നിയമമറിഞ്ഞ് പണിയാം
കെട്ടിടനിര്‍മാണ നിയമം കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും വളരെ മുമ്പുതന്നെ നിലവിലുണ്ട്. ഓരോ വ്യക്തിയുടെയും സ്ഥലത്ത് അവരവര്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്, എല്ലാവര്ക്കും നീതി ഒരുപോലെ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. വായുവും വെളിച്ചവും തടസ്സപ്പെടാതിരിക്കാനും അയല്‍വാസിയുടെ ജലം മലിനമാക്കപ്പെടാതിരിക്കാനും നിയന്ത്രണങ്ങള്‍ ആവശ്യമാണ്.
പഞ്ചായത്തുകള്‍ക്കുള്ള കെട്ടിടനിര്‍മാണ നിയമമല്ല, മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കുമുള്ളത്. ഇവ തമ്മില്‍ കുറഞ്ഞ വ്യത്യാസമേയുള്ളൂ. കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍ 1999 ആണ് കോര്‍പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ബാധകമായത്. ഈ നിയമമായിരുന്നു 2011 വരെ ചില പഞ്ചായത്തുകളിലും നിലവിലുണ്ടായിരുന്നത്. 2011ല്‍ പഞ്ചായത്തുകള്‍ക്ക് മാത്രമായി കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍ നിലവില്‍വരുകയും അത് എല്ലാ പഞ്ചായത്തുകള്‍ക്കും ബാധകമാക്കുകയും ചെയ്തു. ഈ നിയമപ്രകാരം പഞ്ചായത്തുകളെ കാറ്റഗറി 1 കാറ്റഗറി 2എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. നേരത്തേതന്നെ മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍ നിലവിലുണ്ടായിരുന്ന പഞ്ചായത്തുകളാണ് കാറ്റഗറി ഒന്നിലുള്ളത്.
അനുമതി വേണ്ടാത്തതാര്‍ക്ക്
കേരളത്തില്‍ നിര്‍മിക്കുന്ന പൊതുവായതോ സ്വകാര്യ ആവശ്യത്തിനുള്ളതോ ആയ ഏതൊരു കെട്ടിടത്തിനും ഈ നിയമം ബാധകമാണ്. നിലവിലുള്ള കെട്ടിടത്തില്‍ മാറ്റംവരുത്തുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും ഉപയോഗത്തിലുള്ള മാറ്റംവരുത്തുന്നതിനും നിയമം ബാധകമായിരിക്കും. മാത്രമല്ല, കുടുംബസ്വത്തുക്കള്‍ ഭാഗംവെക്കുന്നതൊഴികെയുള്ള വിഭജനങ്ങള്‍ക്കും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഈ നിയമം പാലിക്കപ്പെടേണ്ടതുണ്ട്. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങള്‍ക്കും പ്ളാന്‍ സമര്‍പ്പിച്ച് അനുവാദം വാങ്ങിയ ശേഷമേ പ്രവൃത്തികള്‍ ആരംഭിക്കാന്‍ പാടുള്ളൂവെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍, കാറ്റഗറി II പഞ്ചായത്തുകളില്‍ 100 ചതുരശ്ര മീറ്റര്‍ (1076 ചതുരശ്ര അടി) വരെയുള്ള വീടുകള്‍ക്ക് മുന്‍കൂര്‍ അനുവാദം വാങ്ങുന്നതിനു പകരം പഞ്ചായത്തുകളില്‍ ഇന്റിമേഷന്‍ ഫോറം പൂരിപ്പിച്ചു നല്കിയാല് മതി.
