ചെങ്കല്‍വീടിന്റെ വശ്യത


സുന്ദരമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. സുന്ദരവും ശാന്തവുമായൊരു വീട് എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് നാമെല്ലാം അധ്വാനിക്കുന്നതുതന്നെ. അതുകൊണ്ട് തന്നെ ജീവിതത്തിലൊരിക്കല്‍ മാത്രം നിര്‍മിക്കുന്ന വീട് സൗന്ദര്യത്തിലും സൗകര്യത്തിലും മികച്ചതായിരിക്കണം.
ഒറ്റ നോട്ടത്തില്‍ തന്നെ ആരുടെയും മനം കവരുന്ന ഒരു സുന്ദരന്‍ വീടാണ് വിടുപണിഡോട്ട്‌കോം നിങ്ങള്‍ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്നത്.


മലബാറില്‍ സുലഭമായി ലഭിക്കുന്ന ചെങ്കല്ല് ഉപയോഗിച്ച് ഈ സുന്ദരന്‍ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഹോംട്രീ ഡിസൈന്‍സിലെ റഫീഖ് ആണ്.
ക്ലൈന്റിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കിയാണ് റഫീഖ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ വീട്ടുടമയും ഹാപ്പി.
ചെങ്കല്ല് പ്ലാസ്റ്ററിങ് ചെയ്യാതെയാണ് ഈ വീടിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് വീടിനു ചെങ്കല്ലിന്റെ ചുവപ്പു നിറം നല്‍കുന്നതോടൊപ്പം ഒരു നാച്ചുറല്‍ ലുക്ക് പ്രധാനം ചെയ്യുന്നു.
കേരളത്തിന്റെ തനതായ ശൈലിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീടിന്റെ ആകെ വിസ്തീര്‍ണം 1935 സ്‌കൊയര്‍ ഫീറ്റാണ്.

ഒറ്റ നോട്ടത്തില്‍ തന്നെ ആരുടെയും ശ്രദ്ധ കവരുന്ന ഈ വീട് ചരിഞ്ഞ പ്ലോട്ടിലാണ് നിര്‍മിച്ചിരിക്കുന്നത്. പ്ലോട്ട് ഇടിച്ചു നിരത്തി വീടുവെക്കുന്നതിനു പകരം പ്ലോട്ടിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതിന് വേണ്ടി 3 ലെവലുകളായിട്ടാണ് റഫീഖ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സിറ്റ് ഔട്ട്, ലിവിങ്, ഒരു ബെഡ്‌റൂം എന്നിവ ഒരു ലെവലിലും ബാല്‍ക്കണി വേറൊരു ലെവലിലും കിച്ചണ്‍, ഒരു ബെഡ്‌റൂം, വര്‍ക് ഏരിയ എന്നിവ മറ്റൊരു ലെവലിലുമായിട്ടാണ് വീടിന്റെ ഡിസൈന്‍.
വീടിന്റെ മുഖ്യ ആകര്‍ഷണീയത വളരെ ഒത്തുക്കത്തോടെയും മനോഹരമായും വിന്യസിച്ചിരിക്കുന്ന ചരിഞ്ഞ മേല്‍ക്കൂരയാണ്. കാര്‍പോര്‍ച്ചും വീടിനോട് യോജിക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിറ്റ് ഔട്ടിലെ മേല്‍ക്കൂരയില്‍ പാര്‍ഗോള നല്‍കിയത് വ്യത്യസ്തത നല്‍കുന്നു.
മൊത്തം 1935 സ്‌കൊയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഈ വീടിന്റെ താഴത്തെ നിലയുടെ വിസ്തൃതി 1262 സ്‌കൊയര്‍ ഫീറ്റും മുകളിലെ വിസ്തൃതി 691 സ്‌കൊയര്‍ ഫീറ്റുമാണ്.
എല്ലാ വിധ സൗകര്യങ്ങളും വളരെ കാര്യക്ഷമമായി ഈ വീട്ടില്‍ ഒരുക്കിയിരിക്കുന്നു ഡിസൈനര്‍ റഫീഖ്.
താഴത്തെ നിലയില്‍ കാര്‍പോര്‍ച്, സിറ്റ് ഔട്ട്, ലിവിങ് ഹാള്‍, ഡൈനിങ്ങ് ഹാള്‍, കോമണ്‍ ടോയ്‌ലറ്റ്, 2 ബെഡ്‌റൂം, അടുക്കള, വര്‍ക് ഏരിയ, സ്റ്റഡി ഏരിയ എന്നിവയും മുകളിലെ നിലയില്‍ ബാത്ത് അറ്റാച്ഡ് സൗകര്യമുള്ള രണ്ടു ബെഡ്‌റൂമുകള്‍, അപ്പര്‍ ലിവിങ്, റീഡിങ് റൂം, ബാല്‍ക്കണി തുടങ്ങിയ സൗകര്യങ്ങളുമാണുള്ളത്.
കഴിവും പരിചയസമ്പന്നതയുമുള്ള ഒരു ഡിസൈനറുടെ കയ്യിലാണ് നിങ്ങളുടെ വീട് ഏല്പിച്ചിരിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും സുന്ദരവും സംതൃപ്തി നല്കുന്നതുമായിരിക്കുമെന്നു തെളിയിക്കുകയാണ് റഫീഖ് ഡിസൈന്‍ ചെയ്ത ഈ വീട്.

2
Leave a Reply

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
AdiShemi Recent comment authors
  Subscribe  
newest oldest most voted
Notify of
Shemi
Guest
Shemi

Good.Very Interesting Idea.

What material used for exterior wall design without plastering, Kindly let me know

Adi
Guest
Adi

Whether it is cheap?Let me know the total cost after construction. And also can u tell the rough estimate of a 1500 sq ft house using the same material.i would like to construct a low budget house.plz reply

error: Content is protected !!