വീതികുറഞ്ഞ പ്ലോട്ടില്‍ ഒരു സൂപ്പര്‍ വീട്‌

ഈ അടിപൊളി വീട് കണ്ടാല്‍, വീതികുറഞ്ഞ ഒരു പ്ലോട്ടിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത് എന്ന് തോന്നുമോ? മുന്‍വശത്ത് ഒന്‍പത് മീറ്റര്‍ മാത്രം വീതിയുള്ള നീളം കൂടിയ പ്ലോട്ടിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട് ലിന്റോ ആന്റണിയുടെ വീടിന്റെ വിശേഷമാണിത്. വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് കൊച്ചിയിലെ പ്രമുഖ ഡിസൈനര്‍ ഷിന്റോ വര്‍ഗീസാണ്.


2700 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വീട് വെളിച്ചത്തിന് വളരെയധികം പ്രാധാന്യം നല്‍കിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്റെ കോമണ്‍ മുറികളെല്ലാം കിഴക്ക് വശത്ത് വരുന്നതരത്തില്‍ ഡിസെന്‍ ചെയ്താണ് ഇത് സാധ്യമാക്കിയത്.

വളരെ ലളിതമായ, എന്നാല്‍ ആരെയും ആകര്‍ഷിക്കുന്ന മട്ടിലാണ് വീടിന്റെ എക്‌സ്‌റീരിയര്‍. കോഫി, ഓഫ് വൈറ്റ് നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. കാര്‍ പോര്‍ച്ചിനും ഡബിള്‍ ഹൈറ്റ് ഭിത്തിക്കും കോഫി നിറത്തിലുള്ള ക്ലാഡിങ് നല്‍കിയിരിക്കുന്നു. കാര്‍പോര്‍ച്ചിന്റെ പിന്നില്‍ ചെറിയ ഒരു കോര്‍ട്ട് യാര്‍ഡ് നല്‍കി പെബിള്‍സും ചെടികളും പിടിപ്പിച്ചിരിക്കുന്നു.

വളരെ ഭംഗിയോടെയും സൗകര്യപ്രദവുമായാണ് ഡ്രോയിങ് റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്ലൈവുഡ് കൊണ്ട് പാനലിങ് ചെയ്ത് ഇഷ്ടിക ഡിസൈനിലുള്ള വാള്‍ പേപ്പര്‍ നല്‍കിയിരിക്കുന്നു.

 

ഫാമിലി ലിവിങിനും ഡൈനിങിനും ഇടയില്‍ മനോഹരമായ ഒരു കോര്‍ട്ട് യാര്‍ഡ് നല്‍കിയിരിക്കുന്നു. മുകളില്‍ ഗ്ലാസിട്ടതിനാല്‍ വെള്ളം വീഴില്ല. മാത്രവുമല്ല, ഡൈനിങില്‍ നിന്ന് ഇങ്ങോട്ട് ഇറങ്ങിയിരിക്കുകയും ചെയ്യാം. ഇരിപ്പിടവും എളുപ്പത്തില്‍ പരിപാലിക്കാന്‍ കഴിയുന്ന ചെടികളും ഇവിടെ സ്ഥാനം പിടിച്ചിരിക്കുന്നു.

ഡ്രോയിങ് റൂമിനും കോര്‍ട്ട് യാര്‍ഡിനും ഇടയില്‍ വളരെ മനോഹരമായി ഫാമിലി ലിവിങ് റൂം നല്‍കിയിരിക്കുന്നു. ടിവി കാണാനും പ്രാര്‍ത്ഥനക്കുമുള്ള സൗകര്യങ്ങള്‍ ഇവിടെ നല്‍കിയിട്ടുണ്ട്. ‘L’ ഷെയിപ്പിലുള്ള സോഫ ഇവിടെ നല്‍കിയിരിക്കുന്നു. വിശാലമായ സ്‌ളൈഡിങ് ജനലുകളാണ് ഇവിടെ നല്കിയിരിക്കുന്നത്.

ഡൈനിങ് റൂം

കോര്‍ട്ട് യാര്‍ഡിലേക്ക് തുറക്കാന്‍ പറ്റുന്ന രീതിയിലാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. കോര്‍ട്ട് യാര്‍ഡിലേക്കുള്ള ഭിത്തിയില്‍ അഴികളും ഗ്ലാസുകളും നല്‍കിയതിനാല്‍ പുറത്തുള്ള പച്ചപ്പ് ആസ്വദിക്കാം.

സെമി ഓപണ്‍ കണ്‍സെപ്റ്റിലാണ് അടുക്കളയുടെ ഡിസൈന്‍. ലൈറ്റ് ഗ്രേ, വൈറ്റ് എന്നീ നിറങ്ങളിലാണ് കാബിനറ്റുകള്‍. കൗണ്ടര്‍ടോപ്പിന് വൈറ്റ് സറ്റെല്ലാര്‍ ഉപയോഗിച്ചു. കിച്ചണു പിറകുവശത്തായി വര്‍ക് ഏരിയയും നിര്‍മിച്ചിട്ടുണ്ട്.

ബാത്ത് അറ്റാച്ച്ഡ് ആയിട്ടുള്ള നാല് ബെഡ് റൂമുകളാണ് ഈ വീട്ടിലുള്ളത്. അതില്‍ രണ്ടെണ്ണം താഴെയും രണ്ടൈണ്ണം മുകളിലുമാണ്. ഓരോന്നും ഡിസൈന്‍ ചെയ്തിരിക്കുന്നത് ഓരോ തീം അനുസരിച്ചാണ്. എല്ലാ ബെഡ്‌റൂമുകളിലും സ്റ്റഡി ടേബിളും വാഡ്രോബുകളും നല്‍കിയിരിക്കുന്നു.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!