മുന്നില്‍ മൂന്നു മീറ്റര്‍, പിന്നില്‍ രണ്ട്
10 മീറ്റര്‍ വരെ ഉയരമുള്ള വീടുകള്‍ നിര്‍മിക്കുന്നതിന് മുന്‍ഭാഗത്ത് ശരാശരി മൂന്നു മീറ്റര്‍ അകലം അതിരില്‍നിന്നുണ്ടാവണം. പിന്‍ഭാഗത്ത് ശരാശരി രണ്ടു മീറ്ററും ഒരു പാര്‍ശ്വത്തില്‍ ചുരുങ്ങിയത് 1.20 മീറ്ററും മറുപാര്‍ശ്വത്തില്‍ ചുരുങ്ങിയത് ഒരു മീറ്ററും തുറസ്സായ സ്ഥലം ആവശ്യമാണ്. മുനിസിപ്പാലിറ്റികളില്‍ ഏഴു മീറ്ററില്‍ താഴെ ഉയരമുള്ള കെട്ടിടമാണെങ്കില്‍ പിന്‍ഭാഗത്ത് ശരാശരി 1.50 മീറ്റര്‍ മതിയാവും. കൂടാതെ പിന്‍വശത്തും ഒരു പാര്‍ശ്വത്തിലും തൊട്ടടുത്തുള്ള സ്ഥലമുടമയുടെ രേഖാമൂലമുള്ള അനുവാദത്തോടെ അതിരിനോടു ചേര്‍ത്ത് നിര്‍മാണം നടത്താം. എന്നാല്‍, ജനലോ വെന്റിലേറ്ററോ വെക്കാന്‍ അനുവാദമില്ല. പഞ്ചായത്തുകളില്‍ ഒരു പാര്‍ശ്വത്തിനു മാത്രമേ ഇത്തരത്തില്‍ ചേര്‍ത്ത് നിര്‍മിക്കാന്‍ അനുവാദമുള്ളൂ.
റോഡില്‍ നിന്ന് മൂന്നു മീറ്റര്‍
ദേശീയപാത മുതല്‍ പഞ്ചായത്ത് വിജ്ഞാപനം ചെയ്ത പാതകള്‍ ഉള്‍പ്പെടെ പ്രധാന റോഡുകളില്‍നിന്ന് ചുരുങ്ങിയത് മൂന്നു മീറ്റര്‍ അകലം പാലിച്ചേ ഏതൊരു കെട്ടിടവും നിര്‍മിക്കാന്‍ അനുവാദമുള്ളൂ. കിണറുകളും റോഡില്‍നിന്ന് ഇതേ അകലം പാലിക്കണം. കിണറുകള്‍ മറ്റ് അതിരുകളില്‍നിന്ന് 1.50 മീറ്റര്‍ വിട്ടാല്‍ മതിയാവും. സെപ്റ്റിക് ടാങ്ക്, ലീച്ച് പിറ്റ്, സോക് പിറ്റ് എന്നിവയില്‍നിന്നും ചുരുങ്ങിയത് ഏഴു മീറ്റര്‍ അകലം പാലിച്ചു മാത്രമേ കിണര്‍ നിര്‍മിക്കാവൂ.
ഇത്തരം ടാങ്കുകള്‍ അതിരില്‍നിന്ന് 1.20 മീറ്റര്‍ അകലം പാലിച്ചിരിക്കണം. 125 ചതുരശ്ര മീറ്ററില്‍ (മൂന്നു സെന്റ്) കുറഞ്ഞ സ്ഥലമുള്ളവര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട റോഡുകളില്‍നിന്ന് മൂന്നു മീറ്റര്‍ അകലം പാലിക്കണമെങ്കിലും മറ്റു റോഡുകളില്‍നിന്ന് രണ്ടു മീറ്റര്‍ മതിയാവും. മുന്‍ഭാഗത്ത് ശരാശരി 1.30 മീറ്ററും പിന്‍ഭാഗത്ത് ശരാശരി ഒരു മീറ്ററും ഒരുവശത്ത് 90 സെന്റിമീറ്ററും മറുവശത്ത് 60 സെന്റിമീറ്ററും തുറസ്സായ സ്ഥലം മതിയാവും.
