പരിമിതികളില്ലാത്ത സ്വപ്‌നങ്ങള്‍ (വീടും പ്ലാനും)

ഒരു വീട് വെക്കാന്‍ എത്ര സ്ഥലം വേണം? വീട് വെക്കുന്നത് പോട്ടെ, വീടിനെകുറിച്ചു സ്വപ്നം കാണാന്‍ തുടങ്ങുന്നതുതന്നെ അഞ്ചോ പത്തോ സെന്റ് സ്ഥലം കയ്യിലൊതുമ്പോഴാണ്. അഞ്ചു സെന്ററില്‍ താഴെയുള്ള പ്ലോട്ടുകളില്‍ വീട് പണിയമല്ലോ എന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും വിമുഖതയാണ്. പലര്‍ക്കും കുറച്ചിലുമാണ്. ഇതാണ് പൊതുവെ മലയാളികളുടെ ശീലങ്ങള്‍.

വീട് നിര്മാണമെന്നല്ല, ഏതൊരു മേഖലയിലും പരീക്ഷണങ്ങള്‍ നടത്താന്‍ നാം മടികാണിക്കുന്നു. അത് കൊണ്ട് തന്നെ പരമ്പരാഗതമായ രീതിയില്‍, ജീവിത കാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കാശു കൊണ്ട് സ്ഥലം വാങ്ങുകയും പിന്നെ വീട് വെക്കാന്‍ ഏതെങ്കിലും ബാങ്കിന് തലവെച്ചുകൊടുക്കുകയുമാണ് മലയാളികള്‍ ചെയ്യുന്നത്.


എന്നാല്‍ പ്ലോട്ടിന്റെ വിശാലതയല്ല, നാം കാണുന്ന സ്വപ്നങ്ങള്‍ക്കാണ് വിശാലത വേണ്ടതെന്നു തെളിയിക്കുകയാണ് മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന dileep associates and architectural consultants എന്നാ സ്ഥാപനത്തിലെ ഡിസൈനര്‍ ദിലീപ്‌.

സ്വപ്നങ്ങള്‍ക്ക് പരിമിതിയില്ലെങ്കില്‍, ഏതൊരു ചെറിയ പ്ലോട്ടിലും സൗകര്യങ്ങള്‍ നിറഞ്ഞ വീട് വെക്കാമെന്നു സ്പാന്‍ കണ്‍സല്‍റ്റിംഗിന്റെ ഈ പ്രൊജക്റ്റ് നമുക്ക് കാണിച്ചു തരുന്നു.
വെറും ഒന്നേമുക്കാല്‍ സെന്ററിലാണ് മൂന്നു നിലയുള്ള ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്

മൂന്നു നിലകളിലായിട്ടാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. താഴത്തെയും ഒന്നാമത്തെയും നിലയുടെ വിസ്തൃതി 330 ചതുരശ്രയടിയും രണ്ടാമത്തെ നിലയുടെ വിസ്തൃതി 225 ചതുരശ്രയടിയുമാണ്. ആകെ വിസ്തൃതി 885 ചതുരശ്രയടി.

താഴത്തെ നിലയില്‍ ലിവിങ് ഹാള്‍, ഒരു ബെഡ്‌റൂം, അടുക്കള എന്നിവയും രണ്ടാമത്തെ നിലയില്‍ 2 ബെഡ്‌റൂമുകളും മുകളിലെ നിലയില്‍ ഒരു ബെഡ്‌റൂംമും റൂഫ് ഗാര്‍ഡനും ഒരുക്കിയിരിക്കുന്നു.

നാലു ബെഡ്‌റൂമുകള്‍ 3 ബാത്‌റൂമുകള്‍ ലിവിങ് ഹാള്‍ ഓപ്പണ്‍ കിച്ചന്‍,റൂഫ് ഗാര്‍ഡന്‍ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഈ വീട്ടില്‍ ഒരുക്കിയിരിക്കുന്നത്.

സ്ഥല പരിമിതിയെ കുറിച്ചോര്‍ത്തു വിഷമിക്കുന്നവര്‍ക്കു തികച്ചും ആശ്വാസം നല്‍കുന്നതാണ് ദിലീപിന്റെ ഈ വീട്. ആവശ്യങ്ങളും സൗകര്യങ്ങളും കുറയ്ക്കാതെ തന്നെ ഏതു പ്ലോട്ടിലും സുന്ദരമായ വീടുകള്‍ നിര്മിക്കാമെന്നു തെളിയിക്കുകയാണ് ദിലീപ്.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!