അഴകേറും ഭവനം!

ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ജീവീതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍മിക്കുന്ന വീട് എല്ലാം കൊണ്ടും തികഞ്ഞതാവണമെന്ന് നാമെല്ല്ാം ആഗ്രഹിക്കുന്നു. വീടു നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും ശ്രദ്ധയൂന്നിയാല്‍ മാത്രമെ നാം മനസ്സില്‍ താലോലിച്ച വീടെന്ന സ്വപ്‌നം പൂവണിയൂ!
ഏറണാകുളത്ത് ലിബിന്‍ എന്ന ക്‌ളയന്റിനു വേണ്ടി ഗ്രീന്‍ ലൈഫിലെ ഡിസൈനര്‍ ഫൈസല്‍ മജീദ് രൂപകല്‍പന ചെയ്ത വീടിന്റെ പ്‌ളാനും ചിത്രങ്ങളുമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2316 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇരുനില വീട്. നല്ല വലിപ്പമുള്ള ഓപ്പണ്‍ സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ്, മാസ്റ്റര്‍ ബെഡ്‌റൂം, കിഡ്‌സ് ബെഡ്‌റൂം, കിച്ചണ്‍, വര്‍ക്ക് ഏരിയ, കോമണ്‍ ടോയ്‌ലെറ്റ്, ഡബിള്‍ ഹൈറ്റ് ഉള്ള കോര്‍ട്ട്യാര്‍ട് എന്നിവ ഒന്നാം നിലയില്‍ സജീകരിച്ചിരിക്കുന്നു. വിശ്രമവേളകള്‍ ആനന്ദകരമാക്കുന്നതിനായി കോര്‍ട്ട്യാര്‍ഡില്‍ ലാന്‍ഡ്‌സ്‌കേപ് നല്‍കി അവിടെ ടേബിള്‍ ചെയറുകള്‍ മുതലായവ നല്‍കിയിരിക്കുന്നു.1497 ചതുരശ്രയടി വിസ്തീര്‍ണമാണ് ഗ്രൗണ്ട് ഫ്‌ളോറിന് നല്‍കിയിരിക്കുന്നത്. സിറ്റ് ഔട്ടില്‍ നിന്നും പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക്ക് പ്രവേശിക്കുന്നു. ഡൈനിങ് സ്‌പേസില്‍ നിന്നാണ് മുകള്‍ നിലയിലേക്കുള്ള സ്‌റ്റൈര്‍ കേസ് നല്‍കിയിട്ടുള്ളത്. ലിവിങ്ങിനെയും ഡൈനിങ്ങിനെയും വേര്‍തിരിക്കുന്നത് സീരിയല്‍ ലൈറ്റിങ്ങ് ഭംഗി കൂട്ടുന്ന ഗ്ലാസ് പാര്‍ട്ടിഷനിങ്ങ് ആണ്. ഡൈനിങ്ങില്‍ നിന്നും പ്രവേശിക്കാവുന്ന രീതിയില്ലാണ് കോമണ്‍ ടോയ്‌ലറ്റ്. ഡൈനിങ്ങ് റൂമില്‍ നിന്നു തന്നെയാണ് അടുക്കളയിലേക്കും ബെഡ് റൂമിലേക്കുമുള്ള പ്രവേശം. ബെഡ്‌റൂമില്‍ ടോയ്‌ലെറ്റ് അറ്റാച്ച് ചെയ്തിട്ടുണ്ട്.

819 ചതുരശ്രയടി വിസ്തീര്‍ണമാണ് ഫസ്റ്റ് ഫ്‌ളോറിന് നല്‍കിയിരിക്കുന്നത്. മുകള്‍ നിലയില്‍ സ്റ്റയര്‍ കയറി ചെല്ലുന്നത് അപ്പര്‍ ലിവിങ് ഏരിയയിലേക്കാണ്. ബെഡ്‌റൂമിന്റെ വാതില്‍ അപ്പര്‍ ലിവിങ് ഏരിയയിലേക്ക് തുറക്കുന്നു. ബെഡ്‌റൂമില്‍ ബാത്ത്‌റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്. മുകള്‍ നിലയില്‍ ഒരു ഹോം തിയേറ്റര്‍ റൂമും സജ്ജീകരിച്ചിരിക്കുന്നു.അപ്പര്‍ ലിവിങ് ഏരിയയില്‍ നിന്നു തന്നെ ബാല്‍കണിയിലിലേക്കും അവിടെ നിന്നും ടെറസിലേക്കും പ്രവേശിക്കാം

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!