വേണം മഴവെള്ള സംഭരണി
എട്ടു സെന്റില്‍ കൂടുതലുള്ള സ്ഥലത്ത് നിര്‍മിക്കുന്ന 150 ചതുരശ്ര മീറ്ററില്‍ കൂടിയ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് മഴവെള്ള സംഭരണിയും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിപ്പോകാന്‍ സഹായിക്കുന്ന പോഷണക്കുഴിയും നിര്‍ബന്ധമാണ്. കെട്ടിടത്തിന്റെ കവറേജിനെയും ഉപയോഗത്തെയും അടിസ്ഥാനമാക്കിയാണ് സംഭരണിയുടെ ശേഷി നിശ്ചയിക്കുന്നത്. കൂടാതെ 400 ചതുരശ്ര മീറ്ററില്‍ കൂടിയ വീടുകള്‍ക്കും 500 ചതുരശ്ര മീറ്ററില്‍ കൂടിയ ഫ്ളാറ്റുകള്‍, ലോഡ്ജുകള്‍, ആശുപത്രി, കല്യാണമണ്ഡപങ്ങള്‍ എന്നിവക്കും സൗരോര്‍ജ ജലതാപന/പ്രകാശ സംവിധാനം ഘടിപ്പിക്കണം.
പാലിക്കേണ്ട അനുബന്ധ നിയമങ്ങള്‍
കെട്ടിടനിര്‍മാണ നിയമത്തിനു പുറമെ ഒട്ടേറെ അനുബന്ധ നിയമങ്ങള്‍കൂടി പാലിക്കേണ്ടതുണ്ട്. നഗരാസൂത്രണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മാസ്റ്റര്‍ പ്ളാനുകള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ മേഖലാ നിയന്ത്രണ നിയമം പാലിക്കണം. നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമവും തീരദേശ സംരക്ഷണ നിയമവും (സി.ആര്.ഇസെഡ്) ഹൈവേ പ്രൊട്ടക്ഷന്‍ ആക്ടും പാലിച്ചുകൊണ്ടേ നിര്‍മാണങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂ. റെയില്‍വേ ഭൂമിയുടെ അതിരില്‍നിന്ന് 30 മീറ്ററിനുള്ളില്‍ വരുന്ന നിര്‍മാണങ്ങള്‍ക്ക് റെയില്‍വേയുടെയും പ്രതിരോധ വിഭാഗത്തിന്റെ ഭൂമിയില്‍നിന്ന് 100 മീറ്ററിനുള്ളില്‍ വരുന്നവക്ക് ഡിഫന്‍സ് സ്ഥാപനത്തിന്റെയും മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം.
ഭൂനിരപ്പില്‍നിന്ന് രണ്ടു നിലകളില്‍ കൂടിയ വാണിജ്യ കെട്ടിടങ്ങള്‍ക്കും മൂന്നു നിലകളില്‍ കൂടിയ താമസ കെട്ടിടങ്ങള്‍ക്കും വിദ്യാഭ്യാസ, ആശുപത്രി കെട്ടിടങ്ങള്‍ക്കും ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിന്റെ എന്‍.ഒ.സി ആവശ്യമാണ്.
അനുമതി കിട്ടാന്‍ ഒരു മാസം
നിയമപ്രകാരം പ്ളാന്‍ തയാറാക്കി സമര്‍പ്പിച്ചാല്‍ ഒരു മാസത്തിനകം അനുവാദം നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍, ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. ഒരു ചെറിയ വീടിന്റെ പ്ളാനിനുവേണ്ടി പോലും ഒട്ടേറെ തവണ ഓഫിസുകള്‍ കയറിയിറങ്ങേണ്ടതായി വരുന്നു. അനുമതി വാങ്ങി നിര്‍മാണം നടത്തുന്നതിന് ജനങ്ങള്‍ക്ക് വിമുഖതയില്ല. എന്നാല്‍, അതിനായി അനാവശ്യമായി ഓഫിസില്‍ കയറിയിറങ്ങേണ്ടിവരുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നു.
