മേല്‍ക്കൂരയുടെ ചിലവുകുറക്കാന്‍ ഫില്ലര്‍ സ്ലാബ് ടെക്‌നോളജി

മേല്‍ക്കൂര വാര്‍ക്കയുടെ ചിലവ് 40 ശതമാനത്തോളം കുറക്കാന്‍ സഹായിക്കുന്ന വിദ്യയാണ് ഫില്ലര്‍ സ്ലാബ് ടെക്‌നോളജി. കേരളത്തില്‍ ഇതിന് ഓടു വെച്ചു വാര്‍ക്കുക എന്നതാണ് വിളിപ്പേര്. കേരളത്തില്‍ ഓട് വെച്ചാണ് വാര്‍ക്കുന്നതെങ്കില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹുരുഡീസ്, മണ്‍ചട്ടികള്‍, വ്യത്യസ്ത തരം റൂഫിങ് ടൈലുകള്‍, ചിരട്ട എന്നിവയെല്ലാമുപയോഗിക്കുന്നു.

ഫില്ലര്‍ സ്ലാബ് ടെക്‌നോളജിയുടെ മറ്റൊരു സവിശേഷത വീട്ടിനുള്ളിലെ ചൂട് വളരെയധികം കുറക്കാന്‍ കഴിയുമെന്നതാണ്.
ഫില്ലര്‍ സ്ലാബ് ടെക്‌നോളജിയില്‍ പഴയ ഓടുകളാണ് ഉപയോഗിക്കുക. ഓടുകള്‍ വ്ൃത്തിയായി കഴുകേണ്ടതാണ്.

ഫില്ലര്‍ സ്ലാബ് കോണ്‍ക്രീറ്റ് എങ്ങിനെ?

സാധാരണ മേല്‍ക്കൂരക്കു തട്ടടിക്കുന്നതുപോലെ തന്നെയാണ് ഫില്ലര്‍ സ്ലാബിനും തട്ടടിക്കുക. ഇടയില്‍ ഓടുകള്‍ നിരത്തേണ്ടതിനാല്‍ കമ്പികള്‍ കുറച്ചകലം വിട്ട് പ്രത്യേക രീതിയിലാണ് കെട്ടുക. സീലിങ്ങില്‍ ഓടു കാണാതെയും കാണിച്ചുകൊണ്ടും ഫില്ലര്‍ സ്ലാബ് ചെയ്യാവുന്നതാണ്.

കമ്പി കെട്ടിയ ചതുരങ്ങളില്‍ സിമന്റ് ചാന്തിട്ട് അതിന്‍മേല്‍ ആദ്യം ഒരു ഓടു നിരത്തിവെക്കുക. അതിന്‍മേല്‍ മറ്റൊരു ഓട് നേരെ മറിച്ച് വെക്കുകയാണ് ചെയ്യേണ്ടത്. ചിത്രം ശ്രദ്ധിക്കുക.

ഇങ്ങനെ എല്ലാ കള്ളിയിലും ഓടുകള്‍ നിരത്തിയ ശേഷം ഒരു ഭാഗത്തു നിന്ന് കോണ്‍ക്രീറ്റ് ആരംഭിക്കുന്നു. ചട്ടുകം കൊണ്ട് കോണ്‍ക്രീറ്റ് ഓടുകള്‍ക്കിടയിലേക്ക് നല്ലപോലെ കുത്തിയിറക്കേണ്ടതുണ്ട്.അതിന്‍ കുറച്ച് അയവുള്ള കോണ്‍ക്രീറ്റ് ആണ് ഉപയോഗിക്കേണ്ടത്. ഓടുകള്‍ പൊട്ടാന്‍ സാധ്യതയുള്ളതുകൊണ്ട് വൈബ്രേറ്റര്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

 

 

 

സാധാരണ പോലെ നാലിഞ്ച് കനത്തിലാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്.

ഉറപ്പിനോ ബലത്തിനോ യാതൊരു കുറവും ഫില്ലര്‍ സ്ലാബ് ടെക്‌നോളജി വരുത്തുന്നില്ല. സാധാരണ പോലൊ മുകളില്‍ വീണ്ടും നിലകള്‍ പണിയാവുന്നതാണ്.

 

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്

കോസ്റ്റ്‌ഫോര്‍ഡ്
ഗര്‍എക്‌സ്‌പേര്‍ട്ട്

Leave a Reply

Be the First to Comment!

avatar
  Subscribe  
Notify of
error: Content is protected !!