വരുമാനം തരുന്ന ചെറു വീടുകള്‍

വലിയ കാറുകള്‍ വീട്ടിലുണ്ടെങ്കിലും ഒട്ടുമിക്ക ആളുകളും ചെറുകാറുകളെ ഇഷ്ടപ്പെടുന്നു. ടൗണിലെ തിരക്കില്‍ ഉപയോഗിക്കുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും ചെറുകാറുകള്‍ ഉത്തമമാണ്.

അതുപോലെ അവധിക്കാലം ചിലവഴിക്കുന്നതിന് ടൗണിലെ തിരക്കുകളില്‍ നിന്ന് മാറി ഒരു 3 Cent സ്ഥലവും, ഇത്തരം ഒരു ചെലവു കുറഞ്ഞ രീതിയില്‍ നിര്‍മ്മിച്ച ഒരു ചെറിയ വീടും ഉണ്ടെങ്കില്‍ എന്ന് ചിന്തിച്ചു നോക്കൂ.

സ്ഥിരമായ അടച്ചുറപ്പുള്ള വസതിക്കായി നിങ്ങള്‍ ആഗ്രഹിച്ച് നിങ്ങളുടെ വീടു നിര്‍മ്മിക്കാറുണ്ട് . പക്ഷെ പ്രകൃതിയുടെ മടിയില്‍, തുറസ്സായ സ്ഥലത്ത്, പല പട്ടണ പരിഷ്‌കാരികളും സ്വപ്നം കാണും, ഇത്തരമൊരു വീട്. പൂക്കള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍ പാടുന്ന കേട്ടു, സ്വന്തം കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി അഭിമാനത്തോടെ അവധിക്കാലം ചിലവഴിക്കാനൊരു കൊച്ചു വീട്.

മാറി നില്‍ക്കാന്‍ ഒരു വീട് എന്നതിലുപരി അതിനെ ഒരു വരുമാന മാര്‍ഗ്ഗവുമായി മാറ്റാം. വാഗമണ്‍ മൂന്നാര്‍, ഇല്ലിക്കല്‍ കല്ല്, കുമരകം, ഇലവീഴപൂഞ്ചിര, പാഞ്ചാലി മേട് ,കുട്ടിക്കാനം, പീരുമേട്, തേക്കടി, അച്ചുരുളി രാമക്കല്‍മേട്, തെന്മല, പൊന്‍മുടി, ആലപ്പുഴ, കോവളം ബീച്ചുകള്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കടുത്ത് വില കുറഞ്ഞ ഭാഗത്ത് വാഹന സൗകര്യമുള്ള ,ജലം ലഭിക്കുന്ന 3 cent സ്ഥലം വാങ്ങി ചെലവ് കുറഞ്ഞതും എന്നാല്‍ ഭംഗിയുള്ളതുമായ ഇത്തരം വീടുകള്‍ നിര്‍മ്മിച്ചാല്‍ നമുക്കും ടൂറിസം ബിസിനസ്സ് തുടങ്ങാം.

1500 രൂപ മുതല്‍ ദിവസ വാടക ലഭിക്കുന്ന, വിനോദ സഞ്ചാരികളെ താമസിപ്പിക്കുന്ന കോട്ടേജുകള്‍ക്ക് പ്രീയം കൂടുകയാണ്. സ്ഥലം വാങ്ങുന്നത് ഉള്‍പ്പടെ കൂടിയത് 10 ലക്ഷം രൂപ വരെ ആകെ ചിലവ് വരുന്ന ഇത്തരം കോട്ടേജുകള്‍ മെയിന്റനസ് ചെയ്യുന്നതിനും അതിഥികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതിനും ആ നാട്ടിലെ തന്നെ ഒരു വ്യക്തിയെ ചുമതലപ്പെടുത്തിയാല്‍ മതിയാകുന്നതാണ്.ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

അവധിക്കാലം ചിലവഴിക്കുന്നതിന് ഒരു കൊച്ചു വീട്, ആ വീട് ഒരു വരുമാന മാര്‍ഗ്ഗം കൂടി ആണെങ്കിലോ?
ശ്രദ്ധിയ്‌ക്കേണ്ട ഒരു വസ്തുത തിരക്കുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന് അടുത്താകണം ഈ കോട്ടേജ് നിര്‍മ്മിക്കാനുതകുന്ന സ്ഥലം തിരഞ്ഞെടുക്കേണ്ടത് എന്നതാണ്. എങ്കില്‍ മാത്രമേ എല്ലാ സീസണിലും ദിവസ വാടക ലഭ്യമാകൂ…..

