ഭവന നിര്‍മാണ ചെലവ് കുറക്കാന്‍ ദീര്‍ഘചതുര മാജിക്ക്

നിങ്ങളുടെ വീട് ഏത് ആകൃതിയിലാണ്? പലര്‍ക്കും ഇതിനുത്തരം പറയാന്‍ അല്‍പനേരം ആലോചിക്കേണ്ടിവരും.വ്യത്യസ്ൃതവും നൂതനവുമായ നിര്‍മാണ ശൈലിയും ഡിസൈനുകളും ഭവന നിര്‍മാണ രംഗത്ത് വന്നുകഴിഞ്ഞു. നിങ്ങള്‍ ആഗ്രഹിക്കുന്ന ഏത് ആകൃതിയിലും വീട് ഒരുക്കാന്‍ കഴിവുള്ള ആര്‍ക്കിടെക്റ്റുമാരും ചുറ്റുവട്ടത്തു തന്നെയുണ്ട്.അതുവരെ സ്വരുക്കൂട്ടിവെച്ച തുകയും വായ്പയെടുത്തുമാണ് പലരും വീട് വെക്കുന്നത്. അതുകൊണ്ട് വീടുപണിയുടെ ഓരോ ഘടകത്തിലും ഓരോ ഘട്ടങ്ങളിലും സൂക്ഷ്മത പാലിച്ചാല്‍ ചെലവ് പരമാവധി കുറക്കാന്‍ കഴിയും.ഇത്തരത്തില്‍ ചെലവ് കുറയ്ക്കാനുള്ള ഒരു മാര്‍ഗമാണ് ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനും വാസ്തു ശാസ്ത്ര കണ്‍സട്ടന്റുമായ പ്രസൂന്‍ സുഗതന്‍ പങ്കുവെക്കുന്നത്.

വീടിന്റെ ആകൃതിയും ചെലവും തമ്മില്‍ ബന്ധമുണ്ട്. ഭവന നിര്‍മാണ രംഗത്തുള്ളവര്‍ പൊതുവെ പറയാറ് ചതുരാകൃതിയിലുള്ള വീടാണ് ചെലവ് കുറക്കാന്‍ ഏറ്റവും നല്ലതെന്നാണ്. കൂടുതല്‍ കട്ടിങ്ങും വളവുകളും തിരിവുകളുമുള്ള വീടിന് ഭിത്തിയുടെ വിസ്തീര്‍ണം കൂടും. സ്ഥലം ഉപയോഗശൂന്യമാവുകയും ചെയ്യും.കല്ല് കെട്ടാനും തേക്കാനും ഫേളാറിങ്ങിനുമെല്ലാം ചെലവ് കൂടും. ചതുരാകൃതിയിലുള്ള വീടാണ് നിര്‍മിക്കുന്നതില്‍ ഇത്തരത്തിലുള്ള അമിത ചെലവുകളെല്ലാം കുറക്കാം. എന്നാല്‍ വലുപ്പം കുറക്കാതെ വീടിന്റെ ചെലവ് കുറക്കാന്‍ സമചതുര വീടുകളേക്കാള്‍ മികച്ചത് ദീര്‍ഘ ചതുരാകൃതിയിലുള്ള വീടാണെന്ന് പ്രസൂന്‍ സുഗതന്‍ പറയുന്നു.

സമചതുരത്തിലുള്ള വീടിന്റെ അതേ ചുറ്റളവില്‍ ദീര്‍ഘചതുരത്തില്‍ വീടുണ്ടാക്കുകയാണെങ്കില്‍ ചെലവ് ഗണ്യമായി കുറയും. എങ്ങനെയാണെന്നല്ലേ സംശയം. ഇക്കാര്യം ഒരു ഉദാഹരണത്തിലൂടെയാണ് അദ്ദേഹം വിശദീകരിക്കുന്നത്.12 അടി നീളവും വീതിയുമുള്ള സമചതുരത്തിലുള്ള മുറിയുടെ ചുറ്റളവ് = (12+ 12+12+12) = 48 അടി, വിസ്തീര്‍ണ്ണം = 12 * 12 = 144 സ്‌ക്വയര്‍ ഫീറ്റ്. ഇതേ ചുറ്റളവില്‍ 14 അടി നീളം, 10 അടി വീതിയുമായി ദീര്‍ഘചതുരത്തില്‍ മുറി ചെയ്താലുള്ള ചുറ്റളവ് = (14+10+14 +10) = 48 അടി, വിസ്തീര്‍ണ്ണം = 14 * 10 = 140 സ്‌ക്വയര്‍ ഫീറ്റ്. അതായത് ഒരേ ചുറ്റളവിലുള്ള മുറി സമചതുരത്തില്‍ നിന്ന് ദീര്‍ഘചതുരമാകുമ്പോള്‍ നാല് സ്‌ക്വയര്‍ ഫീറ്റ് കുറയും. ഒരു മുറിയില്‍ ഇത്രയും കുറവെങ്കില്‍ വീട് ദീര്‍ഘചതുരമായാലോ പല മുറികളുള്ള വീടില്‍ കുറയുന്നത് എത്ര സ്‌ക്വയര്‍ ഫീറ്റാകും ഇപ്രകാരം 1000 സ്‌ക്വയര്‍ ഫീറ്റ് വീട്ടില്‍ ഏകദേശം 40 സ്വകയര്‍ ഫീറ്റ് ലാഭിക്കാം. നിങ്ങളുടെ ഭവന നിര്‍മാണത്തിനിടെ 40 സ്‌ക്വയര്‍ ഫീറ്റ് കുറയുന്നുവെന്ന് കരുതുക ഒരു സ്‌ക്വയര്‍ ഫീറ്റിന് നിര്‍മ്മാണ ചിലവ് 1850 എങ്കില്‍ ആകെ ലാഭിക്കുന്ന തുക =74000 രൂപ. വലിയ വിസ്തീര്‍ണത്തില്‍ വീടുകള്‍ വെക്കുന്നവര്‍ക്ക് ദീര്‍ഘചതുര മാജിക്കിലൂടെ ലക്ഷങ്ങള്‍ ലാഭിക്കാം.2000 സ്‌ക്വയര്‍ ഫീറ്റ് വീട് ദീര്‍ഘചതുരമാകുമ്പോള്‍ ലാഭിക്കുന്നത് 1.50 ലക്ഷം രൂപയോളം ആണ്. നിര്‍മാണത്തിലെ സൂക്ഷ്മതയിലൂടെയും സൂത്രവിദ്യകളിലൂടെ ചെലവുകള്‍ കുറക്കാമെന്ന് ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനായ പ്രസൂന്‍ സുഗതന്‍ വ്യക്തമാക്കുന്നു. വീടിെന്റ ദീര്‍ഘം തെക്ക് വടക്കാവുന്നതാണ് നല്ലത് എന്നും അദ്ദേഹം പറയുന്നു. സംശയങ്ങള്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ 9946419596
അവലംബം : മാധ്യമം ഗൃഹം

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!