സ്വീകരണമുറി എങ്ങിനെ പുതുക്കിയെടുക്കാം?

നിങ്ങളുടെ സ്വീകരണമുറി നിങ്ങള്‍ക്ക് ആശ്വാസം പകരുന്നതിന് പകരം വിരസതയാണോ സമ്മാനിക്കുന്നത്? എങ്കില്‍ നിങ്ങളുടെ സ്വീകരണ മുറിക്ക് ഒരു പുതുമോടി നല്‍കേണ്ട സമയമായി. കാശ് അധികം മുടക്കാതെ തന്നെ നിങ്ങള്‍ നിങ്ങളുടെ സ്വീകരണമുറിയെ സുന്ദരക്കുടപ്പനാക്കാം. സ്വീകരണമുറി പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, നിരവധി വര്‍ഷങ്ങളായി ഹൗസ് റിനവേഷന്‍ ചെയ്യുന്ന ദയ വുഡ്‌സിന്റെ സാരഥി ശഫീഖ്.
1. ലിവിങ് റൂമില്‍ ഉപയോഗിക്കാനുള്ള ഫര്‍ണിച്ചറുകളുടെയും അലങ്കാര വസ്തുക്കളുടെയുമെല്ലാം സ്ഥാനം മുന്‍കൂട്ടി നിശ്ചയിച്ച് ഇതിനിടയിലൂടെ സുഗമമായി നടക്കുവാനുള്ള സഥലം കൂടി ഒഴിവാക്കിയിട്ടു വേണം ലിവിങ് റൂം ഡിസൈന്‍ ചെയ്യാന്‍.

2. ലിവിങ് ഹാളില്‍ വെക്കാനുള്ള പെയിന്റിങുകളുടെയും കരകൗശല വസ്തുക്കളുടെയും സ്ഥാനവും വലിപ്പവും മുന്‍കൂട്ടി കണ്ടിരിക്കണം.

3. പഴയ ഫര്‍ണിച്ചറുകള്‍ തന്നെ വിദഗ്ദരായ ഡിസൈനര്‍മാരുടെയും അത്യധുനിക മെഷിനറികളുടെയും സഹായത്തോടെ പുതിയ ട്രെന്‍ഡിലേക്ക് മാറ്റുവാന്‍ സാധിക്കും.

4. കന്റംപ്രറി സ്റ്റൈല്‍ സോഫാ സെറ്റുകള്‍ ലിവിങ് ഹാളിന്റെ ഭംഗി വര്‍ദ്ധിപ്പിക്കും. ട്രെന്‍ഡ് ആണെന്നു മാത്രമല്ല, കൊത്തുപണികളില്ലാത്തതും ലളിതമായതുമായ ഡിസൈനിലുള്ളതുമായതിനാല്‍ വൃത്തിയാക്കാന്‍ എളുപ്പമായിരിക്കും. ചെലവും ഭാരവും കുറവാണെന്നതു കൂടി കന്റംപ്രറി ഫര്‍ണിച്ചറുകളുടെ പ്രത്യേകതയാണ്.

5. സൗകര്യപ്രദമായ ഭിത്തി നോക്കി പ്ലെവുഡും വെനീറും ഉപയോഗിച്ച് ടിവി യൂണിറ്റ് സെറ്റ് ചെയ്യാം. ഭിത്തിയില്‍ നീഷ് നല്‍കിയാല്‍ നിങ്ങളുടെ ചുമരുകള്‍ക്ക് യുവത്വം വന്നതു പോലെ തോന്നും.

6. ക്ലാഡിങ് സ്‌റ്റോണ്‍/ വെനീര്‍ / ടെക്‌സ്ചര്‍ പെയിന്റ് എന്നിവ ഉപയോഗിച്ച് ഭിത്തികള്‍ ഹൈലെറ്റ് ചെയ്താല്‍ ലിവിങ് ഹാളിന്റെ ഭംഗി വര്‍ദ്ധിക്കും.

7. വലിയ പെയിന്റിങുകളും ചിത്രങ്ങളും വലിയ ഭിത്തിയില്‍ വേണം തൂക്കാന്‍. നില്‍ക്കുമ്പോള്‍ കണ്ണിനു നേരെ വരുന്ന തരത്തിലായിരിക്കണം അവയുടെ സ്ഥാനം.

8. വീടിന്റെ ഇന്റീരിയറിനുയോജ്യമായ തരത്തിലുളള കാര്‍പറ്റ്, കര്‍ട്ടണ്‍ എന്നിവ ഉപയോഗിക്കുക.

വീടിന്റെ ഓരോ ഇടവും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിനും വീട്ടിനുള്ളില്‍ പ്രസാദാത്കമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇന്റിരിയര്‍ ഡിസൈനിങിലൂടെയേ സാധിക്കൂ. വീട് ശരീരമാണെങ്കില്‍ അതിന്റെ ആത്മാവാണ് ഇന്റീരിയര്‍. മനസ്സിനു സന്തോഷം പകരുന്ന ഇന്റീരിയര്‍ നല്‍കി നിങ്ങളുടെ സ്വീകരണമുറിക്കു മാത്രമല്ല വീട്ടുകാരിലും പ്രസരിക്കട്ടെ ഈ പുത്തനുണര്‍വ്.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!