10 ലക്ഷം മുടക്കിയാല്‍ അര ലക്ഷത്തിന് മേല്‍ മാസവരുമാനം . കോട്ടേജ് നിര്‍മ്മിച്ച് ദിവസവാടകയ്ക്ക് കൊടുത്താല്‍ പണി എടുക്കാതെ ജീവിയ്ക്കാം.

വീടിന്റെ സുസ്ഥിരതയും സൗന്ദര്യവും അടിസ്ഥാനമാക്കിയുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഇത്. ഒരു വീടു പണിയുന്നതിനുള്ള ഉചിതമായ വസ്തുക്കള്‍ ഏത് എന്നത് .ഇഷ്ടിക, സോളിഡ് ബ്ലോക്കുകള്‍, കോണ്‍ക്രീറ്റ് ഭിത്തികള്‍ ,ജിപ് സം, വെട്ടുകല്ല്. അങ്ങിനെ ഏതുമാകട്ടെ ആയത് സ്വാഭാവികതയോടെ ഉപയോഗിച്ചാല്‍ സൗന്ദര്യം വിളിച്ചോതും.

കരിങ്കല്ലില്‍ / വെട്ടുകല്ലില്‍ പണിയുന്ന ബേസ്മെന്റിന്റെ മുകളില്‍ ചെറിയ ഒരു പ്ലിന്ത് കോണ്‍ക്രീറ്റും അതിനു മുകളില്‍ ഇന്റര്‍ലോക്ക് കൊണ്ടുള്ള ഇഷ്ടികക്കെട്ടുമാണുചിതം. അല്ലെങ്കില്‍ വെട്ടുക്കല്ലുകൊണ്ടുള്ള കെട്ട്. മുന്‍വശത്തെയും, പുറകിലത്തെയും വാതിലുകള്‍ തടിയില്‍ ചെയ്ത്, രണ്ട് കിടപ്പു മുറികളുടെ വാതില്‍ ഫെറോഡോര്‍ അല്ലെങ്കില്‍ അലുമിനിയം സ്ലൈഡിംഗ് ഡോര്‍ പോലുള്ളവ ഉപയോഗിച്ച് ,ബാത്ത്റൂമിന്റെ വാതില്‍ നിര്‍മാണത്തിന് പി.വി.സിയും ഉപയോഗിക്കുന്നത് പ്രയോഗികമാണ്.

മേല്‍ക്കൂരയ്ക്ക് സ്ഥലത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതി തന്നെ അവലംബിക്കണം. ഫ്‌ലോറിങ്ങിന് മലയാളി പടിയിറക്കി വിട്ട മൊസൈക്ക് ,തറയോടുകള്‍, റെഡ് ഓക്‌സൈഡ്, എന്നീ ചിലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളാണ് പണ നഷ്ടം കുറച്ച് ഭംഗി നല്‍കുന്നത്..അധിക തുക മുടക്കാതെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ചെളി, കുമ്മായം, എന്നിവയും പ്രാദേശികമായി ലഭ്യമാകുന്ന ഭംഗിയുള്ള വസ്തുക്കള്‍ കൊണ്ടുള്ള അലങ്കാരവും കൂടിയാകുമ്പോള്‍ പോക്കറ്റ് ചോരാതെ നമ്മുക്ക് നിര്‍മ്മിയ്ക്കാം വശ്യമനോഹരമായ ( sexy tiny house) ഒരു കിളിക്കൂട്.

  ✍ പ്രസൂൻ സുഗതൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!