ചൂടുവെള്ളം ഇനി എളുപ്പത്തില്‍, ഉപയോഗിക്കൂ instant hot water taps

കുറച്ചു ചൂടുവെള്ളം ഉണ്ടാക്കണമെന്ന് വെച്ചാല്‍ ചില്ലറയല്ല പണി. ഗ്യാസ് സ്റ്റൗ കത്തിച്ച് വെള്ളമൊക്കെ ചൂടാക്കിയെടുക്കുമ്പോള്‍ സമയം ഒരുപാട് വൈകും. ഇനി വാട്ടര്‍ ഹീറ്റിര്‍ ഫിറ്റ് ചെയ്യണമെന്ന് വെച്ചാല്‍ കാശ് കുറെ ചിലവാകും, മാത്രവുമല്ല, വല്ലപ്പോഴും വരുന്ന ഈ ചൂടുവെള്ള ആവശ്യത്തിന് ഇത്രവലിയ കാശ് മുടക്കേണ്ട ആവശ്യവുമില്ല.
ഇത്തരം എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഇതാ ഇന്‍സ്റ്റന്റ് ഹോട്ട് വാട്ടര്‍ ടാപ്പുകള്‍ വിപണിയിലെത്തിയിരിക്കുന്നു. വളരെ സൗകര്യപ്രദമായി ചുമരിലോ, ബേസിനിലോ എവിടെ വേണമെങ്കിലും ആവശ്യാനുസരണം ഫിറ്റ് ചെയ്യാമെന്നതാണ് മെച്ചം. ഫിറ്റ് ചെയ്യുന്നിടത്ത് ഒരു പവര്‍പ്ലഗ് വേണമെന്ന് മാത്രം. കാരണം ഈ ഹോട്ട് വാട്ടര്‍ ടാപ്പുകള്‍ ഇലക്ട്രിസിറ്റിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി മോഡലുകളിലും വിലയിലും ആമസോണ്‍ സൈറ്റില്‍ ഇവ ലഭ്യമാണ്‌

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!