അടുക്കളയിലുണ്ട് അപകടം
പാചക വാതക സിലിണ്ടര്‍ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ വന്‍ ദുരന്തം.
നിത്യോപയോഗ വസ്തുവായ പാചക വാതക സിലിണ്ടര്‍ സൂകിഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ തീപിടിത്തതിനും ജീവന് അപഹരിക്കാവുന്ന ദുരന്തത്തിനും കാരണമാവും. വീടുകളിലുണ്ടാവുന്ന അപകടങ്ങള്‍ക്ക് കാരണം ഭൂരിഭാഗവും സിലിണ്ടര്‍ വാള്‍വിലെ തകരാറാണ്. രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും ഗ്യാസ് ഏജന്‍സികളില്‍ നിന്നുള്ള വിദഗ്ധര്‍ പാചക വാതക ഉപയോക്താക്കളുടെ വീടുകളിലെത്തി സുരക്ഷ പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.സ്റ്റൗ, സേഫ്റ്റി ഹോസ്, വാഷര്‍, നോബ്, വാല്‍വ് എന്നിവ യഥാസമയത്ത് പരിശോധിക്കേണ്ടതുണ്ട്.
സിലിണ്ടര്‍ കൈകാര്യം ചെയ്യുമ്പോള്‍..
സിലിണ്ടര്‍ ലഭിക്കുമ്പോള്‍ സേഫ്റ്റി ക്യാപ് പരിശോധിച്ചു ലീക്കില്ലെന്നു ഉറപ്പാക്കുക
സിലിണ്ടര്‍ അടുക്കളയില്‍ കുത്തനെ വെക്കുക.
ചരിച്ചിടുകയോ ചൂടുവെള്ളത്തില്‍ ഇറക്കി വെക്കുകയോ ചെയ്യരുത്
സ്റ്റൗവും പാചകവും സിലിണ്ടറിനേകള് ഉയരത്തിലായിരിക്കണം.
പാചക വാതകവും ഫ്രിഡ്ജും ഒരേ മുറിയില്‍ വെക്കരുത്
സ്റ്റൗവില്‍ തീ കൊളുത്തിയത്തിനു ശേഷം മാത്രം പാത്രം വെക്കുക
അടുക്കളായിലോ സിലിണ്ടറിനടുത്തോ തീ പിടുത്ത സാധ്യതയുള്ള വസ്തുക്കള്‍ വെക്കരുത്.
വിറകു പുരയിലോ ചിമ്മിനി അടുപ്പിനടുത്തോ സിലിണ്ടര്‍ സൂക്ഷിക്കരുത്.
കുട്ടികള്‍ , പ്രായമായവര്‍, ഉപയോഗം അറിയാത്തവര്‍ എന്നിവരെ അടുപ്പിക്കരുത്.
ഉപയോഗ ശേഷം സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഓഫ് ചെയ്യുക.
തീ പിടിത്തമുണ്ടായാല്‍ 101
ചോര്‍ച്ച മാത്രമേയുള്ളു എങ്കിലും ഏജന്‍സിയുടെ സഹായം ലഭ്യമായില്ലെങ്കില്‍ ഫയര്‍ ഫോഴ്സിനെ വിളിക്കാം.
ചോര്‍ച്ച കണ്ടാല്‍ ചെയേണ്ടത്
വിതരണക്കാരെയോ ഫയര്‍ ഫോഴ്സിനെയോ വിവരമറിയിക്കുക
തുറസ്സായ സ്ഥലത്തേക്ക് സിലിണ്ടര്‍ മാറ്റുക
വൈദ്യതി ഓണ്‍ ആക്കുവാനോ ഓഫ് ആക്കു വാനോ പാടില്ല
ജനലും വാതിലും തുറന്നിട്ടുണ്ട് വായുസഞ്ചാരം ഉറപ്പു വരുത്തുക
സ്റ്റൗവും കണക്ഷന് ഹോസും കത്തുകയാണെങ്കില്‍ റെഗുലേറ്റര്‍ ഊരി മാറ്റുക.
സിലിണ്ടറില്‍ തീ പിടിച്ചാല്‍ കട്ടിയുള്ള ചാക്ക്, തുണി എന്നിവ നനച്ചിടുക
ഗ്യാസ് ചോര്‍ന്ന ഭാഗത്തു മുറമോ മറ്റോ ഉപയോഗിച്ചു വീശുക
ചൂടായ സിലിണ്ടറിന് ചുറ്റും കൂടി നില്‍ക്കാതിരിക്കുക
സിലിണ്ടറിന്റെ കാലാവധി അറിയാന്‍
സിലിണ്ടറിന്റെ കാലാവധി അറിയാന്‍
കാലാവധി കഴിഞ്ഞ സിലുണ്ടറുകള് അപകടങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതല്‍ ആണ്. എല്ലാ സിലിണ്ടറുകളിലും കാലാവധി രേഖപ്പെടുത്തിയിട്ടുണ്ടാവും
അത് പരിശോധിക്കണം. 12 മാസങ്ങളെ 4 പാദങ്ങളാക്കി തിരിച്ചു കൂടെ കൊല്ലവും രേഖപ്പെടുത്തിയിട്ടുണ്ടാവും. ഉദാഹരണത്തിന് സിലിണ്ടറില്‍ A20 എന്നാണ് രേഖപ്പെടുത്തിരിക്കുന്നതെങ്കില് 2020 മാര്‍ച്ച് 30ന് കാലാവധി തീരുന്നതാണ്. ബി212021 ജൂണ്‍ 30, C22 2022 സെപ്റ്റംബര്‍ 30, D232023 ഡിസംബര്‍ 31 എന്നിങ്ങനെയാണ് മനസിലാക്കേണ്ടത്.
ചോര്‍ച്ചയുണ്ടായാല്‍ 1906
കടപ്പാട്: മാധ്യമം
Leave a Reply