ന്യൂനപക്ഷ വീടുനിര്‍മ്മാണ/ പുനരുദ്ധാരണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മുസ്ലിം, ക്രിസ്തൃന്‍, ബുദ്ധ, സിഖ്, പാഴ്‌സ്, ജൈനര്‍ എന്നീ ന്യുനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി 2017 ആഗസ്ത് 31. ഒരു വീടിന് രണ്ടര ലക്ഷം രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷയുടെ സ്വന്തം / പങ്കാളിയുടെ പേരില്‍ ചുരുങ്ങിയത് രണ്ട് സെന്റ് സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷക, കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകക്കോ, അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യുക.
പുതിയ വീട് നിര്‍മിക്കാനുള്ള അപേക്ഷാ ഫോറത്തിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://minoritywelfare.kerala.gov.in/

മുസ്ലിം, ക്രിസ്തൃന്‍, ബുദ്ധ, സിഖ്, പാഴ്‌സ്, ജൈനര്‍ എന്നീ ന്യുനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി 2017 ആഗസ്ത് 31. ശരിയായ വാതിലുകള്‍/ ജനലുകള്‍/ മേല്‍ക്കൂര/ ഫ്‌ളോറിങ്/ ഫിനിഷിങ/ പ്ലംബിങ്/ സാനിറ്റേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീട് മെയിന്റനന്‍സിന് അമ്പതിനായിരം രൂപയാണ് ധനസഹായം നല്‍കുന്നത്. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ / പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്രയടിയില്‍ കൂടാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യുക.

വീടുമെയിന്റനന്‍സ് ചെയ്യാനുളള ധനസഹായത്തിന് അപേക്ഷിക്കാനുള്ള ഫോറത്തിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://minoritywelfare.kerala.gov.in/

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!