അവലംബം
മാധ്യമം ഗൃഹം
ജാബിര്‍ തിരവോത്ത്
കണ്‍വീനര്‍, ബില്‍ഡിങ് റൂള്‍ കമ്മിറ്റി,
ലെന്‍സ്ഫെഡ് കേരള.
Sir,njan pallichal panchayathu anu thamsam.ente veedu 2 floor anu 3 cent anu nilkunathu anal back front ilum ayi
3 meter vittanu veedu nirmichakuna. ..ippol njagalud first floor hall njagal oru air hole undaki athum oru pvc pipe size ullu. Annal ayal vasi ah hole adakanam annu praju panchyath samipichirikunu. Iyal njagalud vasthuvil ninne 5 cent door anu ayaluda home vachakunathum.ithu neeyam prakaram thattano
Pudiya veedinn panchayath number kittan evide yengane apekshikkam?
ethengilum licence ulla engineer thayyaar aakki tharunna plan,site plan,service plan,etc.. enniva vech panchayath\muncipality lo application kodukkukka pinne application adhyam online aayi samarppikkedathaan ith sangetham enna software mukatharam licence ulla engineer cheythu tharunnathaan.
Pani poorthiyaya veedu anenkil,regularisation plan online ayi samarppikkanam..athinayi oru licencee,designer ,architect, areyenkilum sameepikkuka .avar drtawing cheythu tharum
4 നില്ലക്ക് മുകള്ളില്‍ ഫ്ലാറ്റ് പന്നിയമെങ്ങില് അന്ധു റൂള്‍ ആന്നു നോക്കേണ്ടത്
Panchayatil aanel KPBR. Municipality or corporation anel KMBR
Is there any rule regarding container homes kerala
കോർപറേഷനിൽ 2.5 cent സ്ഥലത്ത് 7മീറ്ററിൽ ഉയരം കൂടാത്ത ഒരു വീട് വെക്കണമെൻകിൽ മുൻപിലും പിറകിലും വശങ്ങളിലും എത്ര മീറ്റർ വീതം വിടണം?
125 ചതുരശ്ര മീറ്ററില്‍ (മൂന്നു സെന്റ്) കുറഞ്ഞ സ്ഥലമുള്ളവര്ക്ക്ു ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട റോഡുകളില്നിരന്ന് മൂന്നു മീറ്റര്‍ അകലം പാലിക്കണമെങ്കിലും മറ്റു റോഡുകളില്നിരന്ന് രണ്ടു മീറ്റര്‍ മതിയാവും. മുന്ഭാിഗത്ത് ശരാശരി 1.30 മീറ്ററും പിന്ഭാുഗത്ത് ശരാശരി ഒരു മീറ്ററും ഒരുവശത്ത് 90 സെന്റിമീറ്ററും മറുവശത്ത് 60 സെന്റിമീറ്ററും തുറസ്സായ സ്ഥലം മതിയാവും.
എനിക്ക് വെങ്ങാനൂർ പഞ്ചായത്തിൽ മൂന്നര cent സ്ഥലം ഉണ്ട് , മുൻവശത്തെ റോഡ് മണ്ണിട്ട റോഡയാണ് , പഞ്ചായത്ത് റോഡ് അല്ല , എഴുപതു മീറ്റർ നീളത്തിൽ ഒരു വശം തുറന്ന റോഡ് ആണ് , പഞ്ചായത്ത് റൂളിൽ മുൻവശത്തു രണ്ടു മീറ്റർ വിട്ടാൽ മതി എന്ന് പറയുന്നു , പക്ഷെ പിറകുവശത്തും വശങ്ങളിലും എത്രയെന്നു പറയുന്നില്ല ……കൃത്യമായി എത്രയാണ് SETBACK എന്ന് അറിയാമോ ?.
