കണ്ടാല്‍ കൊതി തീരില്ല ഈ വീട് (വീടും പ്ലാനും)

ഈ വീട് കണ്ടാല്‍ ആരായാലും കുറച്ചുനേരം നോക്കിനിന്നുപോകും, അത്രക്ക് ഭംഗിയാണ് ഈ സുന്ദരന്‍ വീടിന്. വീട് ഡിസൈന്‍ സങ്കല്‍പത്തെ അടിമുടി മാറ്റുന്ന തരത്തില്‍, ബോക്‌സ് ടൈപ്പ് ഡിസൈന്‍ ശൈലിയെ അതിമനോഹരമായി അവതരിപ്പിക്കുകയാണ് എറണാകുളത്തെ പ്രമുഖ നിര്‍മ്മാണ സ്ഥാപനമായ SQUARE DRIVE LIVING SPACE ലെ ആര്‍കിടെക്ട് വിനോദ്.

ബോക്‌സ് ടൈപ്പ് വീടുകളില്‍ സ്ഥിരമായി കണ്ടുവരുന്ന ആവര്‍ത്തന വിരസത ഈ വീടിനെ തെല്ലും ബാധിക്കുന്നില്ല എന്നത് തന്നെയാണ് ഈ ഡിസൈനിന്റെ ഹൈലൈറ്റ്.
എക്സ്റ്റീരിയറിന്റെ എല്ലാ ഭാഗങ്ങളും വളരെ ലളിതവും എല്ലാ എലമെന്റുകളോടും ചേര്‍ന്നുപോകുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ നിറങ്ങള്‍ വേണമെന്ന സങ്കല്‍പത്തെ മാറ്റിമറിച്ചുകൊണ്ട് വളരെ മിനിമല്‍ നിറവിന്യാസമാണ് വീടിന് നല്‍കിയിരിക്കുന്നു.

ക്ലാഡിങ് സ്‌റ്റോണ്‍ നല്‍കി വീടിന്റെ എക്‌സ്റ്റീരിയര്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. വീതിയും നീളവും കൂടിയ ഗ്ലാസ് ജനലുകള്‍ വീടിന്റെ മറ്റൊരു സവിശേഷതയാണ്. വീടിന്റെ ഒരു ഭാഗം ഡബ്ള്‍ ഹൈറ്റിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നു. ഇത് വീടിന്റെ പ്രഭാവം വര്‍ദ്ധിപ്പിക്കുന്നു. കാര്‍പോര്‍ച്ചിന്റെ തൂണുകള്‍, മുകളില്‍ നിര്‍മിച്ചിരിക്കുന്ന പാഷ്യോ എന്നിവ വീടിനെ വളരെയധികം മനോഹരമാക്കുന്നു.

2787 ചതുരശ്രയടി വിസ്തൃതിയുളള ഈ വീടിന്റെ താഴത്തെ നിലയുടെ വിസ്തൃതി 1675 അടിയാണ് . താഴത്തെ നിലയില്‍ രണ്ട് ബെഡ്‌റൂം, ലിവിങ് ഹാള്‍, സിറ്റൗട്ട്, ഫാമിലി ലിവിങ് ഹാള്‍, ഡൈനിങ് ഹാള്‍. കിച്ചണ്‍, സ്റ്റോര്‍, പൂജാറൂം എന്നിവ വളരെ മനോഹരമായ സൗകര്യപ്രദമായും ഒരുക്കിയിട്ടുണ്ട്, രണ്ടു ബെഡ്‌റൂമുകള്‍ക്കും ബാത്ത് അറ്റാച്ച് സൗകര്യം നല്‍കിയിട്ടുണ്ട്. വീടിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ബാഗുകളും വളരെ വിശാലയിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മുകളിലത്തെ നിലയുടെ വിസ്തൃതി 1111 സ്‌ക്വയര്‍ഫീറ്റാണ്. ഇവിടെ വിശാലമായ 2 ബെഡ്‌റൂമുകള്‍, അപ്പര്‍ ലിവിങ്, ബാല്‍ക്കണി എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
കണ്ടുമടുത്ത ഡിസൈനുകളില്‍ നിന്ന് വ്യത്യസ്തമായി എല്ലാവരുടെയും മനം കവരുന്ന തരത്തിലാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.1
Leave a Reply

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Meenu Recent comment authors
  Subscribe  
newest oldest most voted
Notify of
Meenu
Guest
Meenu

Is it possible to construct a 2 storey house with car parking in 2.5 cent land.

error: Content is protected !!