളിച്ചം നിറക്കുന്നു. കോര്‍ഡ് യാര്‍ഡിന്റെ സൈഡില്‍ ചുവരു വരുന്ന ഭാഗത്ത് ജനലിനു പകരം പര്‍ഗോള ഡിസൈന്‍ നല്‍കിയത് ചെലവു കുറക്കുന്നതിനും വെളിച്ചം അകത്തേക്ക് കടത്തുന്നതിനും സഹായിച്ചു.

ലിവിങ് സ്‌പേസില്‍ ഇന്റീരിയര്‍ ഭംഗിക്ക് വേണ്ടി ക്യൂരിയോസിന് പകരം നിഷേ സ്‌പേസുകളാണ് നല്‍കിയത്. സീറ്റിങ് ഒരുക്കിയതിന് എതിര്‍വശത്തെചുവരില്‍ ടെക്‌സ്ച്ചര്‍ പെയിന്റ് നല്‍കി ടി.വി സ്‌പേസാക്കി മാറ്റി

വെട്ടുകല്ലാണ് നിര്‍മാണിനുപയോഗിച്ചത്. സിറ്റൗട്ടില്‍ ഗ്രാനൈറ്റും ബാക്കിയിടങ്ങളില്‍ വിട്രിഫൈഡ് ടൈലും വിരിച്ചു. അടുക്കളയില്‍ സണ്‍ഷേഡുകള്‍ അകത്തേക്കുള്ള റാക്കുകളാക്കി മാറ്റി. കബോര്‍ഡുകള്‍ എഎം.ഡി.എഫിലാണ് ചെയ്തത്. 30 ലക്ഷം രൂപ ചെലവിലാണ് വീട് പൂര്‍ത്തിയാക്കിയത്.

ഇടുക്കിയിലെ നെടുംങ്കണ്ടത്തെ ഹൈറേഞ്ച് പ്ലോട്ടിലാണ് വീട് നിര്‍മ്മിച്ചത്. ടെറസില്‍ നിന്നും നോക്കിയാല്‍ രാമക്കല്‍മേടിന്റെ മനോഹര ദൃശ്യങ്ങള്‍ കാണുന്ന തരത്തിലുള്ള പ്ലോട്ടിന് ഇണങ്ങുന്ന വിധത്തിലും ഭൂമിയുടെ ഘടനക്ക് ആഘാതമില്ലാത്ത വിധത്തിലുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്

 

Leave a Reply

1 Comment on "ഒറ്റ നിലയുടെ ഒതുക്കത്തില്‍"

avatar
  Subscribe  
newest oldest most voted
Notify of
Sudheer K V
Guest

1955 SQ കൊച്ചുവീട്…….!!!

error: Content is protected !!