ഒരു അടിപൊളി വീട് 2600 ചതുരശ്രയടി, 4 ബെഡ് റൂമുകള്‍(വീടും പ്ലാനും)

വീട് ആകര്‍ഷണീയമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതു കൊണ്ടുതന്നെ പല ഡിസൈന്‍ ശൈലികളും ഇന്ന് കേരളത്തില്‍ പരീക്ഷിക്കപ്പെടുന്നു. കന്റംപ്രറി. കൊളോണിയല്‍, അറേബ്യന്‍ തുടങ്ങി നിരവധി ഡിസൈന് ശൈലികളിലുള്ള വീടുകള്‍ കേരളത്തിലുടനീളം കാണാന്‍ സാധിക്കും. അതു കൊണ്ടും മതിവരാത്തവര്‍ക്ക് പല ശൈലികളും മിക്‌സ് ചെയ്‌തെടുത്ത വീടുകളാണിഷ്ടം.
മുടക്കുന്ന മൂല്യത്തിനനുസരിച്ചുള്ള കാഴ്ചഭംഗി വീടിന് വേണമെന്നത് നമുക്ക് നിര്‍ബന്ധമാണ്. അത്തരത്തില്‍ വളരെ മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന വീടാണ് വീടുപണിയ.കോം പ്രസിദ്ധീകരിക്കുന്നത്.

ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ ആധുനിക വില്ല ഡിസൈന്‍ ചെയ്തിരിക്കുന്നത് എറണാകുളത്തെ പ്രമുഖ നിര്‍മ്മാണ സ്ഥാപനമായ square drive living spaces ലെ വിനോദ് പുളിക്കലാണ്.

കന്റംപ്രറി ശൈലിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന, വളരെ ലളിതമായ എക്‌സ്റ്റീരിയര്‍ ആരുടെയും മനം കവരുമെന്നുറപ്പ്.
2600 ചതുരശ്രയടി വിസ്തൃതിയുള്ള ഈ വീടില്‍ നാല് ബെഡ് റൂമുകളാണുള്ളത്. നാല് ബെഡ്‌റൂമുകള്‍ക്കും അറ്റാച്ച് ബാത്ത് നല്‍കിയിട്ടുണ്ട്. വളരെ വിശാലവും സൗകര്യപ്രദവുമായിട്ടാണ് ബെഡ്‌റൂമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

താഴത്തെ നിലയില്‍ രണ്ടു ബെഡ്‌റൂമുകളും മുകളില്‍ രണ്ട് ബെഡ്‌റൂമുളുമാണുള്ളത്.
താഴത്തെ നിലയില്‍ കുട്ടികളുടെ പഠനാവശ്യത്തിനായി സ്റ്റഡി റൂം ഒരുക്കിയിട്ടുണ്ട്. വീടിന്റെ എല്ലാ ഭാഗങ്ങള്‍ക്കും വളരെ പ്രാധാന്യം നല്‍കി, വിശാലമായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
കൂടാതെ സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, പാഷ്യോ, കിച്ചണ്‍, വര്‍ക് ഏരിയ, സ്റ്റോര്‍, ഹോം തിയറ്റര്‍. അപ്പര്‍ ലിവിങ്, കാര്‍ പോര്ച്ച് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വളരെ വിദഗ്ധമായി ഈ വീട്ടില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!