ഏതു ബജറ്റിലും ഇന്റീരിയര്‍ മനോഹരമാക്കാം


ചില വീടുകളില്‍ ചെന്നാല്‍ അവിടത്തെ അതിമനോഹരമായ ഇന്റീരിയര്‍ ഡിസൈനുകള്‍ നമ്മെ കൊതിപ്പിക്കാറുണ്ട്. മനോഹരമായ പാനലിംഗ്, പെയിന്റിങ്, ലൈറ്റിങ് എന്നിവ വളരെ ആകര്‍ഷകമായ രീതിയില്‍ വിന്യസി രൂപപ്പെടുത്തിയെടുക്കുന്ന ഇത്തരം വീടുകള്‍ ഇന്ന് കേരളത്തില്‍ സര്‍വ്വസാധാരണമായി കൊണ്ടിരിക്കുകയാണ്. ഇത്തരം ഇന്റീരിയര്‍ ഡിസൈനുകള്‍ വളരെയധികം ചിലവ് കൂടിയതും സാധാരണക്കാരന് അപ്രാപ്യവും ആണെന്നാണ് പലരുടെയും ചിന്താഗതി.


എന്നാല്‍ ഇന്നത്തെ കാലത്ത് ഏതുതരം ആളുകള്‍ക്കും ഏതുതരം ബജറ്റിലും ഒതുങ്ങിയ തരത്തില്‍ അതിമനോഹരമായി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ ചെയ്യാന്‍ കഴിയും എന്നതാണ് സത്യം. ഇന്റീരിയര്‍ ഡിസൈനിങ്ങിന് ഉപയോഗിക്കുന്ന വിവിധ വില നിലവാരത്തിലുള്ള നിരവധി വസ്തുക്കള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അത് പോലെ തന്നെയാണ് വാം ലൈറ്റുകളുടെയും അവസ്ഥ.
കഴിവും പരിചയസമ്പത്തുമുള്ള ഒരു ഇന്റീരിയര്‍ ഡിസൈനര്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ടിന്റെ സഹായത്തോടെ നിങ്ങളുടെ ബഡ്ജറ്റ് മനസിലാക്കി ഇന്റീരിയര്‍ ഡിസൈനിന് ആവശ്യമായ വസ്തുക്കള്‍ തിരഞ്ഞെടുക്കാം. നിങ്ങളുടെ ആഗ്രഹങ്ങള്‍ ബജറ്റില്‍ നിന്നും പുറത്തു കടക്കുന്ന അവസ്ഥയില്‍ ആര്കിടെക്ടിന് വ്യത്യസ്ത ഓപ്ഷനുകള്‍ നല്‍കി നിങ്ങളെ സഹായിക്കാന്‍ കഴിയും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് മരത്തിന്റെ ഡിസൈനിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ ആണ് വേണ്ടതെങ്കില്‍ ചിലവേറിയ മരം ഉപയോഗിക്കുന്നതിനു പകരം ചിലവ് കുറഞ്ഞ, മരത്തിന്റെ ഡിസൈനിലുള്ള വെനീര്‍, മൈക്ക, വുഡന്‍ ടെക്‌ചെര്‍ഡ് പാനലുകള്‍ എന്നിവ ഉപയോഗിക്കാം.


ഇവിടെ നല്‍കിയിരിക്കുന്ന ഈ ബെഡ്‌റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത് വണ്ടൂരിലെ പ്രശസ്ഥ ഇന്റീരിയര്‍ ഡിസൈനര്‍ ആയ ഷമീം ആണ്. 150 ചതുരശ്ര അടി വിസ്തൃതി ഉള്ള ഈ ബെഡ്‌റൂം ബ്രൈഡല്‍ ബെഡ്‌റൂം തീമിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും ഇഷ്ടപെടുന്ന തരത്തിലാണ് ഈ ബെഡ്‌റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. വളരെ പക്വമായ നിറങ്ങളും വാം ലൈറ്റുകളും ബെഡ്‌റൂമിനു നല്ലൊരു മൂഡ് നല്‍കുന്നു.


ഏകദേശം 90000 രൂപയാണ് ഈ ബെഡ്‌റൂമിന്റെ ബജറ്റ്. കമേര്‍ഷ്യല്‍ പ്ലൈവുഡ് ആണ് ഇവിടെ പൂര്‍ണമായും ഉപയോഗിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ വെനീര്‍ ഉപയോഗിച്ചു.

ജിപ്സം കൊണ്ടു ഫോള്‍സ് സീലിങ് നല്‍കിയിട്ടുണ്ട്. വാഡ്രോബുകള്‍ക്കും കാബിനെറ്റുകള്‍ക്കും ebco ഫിറ്റിങ്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ജനലുകള്‍ക് മനോഹരമായ ബ്ലൈന്‍ഡ് നല്‍കിയിട്ടുണ്ട്.
മുടക്കുന്ന പണത്തിനു പൂര്‍ണമായ സംതൃപ്തി നല്‍കുന്ന തരത്തിലുള്ളതാണ് ശമീമിന്റെ ഡിസൈനുകള്‍

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!