Frond yard : Average = 1.8 Meter, Minimum = 1.2 Meter required
Back yard : Average = 1 Meter , Minimum = 50 cm required
kerala panchayath rulil ithu mention cheythitundo?
Yes read KPBR rule book
hello,
Can i get your mob number ..please
sam thekkan
9562529177
neer chalil ninnu atra meter maranam?
in panchayathil
total 16 cent unde
മൂന്നു നിലയുള്ള വീടിന് പില്ലർ ആവശ്യമുണ്ടോ, പില്ലർ ഫൗണ്ടേഷനിൽ നിന്നും മൂന്നാമത്തെ നില വരെ വേണോ
Sir, once we get house building permission from panchayat can we change the plan (full)..
yes you can.after finish your work you need to submit completion plan that time engineer will show actual plan and elevation. so don’t worry about it.
Can we change entire plan of house once we got permission from panchayat.
Sir house plan summited butt still from village office not issued still
വീട് വെക്കാനുള്ള പെർമിറ്റ് ചാർജ് എത്ര വരും , ഇപ്പോൾഓണ്ലൈനിലാണല്ലോ ,
sq.feet nn 4-6 vere veram
ഗ്രാനൈറ്റ് ഹോൾ സെയിൽ വിലക്ക് . ബാംഗ്ലൂരിൽ നിന്ന് നേരിട്ട് സൈറ്റിൽ എത്തിച്ചു കൊടുക്കുന്നു Call- 08921529667, 09035689688
What is the documents required for building permits?
DOCUMENT COPY
POSSESSION CERTIFICATE
LATEST TAX RECIEPTS
Sir enikk panjayath paridhiyil 3 sentil thazhe (randey mukkal sent) bhoomiund athil vaadakayi nalkan vendi kadamurikal paniyaan aagrahikkunnu. 3 sentil thazheulla ee bhoomiyil car parking kaanikkendathundo /building planil
YES.PARKING NIRBANDHAMAAN.
സർ കണ്ണൂർ ,തളിപ്പറമ്പ താലൂക്ക് ,ശ്രീകണ്ഠപുരം മുനിസിപ്പലാലിറ്റി യിൽ കരായിത്തിഞ്ചാൽ എന്ന സ്ഥാലത് വീട് വെക്കുവാൻ ആഗ്രഹിക്കുന്നു .എന്റെ സ്ഥലത്തു മണ്ണ് നീക്കിയപ്പോൾ കുറെ പാറ കല്ലുകൾ ഉണ്ടായിരുന്നു എനിക്ക് അത് മാറ്റാൻ വേണ്ടി കല്ലുകള്‍ ചെറിയ കഷ്ണങ്ങളായി പൊട്ടിച്ചു ഒരാൾ എടുത്തു കൊള്ളാം എന്നു പറഞ്ഞു എനിക്ക് അങ്ങനെ ചെയ്യാൻ പറ്റുമോ .ഇനി എന്തോക്കെ അനുവാദം മേടിക്കണം വീട് വെക്കുവാൻ ആരുടെ പെര്മിസ്സഷൻ വേണം ഞാൻ മുനിസിപ്പാലിറ്റിയുടെ കീഴൽ ആണ് ദയവായി പറഞ്ഞു തരണം
PERMISSION lebikkuvaan muncipality l engineer thayyar aakki sign cheyth tharunna plan um bhoomiyude documents um koode file cheyth muncipality l samarppikka ippol application adhyam online cheyyendath und athum lincensed engineer cheythu tharunnathaayirikkum.
