രണ്ടേമുക്കാല്‍ സെന്ററില്‍ 16 ലക്ഷത്തിന് ഒരു കൊച്ചു കൊട്ടാരം

ഒരു പത്തു പതിനനഞ്ചു സെന്റ് സ്ഥലം, അതില്‍ ഒരാവശ്യവുമില്ലാതെ കുറെ മുറികളോടു കൂടി പ്ലോട്ടിലാകെ പരന്നുകിടക്കുന്ന ഒരു വീട്, സ്വന്തമായി കാറില്ലെങ്കിലും രണ്ടു കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള കാര്‍പോര്‍ച്, പിന്നെ സുഹൃത്തുക്കളുടെ വീട്ടിലുണ്ട് എന്ന കാരണത്താല്‍ നിര്‍മിക്കുന്ന ഒരാവശ്യവുമില്ലാത്ത നടുമുറ്റവും ഇതൊക്കെയാണ് ഒരു ശരാശരി മലയാളിയുടെ വീട് സ്വപ്നങ്ങള്‍.അതിനു വേണ്ടി ജീവിതം മുഴുവന്‍ സമ്പാദിച്ച പണം നശിപ്പിക്കളാണ് മലയാളിയുടെ ഇപ്പോഴത്തെ പ്രധാന വിനോദം.


ഇതിനിടയില്‍ സ്വന്തമായുള്ള രണ്ടോ മൂന്നോ സെന്ററില്‍ ഒരു വീട് വ്യജനമെന്നു ആരെങ്കിലും പറഞ്ഞാല്‍ നാം അവനെ രണ്ടു വട്ടമൊന്നു നോക്കും. എവിടെ നിന്നും വരുന്നു ആശാന്‍ എന്നാ മട്ടില്‍. കാരണം നമ്മുടെ ശീലങ്ങള്‍ അങ്ങിനെയാണ്. ഉള്ളത് കൊണ്ട് സ്വസ്ഥമായി ജീവിക്കുക എന്നതിന് പകരം കിട്ടാവുന്നിടത്തു നിന്നൊക്കെ മാക്‌സിമം കടം വാങ്ങി അസ്വസ്ഥമായി ജീവിക്കുക എന്നതാണ് മലയാളിക്ക് പഥ്യം.

 

ഇവിടെയാണ് മലപ്പുറത്തെ SPAN CUNSULTING എന്ന പ്രമുഖ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിലെ ദിലീപ്, അജയന്‍ ലീന ദമ്പതികള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത ഈ വീട് ശ്രദ്ധേയമാകുന്നത്.
വെറും രണ്ടേമുക്കാല്‍ സെന്ററിലാണ് ആരുടെയും മനം കവരുന്ന ഈ കൊച്ചു കൊട്ടാരം തലയുയര്‍ത്തി നില്‍ക്കുന്നതെന്ന് പറഞ്ഞാല്‍ ആരും സംശയിച്ചുപോകും. അത്രയ്ക്ക് മനോഹരമായാണ് ദിലീപ് ഒരു വെല്ലുവിളി പോലെ ഏറ്റെടുത്ത് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്ലോട്ടിന്റെ പരിമിതികളെ പരമാവധി പ്രയോജനപ്പെടുത്തി, കെട്ടിലും മട്ടിലും ആധുനികത നിലനിര്‍ത്തികൊണ്ടാണ് വീടിന്റെ ഡിസൈന്‍.

രണ്ടേമുക്കാല്‍ സെന്ററിലാണ് വീട് നില്കുന്നതെങ്കിലും അതിന്റെ യാതൊരു കുറവും സൗകര്യങ്ങളില്‍ വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
മൊത്തം 1350 സ്‌കൊയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടിന്റെ താഴത്തെ നിലയുടെ വിസ്തീര്‍ണ്ണം 690 സ്‌കൊയര്‍ ഫീറ്റാണ്. ഇവിടെ കാര്‍പോര്‍ച്, സിറ്റ് ഔട്ട്, ലിവിങ് റൂം, ഡൈനിങ്ങ് റൂം, പൂജാ റൂം, ബാത്ത് റൂമോട് കൂടിയ ബെഡ്‌റൂം, അടുക്കള,വര്‍ക്ക് ഏരിയ, കോമണ്‍ ടോയ്‌ലറ്റ് എന്നിവ വളരെ സൗകര്യപ്രദമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.


660 സ്‌കൊയര്‍ ഫീറ്റ് വിസ്തൃതിയുള്ള മുകളിലെ നിലയില്‍ രണ്ടു ബെഡ്‌റൂമുകള്‍, കോമണ്‍ ടോയ്‌ലറ്റ്, ബാല്‍ക്കണി തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.


ഈ സൗകര്യങ്ങളെല്ലാം നിറഞ്ഞ വീട് പൂര്‍ത്തീകരിച്ചിരിക്കുന്നത് വെറും 16 ലക്ഷത്തിനാണെന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ശരിക്കും ഞെട്ടും.കഴിവും പരിജയസമ്പന്നതയുമുള്ള ഒരു എന്‍ജിനീയര്‍ക്ക് ഏതൊരു പ്ലോട്ടിലും നിങ്ങളുടെ ബഡ്ജറ്റിനൊതുങ്ങുന്ന തരത്തില്‍, ഭംഗിയും സൗകര്യങ്ങളും സമ്മേളിക്കുന്ന വീടുകള്‍ നിര്‍മിക്കാമെന്നു തെളിയിക്കുകയാണ് ദിലീപ്.

Leave a Reply

Be the First to Comment!

avatar
  Subscribe  
Notify of
error: Content is protected !!