ഭവന വായ്പ ലഭിക്കാന്‍ എന്തൊക്കെ രേഖകള്‍ ആണ് ആവശ്യം

ഭവന വായ്പ ലഭിക്കാന്‍ എന്തൊക്കെ രേഖകള്‍ ആണ് ആവശ്യം. എത്ര തുക വരെ ഒരാള്‍ക്ക് ഭവനവായ്പ ലഭിക്കും. ഭവന വായ്പയുമായി ബന്ധപ്പെട്ട് ഒട്ടേറെ പേര്‍ക്കുള്ള സംശയങ്ങളാണിത്.

ആദ്യം നമുക്ക് എന്തിനൊക്കെയാണ് ഭവന വായ്പ നല്‍കുന്നത് എന്ന് നോക്കാം സാധാരണയായ 5കാര്യത്തിനാണ് ഭവന വായ്പ നല്‍കുന്നത്
1 . പുതിയ വീടും സ്ഥലവും വാങ്ങാന്‍. (അതായത് വസ്തുവും വീടും ഒരിമിച്ച് ഉണ്ട്. രണ്ടും ഒരുമിച്ച് വാങ്ങാന്‍
2. ഫ്‌ലാറ്റ് വാങ്ങാന്‍
3. വസ്തു വാങ്ങി വീട് വെക്കാന്‍

4.നിലവിലെ വസ്തുവില്‍ വീട് വയ്ക്കാന്‍ (പരമ്പരാഗതമായോ ഒരാള്‍ നേരിട്ട് വാങ്ങിയതോ ആയ വസ്തുവില്‍ വീട് വയ്ക്കാന്‍ )

5. വീട് വലുതാക്കാന്‍ (അതായത് ഒന്നാം നില രണ്ടാം നില ആക്കണം. അല്ലെങ്കില്‍ ഒന്നാം നിലയിലെ മേല്‍ക്കൂര ഓട് മേഞ്ഞതാണെങ്കില്‍ അത് പൊളിച്ച് വാര്‍ത്ത് കുറച്ച് കൂടി അടച്ചുറപ്പുള്ള പുതിയ ശൈലിയിലുള്ള വീട് )

എത്ര തുക വരെയാണ് ഭവന വായ്പ ലഭിക്കുക?

ഇത് കണക്കാക്കുന്നതിന് മുമ്പ് നിങ്ങളുടെ മാസവരുമാനം എത്രയാണെന്ന് ബാങ്ക് / ഇത് തീരുമാനിക്കുന്ന മാനേജര്‍ അറിയേണ്ടതുണ്ട്. ഇതിനായി എന്തൊക്കെയാണ് ആധികാരികമായി എടുക്കാന്‍ പറ്റുന്ന വിവരങ്ങള്‍?
•ഉദാ: മാസശമ്പളക്കാരാണെങ്കില്‍ – സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളിലോ / സ്വകാര്യ സ്ഥാപനങ്ങളിലോ ജോലിയുള്ളവരാണങ്കില്‍ അവരുടെ കഴിഞ്ഞ 3 മാസത്തെsalaryslip -ന്റെ Average എടുത്ത് കൊടുക്കാം നമുക്ക് അതായത് അവസാന മാസത്തെ gross-salary -യുടെ ശരാശരി തുക ഇങ്ങനെ ഒരു തുക എടുത്തിട്ട് ഇതിനോടകം ശമ്പളത്തില്‍ എന്തെങ്കിലും പിടിത്തം ഉണ്ടെങ്കില്‍ അതായത്LIC, pension fund, മറ്റ് general insurance, നിലവിലുള്ള മറ്റ് വായ്പകള്‍ ഏതേലും സo ഘടനകളിലേക്കോ, charity organization- നി ലേക്കോ ,club-clubmembershipfee ,- ഇത്തരത്തില്‍ കൃത്യമായി മാസ ശമ്പളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതു ക salary -യില്‍ നിന്ന് കുറയ്‌ക്കേണ്ട തുണ്ട്. പിന്നീട് ഇതില്‍ നിന്ന് ജീവിത ചിലവിനുള്ള തുക കുറയ്‌ക്കേണ്ടതുണ്ട് . ഇതെല്ലാം കഴിഞ്ഞിട്ട് അവ സാനമാസം അധികം വരുന്ന തുക എന്ന് കണ്ടെത്തണം. വേറൊരു തരത്തില്‍ പറഞ്ഞാല്‍ അടുത്തsalary – ക്ക് മുമ്പ് എത്രയാണ് ഒരാളുടെ കൈയ്യില്‍ വരുന്ന തുക എന്ന് കണ്ടെത്തണം.ഇതിന്റെ അടിസ്ഥാനത്തിലാണ് എത്ര ലക്ഷം വരെ ഒരാള്‍ക്ക് ഭവന വായ്പ കൊടുക്കാമെന്ന് തീരുമാനിക്കുന്നത്.