Sir ente veedu highwayroadinu arikil annu. Epozhathe surveyek shesham ente veedu 3. 10 m athiril ninnum distancil annu. Enik athinte mukalil edukan pattumo? Athinu endannu vazhi
industrial purpose
building front ,back and 2 side ethra vidanam
സാർ,
മെയിൻ റോഡ് സൈഡിൽ നിലവിലുള്ള ഒരു കടയുടെ പുറകിലായി കടപണിയുവാൻ ആഗ്രഹിക്കുന്നു. നിലവിലുള്ള കടയുടെ സൈഡിൽ കൂടി 10. അടി വീതിയുള്ള ഒരു സ്വകാര്യ വഴിയുണ്ട്. എന്റെ ആധാരത്തിൽ എനിക്ക് കൂടി മേല്പറഞ്ഞ വഴി ഉപയോഗിക്കാൻ അനുവാദം ഉണ്ട്. കട പണിയുന്നതിന് ആർക്കും എതിർപ്പും ഇല്ല.
ഈ സ്വകാര്യ വഴിയിൽ നിന്നും എത്ര അടി അകലത്തിൽ എനിക്ക് കട പണിയുവാൻ സാധിക്കും
കായലിൽ നിന്നുളള ദൂര പരിധി എത്രാ
Ente veedinu munnilayi randu nila building oru vyakthi paniyunundu ente sthalathinte athiril ninnum 1.20mtr akalamanu buildingumayittullath. Ente budhimuttu buildinginte windows Allam ente veedinte munvashathayittanu varunnth Randam nila flat ayittanu Avar paniyunnath ente veedinu munvashathayittu avarkku windows vekkanulla permiton avarkkundo? Ee sthalm panchayathilanu
സർ എന്റെ building നിർമിച്ചിരിക്കുന്നത് Panchayat bus stop nu പിന്നിൽ ആണ് . Building il നിന്ന് 1.5 മിറ്റർ ദൂരം മതി എന്ന് പറഞ്ഞ് പെർമിറ്റ് പ്രകാരം അണ് ഞാൻ ബിൽഡിംഗ് നിർമിച്ചത്.. ആ ദൂരം alakunath എങ്ങനെ അണ് .. plint area to plint area anno
father ന്റെ പേരിലുള്ള വസ്തുവിൽ ;എനിക്കും സഹോദരനും കൂടി ഒറ്റ ഭിത്തിയിൽ 1600 sq feet ഉള്ള വീട് പണിതു.sitout മാത്രം common .ഏകദേശം ഒരാൾക്ക് 800 sq. Feet ൽ താഴെയുള്ളു.രണ്ടു വീട് നമ്പർ വേണമെന്ന് പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ ; അവർ പറയുന്നത് ഇത് apartment ആയീ consider ചെയ്താലേ രണ്ടു വീട്ട് നമ്പർ ഉം കറന്റ് (electricity) യും കിട്ടുകയുള്ളു ennu. Apartment ന് sq feet ന് 8 Rs. ആകും . Residentialആയി consider ചെയ്തു 2 വീട് നമ്പർ കിട്ടാൻ എന്താണ് വഴി ??? പെർമിറ്റ് എടുത്താണ് ചെയ്തത് .മുകളിൽ തത്കാലം പണിയുന്നില്ല .Plz help
I have a plot of 2.5cent of 5.4m wide with a road at front side.
I am planning to build shop on ground floor and a residence on first floor.
Can I have the staircase for the first floor at the set back provided at the front side.(3 m )
I hope you reply me
Thanks in advance
Sir,
Good evening….
Please explain building construction act 27 (A)
V B Haamid
It is related to wetland rules.
300 m2 thaazhe MASJID paniyumbol panjayath rule PROPOSED CONSTRUCTION YENTHU KODUKANAM
Muncipalityiil roadsidil pathadi mukalil veedu. Thazhe roadsidil carshed kettan setback engane ayirikkanam?
road l ninnum 3m
side 1:- 1 m
side2:- 1.20 m
back:- 2 m
Backil oru side 3m um maru side 1.10 um centre 2.20 und. Angane enkil permit kitumo
സാർ ഞാൻ കാരുംകുളം പഞ്ചയത്തിൽ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. രണ്ടു സെന്റ് ആണുള്ളത്. വീടിന് മുന്നിലും പിന്നിലും വശങ്ങളിലുമായി വിടേണ്ട മിനിമം സ്ഥലം എത്രയാണെന്ന് പറഞ്ഞു തരാമോ?
