സിമ്പിള്‍ മോഡേണ്‍ വീടും പ്ലാനും,പൂജാ റൂം സഹിതം

അടക്കവും ഒതുക്കവുമുള്ള ഒരു ആധുനിക വീടിന്റെ പ്ലാന്‍ പ്രതീക്ഷിച്ചിരിക്കുകയാണോ നിങ്ങള്‍? എങ്കിലിതാ മനോഹരമായ ഒരു സൂപ്പര്‍ കണ്ടംപ്രറി വീടും അതിന്റെ പ്ലാനും വീടുപണി.കോം നിങ്ങള്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്നു. തൃശൂരിലെ പ്രമുഖ ഡിസൈനറായ ബിബിന്‍ ബാലനാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മൊത്തം 2432 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വീടിന്റെ താഴത്തെ നിലയുടെ വിസ്തൃതി 1391 ചതുരശ്രയടിയും മുകളിലെ നിലയുടെ വിസ്തൃതി 1041 ചതുരശ്രയടിയുമാണ്.

ആധുനിക വീടുകള്‍ക്കനുയോജ്യമായ വിധത്തില്‍ എല്ലാ വിധ സൗകര്യങ്ങളും ഈ വീട്ടില്‍ ഒരുക്കിയിരിക്കുന്നു. ഒരു നീളന്‍ സിറ്റൗട്ട്, ലിവിങ് ഹാള്‍, ഡൈനിങ് ഹാള്‍, ഓഫീസ് റൂം, രണ്ടു ബെഡ് റൂമുകള്‍, അടുക്കള, വര്‍ക് ഏരിയ, പൂജാറും തുടങ്ങിയ സൗകര്യങ്ങള്‍ താഴത്തെ നിലയില്‍ ഒരുക്കിയിരിക്കുന്നു.

മുകളിലെ നിലയില്‍ രണ്ടു ബെഡ് റൂമുകള്‍, ബാല്‍ക്കണി, ഓപണ്‍ ടെറസ് എന്നിവയാണുള്ളത്.

Leave a Reply

1 Comment on "സിമ്പിള്‍ മോഡേണ്‍ വീടും പ്ലാനും,പൂജാ റൂം സഹിതം"

avatar
  Subscribe  
newest oldest most voted
Notify of
Rajeev
Guest

I am planing to buy a property in cochin, it would be 5 or 6 cents plot. please send a suitable plan. my budget would be 20 lakhs.

error: Content is protected !!