മിനിമം ബഡ്ജറ്റില്‍ ഒരു മോഡേണ്‍ വീട്!

സ്വന്തമായുള്ള ചെറിയ സ്ഥലത്ത് വീടു വെക്കാന്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണോ നിങ്ങള്‍ അതു കൊക്കിലൊതുങ്ങുന്ന ബഡ്ജറ്റില്‍ എങ്കില്‍ നിങ്ങള്‍, ഫൈസല്‍ മംഗലശ്ശേരി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീടും പ്ലാനും തീര്‍ച്ചയായും കാണണം. കാരണം കുറഞ്ഞ ബഡ്ജറ്റും പ്ലോട്ടു കൊണ്ട് എങ്ങിനെ വീടു വെക്കും എന്ന് വിശമിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണ് കോട്ടയത്തുള്ള അഭിലാഷിന് വേണ്ടി ഡിസൈന്‍ ചെയ്ത ഈ വീട്.

5 സെന്റ് സ്ഥലത്ത് 1676 ച.അടി വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്നതാണ് ഈ ഇരുനില വീട്. കേരളത്തിലെ കാലാവസ്ഥക്കനുയോജ്യമായ ചരിഞ്ഞ മേല്‍ക്കൂരയും ആധുനിക ശൈലിയും സമന്വയിക്കുന്ന അതിമനോഹരമായ ഡിസൈന്‍ ആണ് ഈ വീടിനുള്ളത്. 3 കിടപ്പുമുറികളോട് കൂടിയ വീട് മിനിമലിസ്റ്റിക് മാതൃകയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.26.5 ലക്ഷം രൂപയാണ് വീടിന്റെ ആകെ നിര്‍മാണചെലവ്,അധികം ആര്‍ഭാടങ്ങള്‍ ഇല്ലാതെ തന്നെ വളരെ മനോഹരമായ ഒരു എലിവേഷന്‍ ഡിസൈന്‍ ചെയ്യാന്‍ സാധിച്ചിരിക്കുന്നു.

സിറ്റൗട്ടില്‍ നിന്നും നേരെ ലിവിംഗ്‌റൂമിലേക്ക് എന്ട്രന്‍സ് നല്‍കിയിരിക്കുന്നു,ലിവിങ്ങില്‍ നിന്നും ഡൈനിങ്ങ് ലേക്ക് പ്രവേശിക്കാം.ഇവിടെ നിന്നുമാണ് മുകളിലത്തെ നിലയിലേക്കുള്ള സ്റ്റയെര്‍ നല്‍കിയിരിക്കുന്നത്.താഴത്തെ നിലയില്‍ 2 കിടപ്പുമുറികളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.ഒരു കോമണ്‍ ടോയ്‌ലെറ്റ്,ഒരു അറ്റാച്ട് ടോയ്‌ലെറ്റ് നല്‍കിയിരിക്കുന്നു.അടുക്കളയും,വര്‍ക്ക് ഏരിയയും ചേരുമ്പോള്‍ 1050 ച.അടി വിസ്തൃതിയാവുന്നു.

ഒന്നാം നിലയില്‍ ഒരു കിടപ്പുമുറിയും അറ്റാച്ട് ടോയ്‌ലെറ്റും,ലിവിംഗ് ഏരിയയും,ബാല്‍ക്കണിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.596 ച.അടി ആണ് ഒന്നാം നിലയുടെ ആകെ വിസ്തൃതി.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!