Sir
Existing Veedu panithirikunath 1 side 60 cm 2 side 90 cm aane enik ethonu first floor extension cheyan aaane apo regularisation cheyan aaane udesikunath apo side clearance Ethu mathiyooo vere enthenkillum probelem indo ?? Cent 9 und pine front 10 m back 10 m und width Kaurava length aane koooduthal
Enik oru shop paniyanam apol Athinte side and front distance onnu clear paranju tharumooo one side 30 cm aane udesikunath athupole paniyan pattumooo ???
30 cm is very less
sir ende randu veedu thamil 1.10m aane oru side dimension, nilavil agane permission eduthu panchaayathilninne. pakshe reniew cheyaan nokubol ee dimension problumaanou ennu parayunne, please help me
When an application for permission was submitted for a 650 sq ft house, the Panchayat asked to submit the application through online first and then submit the hard copy. It is understood that permission up to 1000 sq ft houses need not be submitted on line and it can be submitted directly. What is the factual position ?
You can submit the application using Sanketham software online with the help of a licensed designer. Usually below 1076sq ft an information filling is necessary. But better to submit online.
3 scent stalathil first flooril oru roomae paadullu ennano?onnil kuduthal room 3 scent stalath first flooril paniyaan pattumo..pls Reply
Pattum. But rules paalikkanam.
സാർ, പള്ളിച്ചൽ പഞ്ചായത്ത് NH നോട് ചേർന്ന് എനിക്ക് 1.4 cent വസ്തുവിൽ Cellar ആയി വീടും അതിന് മുകളിൽ രണ്ട് നിലകളിലായി കടകൾ പണിയുന്നതിന് Setback അളവുകൾ എത്രയാണ് ? വസ്തുവിന്റെ വടക്ക് NH Highway ,പടിഞ്ഞാറ് ഇടവഴി, കിഴക്ക് 3 മീറ്റർ വീതിയുള്ള ടാർ ഇട്ട റോഡ്, തെക്ക് അയൽക്കാരന്റെ സമ്മതപത്രം ഉണ്ട്
നാദാപുരം ഗ്രാമ പഞ്ചായത്ത് 3 വാർഡിൽ നിരപതി കോട്ടേഴ്സുകൾക്കു അനുമതി കൊടുത്തിരിക്കുന്നു അതിൽ അധികവും പരിസരവാസികളുടെ കിണറിനോടി 1 മീറ്റർ വിട്ടു ആണ് ബാത്റൂമിലെ ഗ്രനാജ് ഇന്റെ കുണ്ടുള്ളത് മാത്രം അല്ല പരിസരത്തുള്ള വാട്ടർ അതോറിട്ടി യുടെ കുണ്ടിൽ ആണ് വേസ്റ്റ് കൊണ്ടിടുന്നത് ഇതിനാൽ പരിസരം മലിനമായിട്ടു പഞ്ചായത്തിലും ഹെൽത്തിലും കോപ്ലെയ്ന്റ് കൊടുത്തിട്ടും അതികൃതർ ശ്രദ്ധിക്കുന്നില്ല ഇതിന് എന്താണ് ചെയ്യണ്ടത് ??
Sir,
When we say for Septic tank to boundary wall of other house , how far its required , It read 1.2 Meter , but this is from the LID opening or from the side of the tank … i hope you could understand what am asking as we are too near to the boundary wall on septic tank and need to be hassle free …
good information thank you
പഞ്ചായത്തിൽ രണ്ടു വീടുകൾ തമ്മിലുള്ള കുറഞ്ഞ അകലം എത്രയാണ് ?
