ആഢ്യത്വം തുളുമ്പുന്ന അടി പൊളി വീട്(വീടും പ്ലാനും)

ട്രഡീഷണല്‍ ശൈലിയില്‍ ഡിസൈന്‍ ചെയ്ത ഒരു അടി പൊളി വീട്. ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും ഇഷ്ടപ്പെടാവുന്ന തരത്തിലുള്ള എക്സ്റ്റീരിയര്‍ ഡിസൈന്‍. കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന വെള്ള, ചാര നിറങ്ങളുടെ വിദഗ്ധമായ വിന്യാസം. മനസ്സിനും ശരീരത്തിനും ഉല്ലാസം നല്‍കുന്ന അടി പൊളി ഇന്റീരിയര്‍ . ഇതൊക്കെയാണ് കോഴിക്കോട്ടെ NIT ക്കു അടുത്തു നിര്‍മിച്ചിരിക്കുന്ന VT house എന്നു പേരിട്ടിരിക്കുന്ന ഈ വീട്ടിലെ വിശേഷങ്ങള്‍. ഈ വീടിന്റെ സ്ട്രകചര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പറമ്പില്‍ ബസാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന KHAN ASSOCIATES എന്ന സ്ഥാപനത്തിലെ എന്‍ജിനീയര്‍ ഖലീലും ഇന്റീരിയര് ഡിസൈനിങ് ചെയ്തിരിക്കുന്നത് കൊടുവള്ളിയി്‌ലെ പ്രശസ്ത എഞ്ചിനീയറിങ് സ്ഥാപനമായ TRANSCENT ASSOCIATES ലെ എഞ്ചിനീയര്‍ റാസിഖുമാണ്.

3200 ചതുരശ്ര അടിയാണ് ഈ വീടിന്റെ മൊത്തം വിസ്തൃതി. എല്ലാവിധ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയതാണ് വീടിന്റെ പ്ലാന്‍. വീടിന്റെ എല്ലാ ഭാഗങ്ങളും വളരെ വിശാലമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. താഴത്തെ നിലയില്‍ രണ്ടു ബെഡ്‌റൂമുകള്‍, വരാന്ത,സിറ്റി ഔട്ട്, ലിവിങ് ഹാള്‍, ഡൈനിങ്ങ് ഹാള്‍, കിച്ചന്‍ വര്‍ക് ഏരിയ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടു ബെഡ്‌റൂമുകള്‍ക്കും അറ്റാചെഡ് ബാത് റൂം നല്‍കിയിട്ടുണ്ട്.
മുകളിലത്തെ നിലയില്‍ രണ്ടു ബെഡ്‌റൂമുകള്‍, ലിവിങ് ഹാള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു

വളരെ മനോഹരമായിട്ടാണ് വീടിന്റെ ഇന്റിരീയര്‍ ചെയ്തിരിക്കുന്നത്. എല്ലാ റൂമുകളും ഫോള്‍സ് സീലിങ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. മികച്ച രീതിയില്‍ സംവിധാനിച്ച വാം ലൈറ്റിംങ് വീടിന്റെ അകത്തളങ്ങള്‍ക്ക് മിഴിവേകുന്നു.

CONTACT NUMBERS: khaleel 8281257759 , Razik 9048674938

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!