ജിപ്‌സം പ്ലാസ്റ്ററിംഗ് തരംഗമാവുന്നു

അനുദിനം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ രംഗത്ത് വന്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ജിപസം പ്ലാസ്റ്ററിങ് (ജിപ്‌സം ഉപയോഗിച്ചുള്ള തേപ്പ്). കാലങ്ങളായി പിന്തുടരുന്ന, മണലും സിമന്റും ഉപയോഗിച്ചുള്ള തേപ്പില്‍ നിന്നും വിഭിന്നമായി നിരവധി ഗുണങ്ങളാണ് ജിപ്‌സം ഉപയോഗിച്ചുള്ള തേപ്പിനുള്ളത്. നുറു ശതമാനവും പ്രകൃതിദത്തമായ വസ്തുവാണ് ജിപ്‌സം. വെള്ളലും ജിപ്‌സവും കലര്‍ത്തിയാണ് തേപ്പിന് ഉപയോഗിക്കുന്നത്. ജിപ്‌സം പ്ലാസ്റ്ററിങ് ഏതു തരം പ്രതലത്തിലും ചെയ്യാവുന്നതാണ്.

പ്ലാസ്റ്ററിങ് ചിലവ് വളരെയധികം കുറക്കാന്‍ സാധിക്കുന്നു എന്നതാണ് ജിപ്‌സം പ്ലാസ്റ്ററിങിന്റെ പ്രത്യേകത. ജിപ്‌സം പ്ലാസ്റ്ററിങ് വഴി ചുമരുകള്‍ക്ക് വളരെയധികം ഫിനിഷിങ് ലഭിക്കുന്നതിനാല്‍ , പെയിന്റ് ചെയ്യുന്നതിന് മുമ്പായി പുട്ടി ഉപയോഗിക്കേണ്ടതില്ല. ഇത് വീണ്ടും ചിലവ് കുറക്കാന്‍ സഹായിക്കുന്നു. മാത്രവുമല്ല പ്രതലങ്ങള്‍ മിനുസമുള്ളതിനാല്‍ , പെയിന്റിന്റെ അളവുകള്‍ വളരെയധികം കുറക്കാവുന്നതാണ്. ഇത് പെയിന്റിംഗ് ചിലവ് 60% വരെ കുറക്കുന്നു. വെള്ള നിറമാണ് വീടിന് നല്‍കുന്നതെങ്കില്‍ പെയിന്റ് ചെയ്യേണ്ട ആവശ്യവും വരുന്നില്ല. പ്രൈമര്‍ മാത്രം ഉപയോഗിച്ചാല്‍ മതി.

സിമന്റും മണലും ഉപയോഗിച്ചുള്ള തേപ്പ് വീടിനകത്ത് ചുട് വര്‍ദ്ധിപ്പിക്കുമ്പോള്‍ ജിപസം പ്ലാസ്റ്ററിങില്‍ വീടിനകത്ത് ചുടുകുറയുകയാണ് ചെയ്യുന്നത്. ഇത് എസിയുടെ ഉപയോഗം കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, സിമന്റ് തേപ്പില്‍ കാണുന്ന പെട്ടലുകളും വിള്ളലുകളുമൊന്നും ജിപ്‌സം പ്ലാസ്റ്ററിങില്‍ ഉണ്ടാവുന്നില്ല. 20 മിനുട്ട് കൊണ്ട് സെറ്റാകുമെന്നതിനാല്‍ ജിപ്‌സം പ്ലാസ്റ്ററിങ് വളരെയധികം വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. ഇത് ലേബര്‍ ചിലവ് കുറക്കാന്‍ സഹായിക്കുന്നു. മാത്രവുമല്ല, പ്ലാസ്റ്ററിങ് കഴിഞ്ഞതിന് ശേഷം നനയുടെ ആവശ്യവും ഇത്തരം പ്ലാസ്റ്ററിങിനില്ല.

എന്തുകൊണ്ടും വളരെയധികം ഉപകാരപ്പെടുന്നതും ലാഭകരലവുമായ പ്ലാസ്റ്ററിങ് രീതിയാണ് ജിപ്‌സം ഉപയോഗിച്ചുള്ള പ്ലാസ്റ്ററിങ്.അടുത്ത കാലത്താണ് കേരളത്തില്‍ ഉപയോഗിച്ചു തുടങ്ങിയതെങ്കിലും വളരെ പെട്ടെന്നാണ് ഇതിന്റെ സ്വീകാര്യത വര്‍ദ്ധിച്ചത്. ജിപ്‌സം പ്ലാസ്റ്ററിങിന് ആജീവനാന്ത വാരന്റിയാണ് കമ്പനികള്‍ നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: വിനായക് 9895076990 (വാട്ട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.)

Leave a Reply

1 Comment on "ജിപ്‌സം പ്ലാസ്റ്ററിംഗ് തരംഗമാവുന്നു"

avatar
  Subscribe  
newest oldest most voted
Notify of
A.jabbar
Guest

Thanks for the information

error: Content is protected !!