മുറ്റമൊരുക്കാം പ്രൗഢിയോടെ…

എത്ര ഭംഗിയുള്ള വീട് വെച്ചാലും അതിന്റെ എടുപ്പും മനോഹാരിതയും എടുത്തു കാണിക്കാന്‍ മനോഹരവും വിശാലവുമായ ഒരു മുറ്റം അനിവാര്യമാണ്. സുന്ദരങ്ങളായ പല വീടുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്, ആവശ്യത്തിനു മുറ്റമില്ലാതെ , പ്ലോട്ടില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടാണ്.
മുറ്റത്തിന്റെ ഭംഗിയും വീടിന്റെ സൗന്ദര്യവും ഒത്തുചേരുമ്പോഴാണ് അതൊരു പൂര്‍ണ്ണമായ നിര്‍മിതിയാവുന്നത്. വീട് കാണാന്‍ വരുന്ന പലരും, മുറ്റം ഒന്നു ഭംഗിയാക്കമായിരുന്നു എന്നു പറയുന്നത് കേള്‍ക്കാം.

മുറ്റത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ ഇന്നു പല തരത്തിലുള്ള വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. ഇന്റര്‌ലോക്ക് ടൈലുകള്‍, കോട്ട സ്റ്റോണ്, തുടങ്ങിയ വീടിന്റെ ഡിസൈനിനും ശൈലിക്കും ചേരുന്ന തരത്തിലുള്ള വസ്തുക്കള്‍ യദേഷ്ടം തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ ഇന്നുണ്ട്.

തന്തൂര്‍ സ്റ്റോണ്,ബാംഗ്ലൂര് സ്റ്റോണ്, കടപ്പ സ്റ്റോണ് തുടങ്ങിയവയാണ് ഏറ്റവും പ്രിയമേറിയ പാവിങ് ടൈലുകള്‍.
പലവിധ പാറ്റേണുകളിലും ഡിസൈനുകളിലും വിരിക്കാമെന്നാണ് ഇവയുടെ പ്രത്യേകത.
മിതമായ നിരക്കില്‍ , വീട്ടുകാരന്റെ ബഡ്ജറ്റ് അനുസരിച്ചു ഇവ വിരിക്കാം.
മുറ്റം നിരപ്പാക്കിയതിന് ശേഷമാണ് ഇവ വിരിക്കുന്നത്.

തന്തൂര്‍ സ്റ്റോണ് വിരിക്കുന്നതിനു , മെറ്റീരിയല്‍ അടക്കം ചതുരശ്രയടിക്കു 90 രൂപയും കടപ്പ സ്റ്റോണ് വിരിക്കുന്നതിനു ചതുരശ്രയടിക്കു 75 രൂപയും ബാംഗ്ലൂര്‍ സ്റ്റോണ് വിരിക്കുന്നതിനു 130 രൂപയും ആണ് ചിലവ്.

വിദഗ്ധരായ ജോലിക്കാരെ വെച്ചു കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഏതൊരു മുറ്റവും വളരെ സുന്ദരമായി മാറ്റിയെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9846981282,8590285110

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!