വീടിനെ മാറ്റിയെടുക്കാം ; കേരളീയ ശൈലിയിലേക്കും

വീട് പുതുക്കി പണിതു സമകാലീന ശൈലിയിലേക്ക് മാറ്റിയെടുക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ് . എന്നാൽ നിലവിലുള്ള വീടിനെ ഗൃഹാതുരസ്മരണകൾ നിറയുന്ന തനി കേരളീയ ശൈലിയിലേക്ക് മാറ്റണമെന്നായിരുന്നു ഡോക്ടർ സബീൽ വളപ്പിൽ ആഗ്രഹം പ്രകടിപ്പിച്ചത്
കോഴിക്കോട് ജില്ലയിലെ ഉള്ളൂരിൽ ഉള്ള പാടത്ത് മുഹമ്മദ് മുഹമ്മദ് മാസ്റ്റർടെ വീട് 3 കിടപ്പുമുറികളുള്ള ഒറ്റ നില കോൺക്രീറ്റ് വീട് ആയിരുന്നു. ആ വീടിനെ തന്നെ വലിയ പൊളിച്ചടുക്കൽ ഇല്ലാതെ പരമ്പരാഗത ശൈലിയിലേക്ക് മാറ്റണമെന്നായിരുന്നു മാസ്റ്ററുടെ മകൻ ഡോക്ടർ സബീൽ ആവശ്യപ്പെട്ടത്. വീട്ടുകാരുടെ ഇഷ്ടങ്ങളെ മുഴുവൻ ഉൾക്കൊള്ളിച്ചു പുറംകാഴ്ച കൊപ്പം അകത്തളം കൂടി പരമ്പരാഗത കേരളീയ ശൈലിയിലേക്ക് മാറ്റിക്കൊണ്ടാണ് ഡിസൈനർ ഷെഫീക്ക് വീട് പുതുക്കി പണിതത്
പഴയ വീടിൻറെ സിറ്റൗട്ട് വളരെ ചെറുതായിരുന്നു അത് മാറ്റണം എന്നായിരുന്നു അവരുടെ പ്രധാന ആവശ്യം .വീടിൻറെ മുൻവശത്ത് പൂർണ്ണമായും ഉൾക്കൊള്ളുന്ന രീതിയിൽ തൂണുകളുള്ള വിശാലമായ ഒരു വരാന്ത ഒരുക്കുകയാണ് ആദ്യം ചെയ്തത് . ഇത് വീടിൻറെ പുറം ഭംഗി കൂട്ടാൻ കാരണമായി. വരാന്തയിൽ ഇരിക്കാനായി ചാരുകസേരയും ചാരുപടി യും നൽകിയിട്ടുണ്ട് അഴക് കൂട്ടാൻ റാന്തൽ വിളക്കുകളാണ് ലൈറ്റ് ആയി നൽകിയത്. ചാരുപടിയിൽ പഴയകാല റേഡിയോയും വരാന്ത യിലേക്കുള്ള ചവിട്ടുപടികളൽ ഒട്ട് കിണ്ടിയും ഇടം പിടിച്ചതോടെ വീടിന് പഴയ തറവാടിനെ ഗമ കൈവന്നു
പരമ്പരാഗത തനിമ നിലനിർത്താൻ ഫ്ലോറിങ്ങിന് കാവി ആണ് കൊടുത്തിട്ടുള്ളത് .മുൻവശത്തുള്ള ജനാലകൾക്കും വാതിലിനും മുകളിൽ ആർച്ച് രീതിയിൽ വുഡൻ ഡിസൈൻ പാനൽ നൽകി കളർ ഗ്ലാസുകൾ പതിച്ച അലങ്കരിച്ചു. സ്വീകരണ മുറിയുടെ സീലിങ്ങിൽ മനോഹരമായ മരം കൊത്തിയെടുത്ത പോലുള്ള സീലിംഗ് നൽകി .ഇവിടെ ഇത് എംഡിഎഫ് ജിപ്സും ഉപയോഗിച്ചാണ് ചെയ്തത് . ഇവിടെ ആൻറിക്ക് ലുക്കിലുള്ള ലൈറ്റുകളാണ് നൽകിയത് .മുമ്പ് വീട്ടിലുണ്ടായിരുന്ന ബെഡ്റൂം ഫർണിച്ചറുകൾ എല്ലാം പഴയ ശൈലിയിലേക്ക് മാറ്റിയെടുത്തു.
വീടിൻറെ മുകളിൽ ഏരിയ ട്രസ്സ് വർക്ക് ചെയ്തു ജനലുകൾ നൽകി ഒരു പാർട്ടി സ്പെയ്സ് ആയി മാറ്റിയെടുത്തു. ഇത് വീടിന് ഇരുനില തറവാടിൻറെ ഭംഗി നൽകുന്നുണ്ട് .പഴയ വീട്ടിലെ ഫർണിച്ചറുകൾ എല്ലാം ശൈലി മാറ്റി പുനരു പയോഗിക്കുകയാണ് ചെയ്തത്. പുതുക്കിയ വീടിനോട് എല്ലാവർക്കും ഇഷ്ടം .ഇപ്പോഴാണ് വീടിന് ഒരു ശൈലി ഉണ്ടായതെന്നും അകത്തളത്തിൽ മനസ്സിനിണങ്ങിയ ഇടങ്ങൾ ഉണ്ടായതെന്നും ഡോക്ടർ സബീൽ പറയുന്നു. പരമ്പരാഗത ശൈലിയിലുള്ള വീടുകളെ ഇപ്പോഴും ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒട്ടും കുറവില്ല എന്നാണ് മുഹമ്മദ് മാസ്റ്റർ ൻറെ അഭിപ്രായം
കടപ്പാട് :മാധ്യമം ഗൃഹം
Designer: Shafique.MK
COB archstudio
Architecture Interior Restorations
Mob:9745220422
Leave a Reply