സമകാലികം സുന്ദരം

 

സമകാലീന ശൈലിയിലുള്ള എന്നാല്‍ ആധുനികതയുടെയോ നിറങ്ങളുടെയോ അതിപ്രസരമില്ലാത്ത ഒരു ഒതുങ്ങിയ വീട്,ഇതായിരുന്നു ഡിസൈനര്‍ക്കു കിട്ടിയ ആദ്യ നിര്‍ദ്ദേശം.വെള്ളയും കറുപ്പും ഇഴ ചേര്‍ന്ന നിറവിന്യാസത്തില്‍ ചുറ്റുപാടുമുള്ള പ്രകൃതിയില്‍ നിന്നുള്ള സൗന്ദര്യം കൂടെ കടമെടുത്താണ് ഈ വീടിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.2230 ച.അടി ആകെ വിസ്തൃതിയുള്ള പ്രത്യേകത പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന വിശാലമായ മുറ്റമാണ്. മുറ്റത്തു വിരിച്ച ഗ്രേയും കറുപ്പും ടൈലുകള്‍ക്കു ചേരുന്ന വിധം ചുവരില്‍ കറുത്ത നാച്ചുറല്‍ സ്റ്റോണ്‍ കൊണ്ടുള്ള ക്‌ളാഡിങ് ചെയ്തിട്ടുണ്ട്.മുന്‍വശത്തെ ജനലുകള്‍ക്ക് താഴെ ലാന്‍ഡ്‌സ്‌കേപിങ് നല്കിയിരിക്കുന്നു.


1360 ച.അടി ആണ് താഴത്തെ നിലയുടെ വിസ്തീര്‍ണം.സിറ്റൗട്ടില്‍ നിന്നും കയറിചെല്ലുന്നത് ലിവിംഗ് റൂമിലേക്കാണ്,ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക്ക് ഒരു വുഡെന്‍ ഓപ്പനിംഗ് നല്കിയിരിക്കുന്നു.ഡൈനിങ്ങില്‍ നിന്നാണ് അടുക്കളയിലേക്കും കിടപ്പുമുരികളിലെക്കുമുള്ള വഴി.

840 ച.അടി ആണ് ഒന്നാം നിലയുടെ വിസ്തീര്‍ണം.ഒന്നാം നിലയില്‍ അപ്പര്‍ ലിവിങ്ങും 2 കിടപ്പുമുറികളും ഒരുക്കിയിരിക്കുന്നു.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!