വീടിന്റെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് മുമ്പ് വായിക്കുക | HOT NEWS
മുനിസിപ്പാലിറ്റിയില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ വീട് അളക്കാന്‍ വരുമ്പോള്‍ സിറ്റ് ഔട്ടുകള്‍ വരാന്തകള്‍, കാര്പോര്ച്ചുകളും ഓപ്പണ്‍ ടെറസുകളും, കോര്ട്ടിയാഡുകളും ഒഴിവാക്കി ബാക്കി നിര്‍മ്മിതിക്ക് വേണം കെട്ടിട നിര്‍മ്മാണ നികുതി അടയ്ക്കേണ്ടത്. ഇത് സംബന്ധിച്ച് പ്രശസ്ത വാസ്തു വിദഗന്ധനും ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനുമായ ശ്രീ പ്രസൂന്‍ സുഗതന് പറയുന്നത് കേള്‍ക്കാം.
പുതിയ വീട് പണി കഴിഞ്ഞവരുടെ ശ്രദ്ധക്ക് മുനിസിപ്പാലിറ്റിയില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ വീട് അളക്കാന്‍ വരുമ്പോള്‍ സിറ്റ് ഔട്ടുകള്‍ വരാന്തകള്‍, കാര്പോര്ച്ചുകളും ഓപ്പണ്‍ ടെറസുകളും, കോര്ട്ടിയാഡുകളും അളന്നു അവയ്ക്ക് നികുതി അടക്കേണ്ട ആവശ്യം ഇല്ല. ഇവയെ നികുതിയളവില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അത്തരം നികുതി ഇളവുകള്‍ ഗാര്‍ഹികേതര കെട്ടിടങ്ങള്‍ക്ക് കൂടി അനുവദിക്കാം എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി ഇതോടൊപ്പം താഴെ കൊടുക്കുന്നു. നിങ്ങളുടെ വീടിന്റെ വിസ്തീര്‍ണ്ണം അളന്ന് തിട്ടപ്പെടുത്തിയതില്‍ തെറ്റ് സംഭവിച്ചാല്‍ കരം അടയ്ക്കുന്നതില്‍ വര്‍ദ്ധനവ് വരാം. ഈ കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കുക
വിലേജില്‍ നിന്നുള്ള one time tax അടയ്ക്കുമ്പോഴും ഇതേ മാനദണ്ഡങ്ങള്‍ തന്നെ. ഒറ്റത്തവണ ടാക്സ് കൂടുതല്‍ ഊടാക്കിയില് തഹസീല്‍ദാര്‍ക്ക് അപ്പീല്‍ ചെയ്ത് തെറ്റുണ്ടെങ്കില്‍ ടാക്സ് തുക കുറയ്ക്കാനുള്ള വഴിയും നിലവിലുണ്ട്.
കൂടുതല്‍ വിവരത്തിന് അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്.


sir , how can i download the original circular
vaasthu vidagthan aaraanaavo ee padathi chaartthi kodutthathu