അടിപൊളി വീട്, വെറും 15 ലക്ഷത്തിന്
വീടുപണിയുടെ ചെലവ് ഓര്‍ത്തു, വീടുപണി തുടങ്ങാതിരിക്കുന്നവരുടെ ശ്രദ്ധക്ക്. വളരെ കുറഞ്ഞ ചിലവില്‍, വളരെ മനോഹരമായ വീടുകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.
മലപ്പുറത്തെ inhome ഡിസൈന്‍സിലെ സകരിയ, മക്കരപറമ്പിലെ അഷ്റഫ്, ഫസീല എന്നിവര്‍ക്ക് വേണ്ടി നിര്‍മിച്ച ഈ വീട് എല്ലാവര്ക്കും പ്രതീക്ഷ നല്‍കുന്നതാണ്. കന്റെംപ്രറി ശൈലിയില്‍ മനോഹരമായ ഒരു വീട് 15 ലക്ഷത്തിനാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.
1200 സ്കോയര്ഫിറ്റ് ചാതിരശ്രയടി വിസ്തീര്‍ണമുള്ള ഈ വീട്ടില്‍ എല്ലാ വിധ സൗകര്യങ്ങളും ഡിസൈനറായ സകരിയ ഒരുക്കിയിരിക്കുന്നു. വിശാലവും, ബാത്ത് അറ്റാച്ഡ് സൗകര്യമുള്ളതുമായ രണ്ടു ബെഡ്റൂമുകള്‍, ലിവിങ് ഹാള്‍, ഡൈനിങ്ങ് ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ വളരെ ഒത്തുക്കത്തോടെ ഒരുക്കിയിരിക്കുന്നു ഈ വീട്ടില്‍.
ഭിത്തികള്‍ കെട്ടാന്‍ ചെങ്കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. വാതില്‍, ജനല്‍ എന്നിവക്ക് സിമന്റ് കാട്ടിലകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ലോറിങ്ങിന് , സ്കോയര്ഫീറ്റിന് 40 രൂപ വില വരുന്ന ടൈല്‍സ് ഉപയോഗിച്ചു.
അടുക്കള മോഡേണ്‍ സ്റ്റൈലിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്റ്റെയര്‍ റൂം കുറച്ചു ഉയരം കൂട്ടി നിര്‍മ്മിച്ചത് വീടിനു എടുപ്പ് കൂട്ടുന്നു.
ചെറിയ ചിലവില്‍ സുന്ദരവും സൗകര്യപ്രദവുമായ വീടുകളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, അവ ഡിസൈന്‍ ചെയ്യാന്‍ സകരിയ റെഡിയാണ്.
Leave a Reply
10 Comments on "അടിപൊളി വീട്, വെറും 15 ലക്ഷത്തിന്"
Good, Enikku 800sf il oru plan kittumo, 2BHK, plot size, 65ft length × 30ft width, north side il anu road ullate, toilet common ayalum mathi…
Suuuuuper…loved it…
Eniku 1200 Sq Ulla oru veedintey plan kittumo..
please check this out https://veedupani.com/three-bedroom-kerala-contemporary-house-2-cent-land-plot-design-floor-plan/
Very good plan….I require a 4bhk plan within 1600-1800 sqft..m with 3 bathrooms two attached one common…and also tell me the approx.estimate if done with solid bricks and wooden doors & windows…
6 സെൻറിൻ 2 നിലയിൻ താഴെ ഒരു ബെഡ് റൂം വരത്തക്ക രീതിയിൽ പരമാവധി കുറഞ്ഞ നിരക്കിൽ ചെയ്യാൻ പറ്റുന്ന ഒരു പ്ലാൻ വേണം മുകളിൽ G i Roof ,1200 sq feetil കവിയാത്തതാവണം തറ വിസ്തീർണം പരമാവധി കുറയണം
Hi,
Please sent a design for 1200 SQFT. South faced Front side i want contemporary style
also tell how much cost for the same. I am located in Thrissur
i want to build a house in 4cents ,i wish to construct a 1400 sq ft house how can i get a plan
I want to build a house in 4.75 cents i wish to construct a 1000 sq fit how can i get aplan
Please contact any engineer in your area. Or if can send your location and budget details , we can find out a suitable engineer for you. You can contact veedupani.com in whatsapp 9744560770