ജര്‍മ്മന്‍ സ്‌റ്റൈലില്‍ വൈഖരി.


മലപ്പുറം ജില്ലയിലെ തവനൂരിലെ, മനോഹരന്‍ മാസ്റ്റര്‍സുനിത ദമ്പതികളുടെ വീടായ വൈഖരി അതിന്റെ വ്യത്യസ്തമായ ഭംഗി കൊണ്ട് എല്ലാവരുടെയും മനം കവരുകയാണ്.
1400 ചതുരശ്ര അടിയില്‍, ഒറ്റ നിലയില്‍ പണികഴിപ്പിച്ചിരിക്കുന്ന വൈഖരി പൂര്‍ണ്ണമായും ജര്‍മ്മന്‍ സ്‌റ്റൈലിലാണ് നിര്‍മിച്ചിരിക്കുന്നത്.
3 ബെഡ്‌റൂമുകളുള്ള ഈ വീട് നിര്‍മിക്കാന്‍ അകെ ചെലവായത് 20 ലക്ഷമാണെന്നു പറഞ്ഞാല്‍ ആരും ഒന്ന് ഞെട്ടും.


പ്രശസ്ത എഞ്ചിനീയര്‍ മുരളീധരന്‍ ആണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്.
ലോ കോസ്‌ററ് നിര്‍മാണ രീതി ഉപയോഗിച്ചാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്.

ഇന്റര്‍ലോക്കിങ് ബ്രിക്‌സ് ഉപയോഗിച്ചാണ് വീടിന്റെ ചുമരുകള്‍ കെട്ടിയിരിക്കുന്നത്. പ്ലാസ്റ്ററിങ് ചെയ്യാതെ പെയിന്റടിച്ചാണ് ചുമരുകള്‍ ഭംഗിയാക്കിയിരിക്കുന്നത്. മേല്‍ക്കൂര ജി ഐ ട്രെസ്സ് വര്‍ക് ചെയ്തു ഓട് വിരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. റൂഫിന് ജിപ്‌സും ബോര്‍ഡ് കൊണ്ടുള്ള ഫോള്‍സ് സീലിംഗ് നല്‍കിയിരിക്കുന്നു.

തറയില്‍ ടൈലുകള്‍ പാകിയിരിക്കുന്നു. വീടിന് ചേരുന്ന തരത്തിലുള്ള കോമ്പൗണ്ട് മതിലും സ്ലൈഡിങ് ഗേറ്റും വൈഖരിയുടെ ഭംഗിക്ക് മാറ്റ് കൂട്ടുന്നു. മുറ്റത്തു കരിങ്കല്‍ പാകി പുല്ലു വിരിച്ചിരിക്കുന്നു.

മൂന്നു ബെഡ്‌റൂമുകളാണ് വീടിനുള്ളത്. ഇതില്‍ രണ്ടു ബെഡ്‌റൂമുകള്‍ അറ്റാച്ഡ് സൗകര്യമുള്ളതാണ്. ഒരു കോമണ്‍ ബാത്രൂം കൂടി സാജ്ജീകരിച്ചിട്ടുണ്ട്.


അടുക്കള, മോഡുലര്‍ ഓപ്പണ്‍ കിച്ചണ്‍ ആയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
U ഷെയ്പ്പിലുള്ള അടുക്കളയുടെ ഫ്‌ലോറിങ്ങിന് വുഡന്‍ ഫിനിഷിലുള്ള ടൈല്‍ ആണ് നല്‍കിയിരിക്കുന്നത്. അടുക്കളയോട് ചേര്‍ന്ന് ഒരു വര്‍ക്ക് ഏരിയയും നിര്മിച്ചിരിക്കുന്നു

Leave a Reply

Be the First to Comment!

avatar
  Subscribe  
Notify of
error: Content is protected !!