ഒറ്റനിലയില്‍ ഗമയോടെ!

സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍മിക്കുന്ന വീട് സുന്ദരവും ആകര്‍ഷകവുമാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതു കൊണ്ടുതന്നെ മനസ്സില്‍ താലോലിച്ചു വളര്‍ത്തിയ വീടിനെ സൃഷ്ടിക്കാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം വേണ്ടത് വിദഗ്ദനും പരിചയസമ്പന്നനുമായ ഒരു ഡിസൈനറെയാണ്. നിങ്ങളുടെ മനസ്സിലുള്ള വീട് യാതൊരു കോട്ടവും തട്ടാതെ ആവിഷ്‌കരിക്കാന്‍ പരിചയസമ്പന്നനായ ഒരു ഡിസൈനര്‍/ ആര്‍കിടെക്ടിനു കഴിയും.

മഞ്ചേരിയിലെ പ്രശസ്ത ഡിസൈനര്‍ സ്ഥാപനമായ SIGNARCH ഡിസൈനേഴ്‌സിലെ ശമീം ഡിസൈന്‍ ചെയ്ത വീടാണിത്. ഒറ്റ നിലയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീടിന്റെ രൂപഭംഗി ആരെയും ആകര്‍ഷിക്കുക തന്നെ ചെയ്യും. കാണുമ്പോള്‍ വലിയ ഒരു വീടിന്റെ എടുപ്പും മട്ടുമൊക്കെയുണ്ടെങ്കിലും ഈ വീടിന്റെ ആകെ വിസ്തീര്‍ണ്ണം വെറും 1787 സ്‌ക്വയര്‍ ഫീറ്റ് മാത്രമാണ്.മൂന്ന് ബെഡ് റൂമുകളുള്ള ഈ വീട്ടില്‍ രണ്ട് ബെഡ് റൂമുകള്‍ക്ക് ബാത്ത് അറ്റാച്ച്ഡ് സൗകര്യം നല്‍കിയിരിക്കുന്നു.

 

ഒരു ആധുനിക വീടില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ശമീം വളരെ വിദഗ്ദമായി ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പരമ്പരാഗത ശൈലിയും സമകാലിക ശൈലിയും സമന്വയിപ്പിച്ചാണ് ശമീം വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതില്‍ സ്ലോപ് റൂഫുകള്‍ പ്രധാനപങ്കുവഹിക്കുന്നു. വളരെ ഒരുക്കത്തോടു കൂടിയാണ് സിറ്റൗട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സിറ്റൗട്ട്, ലിവിങ് ഹാള്‍, 3 ബെഡ്‌റൂം, 3 ബാത്ത് റൂം, സ്‌റ്റോര്‍, അടുക്കള, വര്‍ക് ഏരിയ തൂടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

4
Leave a Reply

avatar
4 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
3 Comment authors
ArunAkshayShahid Recent comment authors
  Subscribe  
newest oldest most voted
Notify of
Shahid
Guest
Shahid

Please send me the plan

Akshay
Guest
Akshay

I want to make a low budget home 1100 sq ft

Arun
Guest
Arun

Please send the plan and cost

Arun
Guest
Arun

please send me the plan

error: Content is protected !!