ഭൂ നികുതി ഇനി ഓണ്‍ലൈന്‍ വഴി അടയ്ക്കാം

സംസ്ഥാനത്തെ 1650 ഓഫിസുകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഭൂനികുതി അടക്കമുള്ള എല്ലാ പണമിടപാടുകളും ഓണ്‍ലൈന്‍ വഴിയാകുന്നു.
ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും നികുതിയും മറ്റും അടക്കാന്‍ കഴിയുന്നതോട് കൂടി എല്ലാ വില്ലേജ് ഓഫീസുകളും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറും.
ജില്ലാ തലത്തില്‍ ഡെപ്യൂട്ടി കളക്ടറുടെ (ഭൂരേഖ) നേതൃത്വത്തിലും താലൂക്ക് തലത്തില്‍ തലസില്‍ദാരുടെ (ഭൂരേഖ) നേതൃത്വത്തിലും പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും.
നികുതിക്കു പുറമെ പോക്ക് വരവ്, ക്ഷേമനിധി തുടങ്ങിയവയും ഓണ്‍ലൈനിലേക്ക് മാറും. നെറ്റ് ബാങ്കില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരും.

എന്നാല്‍, ചെറിയ തുകയ്ക്കുള്ള നികുതി അടക്കാന്‍ പോലും 20 മുതല്‍ 40 വരെ അക്ഷയ കേന്ദ്രങ്ങള്‍ ചാര്‍ജ് ഈടാക്കുന്നതിനാല്‍, വില്ലേജ് ഓഫിസുകളിലും ഓണ്‍ലൈന്‍ ആയി നികുതി അടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പടുത്തും.
വൈദ്യുതി തടസ്സം പോലുള്ള സാങ്കേതിക തടസ്സങ്ങള്‍ നേരിടുമ്പോള്‍ പഴയ രീതിയില്‍ നികുതി അടച്ചു നല്‍കാന്‍ ലാന്‍ഡ് റവന്യു കമീഷണര്‍ ജില്ലാ കാലക്ടര്‍മാര്‍കയച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

നിലവില്‍ ഭൂമിയുടെ രേഖകള്‍ വില്ലേജില്‍ കംപ്യുട്ടറുകളില്‍ അപ്‌ലോഡ് ചെയ്തവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ വഴി നികുതി അടക്കാന്‍ സാധിക്കികയുള്ളൂ. മറ്റുള്ളവര്‍ നികുതി അടക്കാന്‍ വില്ലേജ് ഓഫിസുകള്‍ തന്നെ ആശ്രയിക്കണം

ഓണ്‍ലൈന്‍ വഴി നികുതി എങ്ങിനെ അടയ്ക്കാം
www.revenue.kerala.gov.in എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്തു പ്രധാന മെനുവില്‍ നിന്ന് PAY YOUR TAX എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

ഇനി കാണുന്ന വിന്‍ഡോയില്‍ sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ശേഷം വരുന്ന സ്‌ക്രീനില്‍ കാണുന്ന രജിസ്‌ട്രേഷന്‍ കോളത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി next ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ടാക്‌സ് അടക്കാവുന്നതാണ്‌

 

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!