വീടുപണി ഭാരമാവാതിരിക്കാന്‍…

വീട് ചെലവേറിയ സ്വപ്നമായി മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. വീടുപണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ ശരാശരി മലയാളി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം തന്നെ ഇതിനു തെളിവ്. കീശ കാലിയായിരിക്കുന്ന അവസരത്തില്‍ പണിതീര്‍ക്കാനുളള പെടാപ്പാട് ഒരുവശത്ത്. വായ്പകളെല്ലാം ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന് ആധി മറുവശത്ത്. ഒരാളും ഒരിക്കലും ഇഷ്ടപ്പെടാത്ത സാഹചര്യമാണിത്. പക്ഷേ, വീടുപണിയുന്ന തൊണ്ണൂറു ശതമാനം ആള്‍ക്കാരും ഇത് അനുഭവിക്കേണ്ടി വരുന്നു. എന്തുകൊണ്ടാണിത് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

ഭൂമിയില്‍ മനുഷ്യന്‍ മാത്രമല്ല വീട് കെട്ടുന്ന ജീവി. നമുക്കു ചുറ്റുമുളള പ്രകൃതിയിലേക്ക് നോക്കൂ. പല ജീവികളുടെയും വീടുകള്‍ കാണാം. തൂക്കണാംകുരുവിയുടെ, ഉറുമ്പിന്റെ, തേനീച്ചയുടെ ഒക്കെ വീടുകള്‍. ഈ വീടുകള്‍ക്കെല്ലാം നിശ്ചിതമായ ഒരു നിയമമുണ്ട്. ‘പ്രകൃതിയുടെ നിയമം. കൃത്യമായ അളവുകളുടെ അടിസ്ഥാനത്തില്‍ സ്വയം നിര്‍മിച്ചെടുക്കുന്നതാണ് ഈ വീടുകളെല്ലാം. എന്നാല്‍ നാം ആര്‍ക്കുവേണ്ടിയാണ് വീട് നിര്‍മിക്കുന്നത് ? നമുക്കു വേണ്ടിയാണോ ? എങ്കില്‍ അതിലെത്ര മുറികള്‍ വേണം, എന്തെല്ലാം സൗകര്യങ്ങള്‍ വേണം ഇവയൊക്കെ നാം ചിന്തിക്കണം. നമ്മുടെ വ്യക്തിത്വം, ജോലി, കുടുംബത്തിന്റെ വüലുപ്പം, വരുമാനം ഇവയൊക്കെയായിരിക്കണം ഇതിനുളള മാനദണ്ഡങ്ങള്‍. സാമ്പത്തിക പരിഗണന തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന കാര്യം.
ഭംഗിക്കു വേണ്ടി പൈസ മുടക്കേണ്ടതില്ല
നല്ല വീട് എന്നാല്‍ ചെലവേറിയ വീടാണ് എന്നാണ് മിക്കവരുടേയും ധാരണ. ഭംഗിയുളള വീടെന്നാല്‍ ചെലവേറിയ ഏര്‍പ്പാടല്ല എന്നതാണ് വാസ്തവം. വീടിന്റെ രൂപകല്‍പന ഒരു ത്രിമാന സങ്കല്‍പ്പമാണ്. ഫേïാട്ട്, സ്ഥല വിനിയോഗം, കാലാവസ്ഥപരമായ സവിശേഷതകള്‍ തുടങ്ങിയവ എല്ലാം തുല്യമായി പരിഗണിച്ച് വാസ്തു ശില്‍പി ഭാവനയില്‍ രൂപപ്പെടുത്തുന്നതാണ് ഈ ത്രിമാന സങ്കല്‍പം. ‘ഭംഗിയെന്നത് ഇതിന്റെ ‘ബൈ പ്രൊഡക്ട് മാത്രമാണ്. അതായത് ഭംഗിക്കുവേണ്ടി പ്രത്യേകമായി പൈസ മുടക്കേണ്ടതില്ല. ഭംഗി രൂപകല്‍പനയുടെ ഭാഗമായി ഉണ്ടാകേണ്ടതാണ്.
ചെലവേറിയതും വലുപ്പമുളളതുമായ വീടുകളാണ് കാഴ്ചയ്ക്കു നല്‍കുന്നതെന്ന തെറ്റിധാരണയാണ് പലരുടെയും പോക്കറ്റ് കാലിയാക്കുന്നതും കടക്കെണിയിലേക്കു തളളിയിടുന്നതും. ഇതൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം.
1. വരുമാനത്തിനനുസരിച്ച് ആവശ്യങ്ങളെ പരിമിതപ്പെടുത്തുക.
2. ഗൃഹനിര്‍മാണത്തിനായി പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക.
3. പ്രതിമാസ വരുമാനത്തിന്റെ 35 ശതമാനത്തിലധികം ഭവനവായ്പാ തിരിച്ചടവ് വരാന്‍ പാടില്ല.
4. കുടുംബത്തിന്റെ വലുപ്പത്തിനനുസരിച്ചുളള വീട് വയ്ക്കുക.
5. ഭംഗിക്കു വേണ്ടി മാത്രമായി പണം പാഴാക്കരുത്.
6. പഴയ സാധനങ്ങള്‍ പുനരുപയോഗിക്കുന്നതില്‍ ശ്രദ്ധിക്കുക.
7. വീടിനു സമീപത്തു നിന്നു ലഭിക്കുന്ന നിര്‍മാണസാമഗ്രികള്‍ ഉപയോഗിക്കുക.
സാമ്പത്തിക ഭദ്രത തന്നെ നല്ല വീടിന്റെ നന്മ.

2
Leave a Reply

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
salimVipinjose Recent comment authors
  Subscribe  
newest oldest most voted
Notify of
Vipinjose
Guest
Vipinjose

Sir i want some home plans in low budget and below 1500 sqft
Will u send the details about it on my email or WhatsApp
WhatsApp no:9562267577
Email:jvipin979@gmail.com

salim
Guest
salim

hi this si salim,my family and me in ksa ,i want to make home at thrissur velupadam and one is in kochi,palluruthy.

error: Content is protected !!