Illustration വഴി ഇത് മനസ്സിലാക്കാം
ഭവന വായ്പ
വാര്‍ഷിക വരുമാനം: 5 lakh
LIC/ മറ്റ് EMI : I lakh÷4 lakh

ജീവിത ചിലവ്
( 5 lakh -40%) : 2 lakh
ബാക്കി 2 lakh
അതായത് മാസം ? 16,667/-
ഒരു ലക്ഷം രൂപ വായ്പയ്ക്ക് 30 വര്‍ഷത്തേക്ക് 8.50%
നിരക്കില്‍ 768 രൂപ
അങ്ങനെയാണെങ്കില്‍ 16,667 -ല്‍ എത്ര 768 ഉണ്ടെന്ന് നോക്കണം
16667÷768=21.70
21 ലക്ഷത്തി 70- നാ യി രം രൂപയ്ക്കാണ് വായ്പാ അര്‍ഹനായിരിക്കുന്നത്
ഇങ്ങനെയാണ് വായ്പാ അര്‍ഹതാ തുക കണ്ടു പിടിക്കുന്നത് ഇവിടംകൊണ്ട് തീരുന്നില്ല .മറ്റു ചില കാര്യങ്ങള്‍ കൂടി നോക്കേണ്ടതുണ്ട്.ഉദാ: നിങ്ങള്‍ ഏത് വീടാണോ / flatആണോ വാങ്ങാന്‍ പോകുന്നത് അതിന്റെ മൊത്തം ചിലവ് 20 ലക്ഷം ആണെന്ന് വിചാരിക്കുക അതിനു് 80 % (സാധാരണ 75 – 80 %) വായ്പ തരു ന്നു. അതായത് 16 ലക്ഷം രൂപയ്ക്ക് അര്‍ഹനായി.

പക്ഷെ ശമ്പളം വെച്ച് 21.70 ലക്ഷത്തിന് അര്‍ഹനാണ് പക്ഷെ 20 ലക്ഷത്തിന്റെ ചിലവുള്ള വീടിന് 16 ലക്ഷം അനുവദിച്ച് തരാറുള്ളൂ ചുരുക്കത്തില്‍ ഇങ്ങനെയുംeligibility നമുക്ക് നോക്കാം
ഇനി total cost നോക്കാം
അങ്ങനെയാണെങ്കില്‍ ഇഷ്ട്ടമുള ത്’ കാണിച്ചൂടെ എന്നതായിരിക്കും സംശയം അങ്ങനെ പറ്റില്ല കാരണം ഒരു approved engineer ഉണ്ടാക്കിയ plan – നുംestimate ഉം ആണ് ആവശ്യം ഒരു സാധാരണ maneger ഒട്ടേറെ വായ്പകള്‍proces ചെയ്യുന്നതാണ് അതുകൊണ്ട് തന്നെ ഒരു വീടിന് ഒരു square feet – ന് എത്ര രൂപയാകും എന്ന് അവര്‍ക്ക് ഏകദേശ കണക്ക് ഊഹിക്കാം പക്ഷെ നിങ്ങള്‍ ഇടുന്ന tile-ന്റെയും മറ്റുmeterials – ഉം അനുസരിച്ച് അതില്‍ മാറ്റമുണ്ടാക്കും. Any way Bank-നും നിങ്ങള്‍ക്കും അംഗീകരിക്കാവുന്ന ഒരു project cost ഉണ്ട് ആ cost ന് 75-80% വായ്പ ലഭിക്കും ഇതനുസരിച്ച് നിങ്ങള്‍ക്ക് വായ്പ ലഭിക്കും
ഇനി എ ന്തൊ ക്കെ രേഖകള്‍ ആണ് വായ്പയ്ക്ക് വേണ്ടത്
•വരുമാനം (IT return /salary certificate etc)
•വസ്തു രേഖകള്‍ (ആധാരം, മുന്നാധാരം,കൈവകാശം)
വസ്തുവില്‍ വേറൊരു അധികാരവും ഇല്ലെന്ന് അറിയാന്‍
•അനുമതിപത്രങ്ങള്‍
•KYC document (തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് )
• ക്രെഡിറ്റ് സ്‌കോര്‍ )
ഇത്രയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സുഖമായി loan ലഭിക്കുന്നതാണ് വായ്പയ്ക്ക് EMI ഉണ്ടാവുമെന്ന് ചോദിക്കണം നേരത്തേ പറഞ്ഞതുപോലെeligibility വരുന്നില്ല എങ്കില്‍ ദീര്‍ഘകാലത്തേയ്ക്ക് നിങ്ങള്‍ക്ക് വായ്പ എടുക്കാം വര്‍ഷം കൂടും തോറും വായ്പ തുക വര്‍ധിച്ചു കൊണ്ടേ യിരിക്കും
നിങ്ങള്‍ക്ക് Inter നെറ്റിലൂടെ EMICalculator ചെയ്യാവുന്നതാണ് നല്ല Credit score ഉള്ള ആള്‍ക്കാര്‍ ബാങ്കുകള്‍ മത്സരിക്കുന്ന ഈ കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ട് ഇല്ലാത്ത കാലമായിരിക്കും ഇത് വേണ്ടവണ്ണം വിനിയോഗിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 7034993311

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!