15 ലക്ഷത്തിന് 1576 ചതുരശ്രയടി വീട്. ഇതിലും കുറച്ച് ഇനി വീട് നിര്‍മ്മിക്കാന്‍ കഴിയില്ല(വീടും പ്ലാനും)
വീടു പണി തുടങ്ങിയാല്‍ 15 ലക്ഷം കൊണ്ടൊക്കെ എന്തു ചെയ്യാനാണ് എന്ന് ചോദിക്കുന്ന ഒരുപാടുപേരുണ്ട്. സംഗതി സത്യമാണ് താനും. ഇന്നത്തെ കാലത്ത് 15 ലക്ഷം കൊണ്ടൊക്കെ അത്യാവശ്യം ഭംഗിയും സൗകര്യവുമുള്ള വീടുകള്‍ നിര്‍മ്മിക്കുന്നത് വളരെ ബുദ്ധിമുട്ട് തന്നെയാണ്. അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മാണസാമഗ്രികളുടെ വിലയും കൂലിച്ചെലവും കണക്കുകൂട്ടിയാല്‍ തന്നെ 15 ലക്ഷം കൊണ്ട് ഭംഗിയും സൗകര്യവും ഒത്തിണങ്ങിയ വീട് നിര്‍മ്മിക്കുക എന്നത് വളരെയധികം ദുഷ്കരമാണ്.
എന്നാല്‍ കൃത്യമായ പ്ലാനിങ്ങും കണക്കുകൂട്ടലുകളും ഉണ്ടെങ്കില്‍ വളരെയധികം സൗകര്യവും ആകര്‍ഷകവുമായ വീട് നിര്‍മിക്കാമെന്ന് തെളിയിക്കുകയാണ് മലപ്പുറംജില്ലയിലെ മോങ്ങത്തുള്ള ഡിസൈനര്‍ മുഹമ്മദ് റഫീഖ്. ആരുടേയും മനം കവരുന്ന എല്ലാവിധ സുഖസൗകര്യങ്ങളും ഉള്ള ഈ വീടു നിര്‍മ്മിച്ചിരിക്കുന്നത് മിനിമലിസ്റ്റിക് രീതിയിലാണ്.

1576 ചതുരശ്രയടിയാണ് വീടിന്റെ മൊത്തം വിസ്തീര്‍ണം. ഇരു നിലകളിലായി നിര്‍മിച്ചിരിക്കുന്ന വീട്ടിലെ താഴത്തെ നിലയുടെ വിസ്തൃതി 1020 സ്ക്വയര്‍ഫീറ്റ് ആണ്. മുകളിലെ നിലയുടെ വിസ്തൃതി 556 ചതുരശ്രയടിയുമാണ്.
ബജറ്റ് വീടാണെങ്കില്‍ പോലും സൗകര്യത്തിന് ഒരു കുറവും വരുത്താതെയാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
അത്യാവശ്യം വലിപ്പമുള്ള രണ്ട് ബെഡ്റൂമുകള്‍ ലിവിങ് ഹാള്‍ ഡൈനിങ്ങ് ഹാള്‍, കിച്ചണ്‍ വര്‍ക് ഏരിയ എന്നിവ വളരെ വിദഗ്ധമായും സൗകര്യപ്രദമായും താഴത്തെ നിലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രണ്ടു ബെഡ്റൂമുകള്‍ക്കും അറ്റാച്ച്ഡ് ബാത്റൂം നല്‍കിയിട്ടുണ്ട്.
മുകളിലത്തെ നിലയില്‍ രണ്ടു ബെഡ്റൂമുകള്‍, അപ്പര്‍ ലിവിങ്, ഒരു കോമണ്‍ ബാത്റൂം എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പൂര്‍ണമായും ചെങ്കല്ല് കൊണ്ടാണ് ഈ വീടു നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ അകത്തു മാത്രമേ സിമന്റ് പ്ലാസ്റ്റര്‍ ചെയ്തിട്ടുള്ളൂ . എക്സ്റ്റീരിയറില്‍ പ്ലാസ്റ്റര്‍ ചെയ്യാതെ ക്ലിയര്‍ കോട്ട് പെയിന്റ് ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതു വീടിന് ഭംഗി വര്‍ദ്ധിപ്പിക്കുന്നു. മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും ട്രസ് വര്‍ക് ചെയ്താണ് നിര്‍മിച്ചിരിക്കുന്നത്. അതില്‍ സെറാമിക് റൂഫ് ടൈലുകള്‍ പാകി ഭംഗിയാക്കി.
ജനലുകള്‍ക്ക് എല്ലാം സിമന്റ് ഫ്രെയിം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചിലവ് കുറക്കാന്‍ വളരെയധികം സഹായിച്ചു. ഫ്ലോറിംഗിന് പൂര്‍ണമായും മര്ബോനൈറ്റ് വിട്രിഫൈഡ് ടൈലുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
അടിക്കടിയുണ്ടാകുന്ന നിര്‍മ്മാണസാമഗ്രികളുടെ വില വര്‍ദ്ധനയ്ക്ക് ഇടയിലും മിതമായ ബജറ്റില്‍ ഭംഗിയും സൗകര്യമുള്ള വീടുകള്‍ നിര്‍മിക്കാമെന്നു തെളിയിക്കുകയാണ് മുഹമ്മദ് റഫീഖ്. കേരളത്തിലെവിടെയും ഈ ബജറ്റില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ റഫീഖ് റെഡിയാണ് താനും.
മുഹമ്മദ് റഫീഖ് : 8593003289
ഈ വീടിന്റെ പ്ലാന്‍ കാണാന്‍ ഞങ്ങളുടെ ഫേസ്്ബുക് പേജ് ലൈക് ചെയ്യുക


I liked the page but i am not able to view the plan. Can you send it my mail id. cmsyamk@gmail.com