Sir എന്റെ അതിർത്തിയോട് ചേർന്ന് വേറെ ഒരു വീട് വരുകയാണ്.. അവരുടെ sunshade എന്റെ അതിർത്തിയോട് ചേർന്നാണ് അവർ വാർപ്പ് ചെയ്തു കൊണ്ടിരിക്കുന്നത് ഇത് നിയമപരമായി ചെയ്യാൻ പാടുണ്ടോ?? എനിക്ക് ഇത് ഒരു ബുദ്ധിമുട്ട് ആണ്.. പ്ലീസ് help me
Dear Sir,
I have a plot in Koipuram Panchayat , recently the adjacent plot owner has started the construction at their plot but that is just a meter from my plot boundary wall.
What is minimum distance one should maintain between the boundary and building in these cases .
Kindly advice,
Kindly reply
Sir ente veed kunnanthanam Panchayathil aane. Veedinte back side 1.75m average ollu. 1year aaye number edikkan nadakkunnu. Ethine enthengilum solutions undo??
സാർ എനിക്ക് കാരുമാല്ലൂർ പഞ്ചായത്തിൽ 2.5 സെന്റ് സ്ഥലമുണ്ട്. അതിൽ ഫ്രണ്ടിലും ഇടതുസൈഡിലും പഞ്ചായത്തുറോഡ് ആണ് ബാക്കിലും വലതുസൈഡിലും മറ്റുവീട്ടുകാർ ആണ് അപ്പോൾ എനിക്ക് രണ്ടുനിലകള്‍ ഉള്ള ഒരു വീടു പണിയാൻ എല്ലാ സൈഡിലും എത്ര മീറ്റർ അകലം പാലിക്കണം…
സർ , എനിക്ക് ഒരു 3.66 സെന്റ് സ്ഥലം ഉണ്ട് അതിന് മുമ്പിൽ പഞ്ചായത്ത് റോഡും സൈഡിൽ രണ്ടു മീറ്റർ പ്രൈവറ്റ് റോഡും പുറകിൽ ഒരു വീട് , ഒരു സൈഡിൽ വേറെ വീട് ഉണ്ട്
എനിക്ക് അറിയേണ്ടത്
1) ഞാൻ ഇതിൽ വീട് പണിയുമ്പോൾ എത്ര മീറ്റർ സ്ഥലം വിടണം
2) ഈ പറമ്പിൽ കിണർ ഉണ്ട് , ഇപ്പോൾ ഞാൻ വീട് വെക്കുമ്പോൾ (ഇരുനില) ഈ കിണറിന്റെ മുകളിൽ കൂടി staircase പണിയാൻ പറ്റുമോ ? അതിന് വല്ല നിയമ തടസങ്ങൾ ഉണ്ടോ അതായത് വീട് കിണറിൽ നിന്ന് ഇത്ര അകലം പാലിക്കണം എന്ന് എന്തെങ്കിലും ഉണ്ടോ ?
is panchayath road notified ?кinar ….no condition
hi,
2019 kpbr pdf
file
undo………..???????/
Sir എന്റെ കിണർ മറ്റൊരു bondary യോട് തൊട്ടു ചേർന്നാണ് രണ്ടു അടി മാത്രമേ കാണു. വീട് വെക്കുന്ന സമയത്തു എന്തേലും പ്രശ്നം വരുമോ?
Plot ലെവൽ ചെയുമ്പോൾ boundary ഇൽ നിന്ന് എത്ര സ്ഥലം വീട്ടുവേണം excavation ചെയ്യാൻ
Sir , Dovelopment permit rules onnu visadeekarikamoo
Swimming pool nu permission venooo…?
Borewell nu athiril ninnu ethra distance venam…..??
മൊബൈൽ ടവർ അടുത്തു വീട് പണിയമോ
എന്തെങ്കിലും ദൂര പരിധി ഉണ്ടോ
Sir for some clarification in building construction in kochi corporation give me contact number