കണ്ടാല്‍ കൊതി തീരാത്ത വീട്


വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള നിരവധി വീടുകള്‍ ആണ് കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ട കൊണ്ടിരിക്കുന്നത്. എല്ലാകാര്യത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്ന നാം വീട് നിര്‍മ്മാണത്തിന്റെ കാര്യത്തിലും ബഹുദൂരം മുന്‍പിലാണ്. കാഴ്ചക്കാരനെ ആകര്‍ഷിക്കുന്ന തരത്തില്‍ അത്യാകര്‍ഷകമായ എക്സ്റ്റീരിയര്‍ ഭംഗിയോടും കൂടി ഡിസൈന്‍ ചെയ്തിരിക്കുന്ന ഒരു വീടാണ് പരിചയപ്പെടുത്തുന്നത്.

3015 ചതുരശ്രയടിയില്‍ , സമകാലിക ശൈലിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീടിന്റെ പുറംകാഴ്ചവളരെ അത്യാകര്‍ഷകമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സാധാരണ കണ്ടു വരുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ഡിസൈനിങ് പാറ്റേണാണ് ഇവിടെ പിന്തുടര്‍ന്നിരിക്കുന്നത്. മനോഹരമായ കാര്‍പോര്‍ച്ചിന്റെ തൂണുകള്‍, ഷോ വാളിലെ ക്ലാഡിങ് ടൈലുകള്‍, ബാല്‍ക്കണി ഡിസൈന്‍, മേല്‍ക്കൂരയുടെ ഡിസൈന്‍ എന്നിവ ഈ വീടിനെ വളരെയധികം വ്യത്യസ്തമാക്കുന്നു.

1810 ചതുരശ്രയടി വിസ്തൃതിയുള്ള താഴത്തെനിലയില്‍ കാര്‍ പോര്‍ച്ച് ,സിറ്റൗട്ട് പൂജാറൂം, ഡ്രോയിങ് റൂം, ഡൈനിങ് റൂം, ബാത്ത് അറ്റാച്ഡ് ആയിട്ടുള്ള രണ്ടു ബെഡ് റൂമുകള്‍, അടുക്കള, വര്‍ക് ഏരിയ, എന്നിവ വളരെ മനോഹരമായും ഒത്തുക്കത്തോട്കൂടിയും ഡിസൈന്‍ ചെയ്തിരിക്കുന്നു.

1205 ചതുരശ്ര അടിയുള്ള മുകളിലത്തെ നിലയില്‍ രണ്ടു ബെഡ്‌റൂമുകള്‍, ഫാമിലി ലിവിങ്, ഓപ്പണ്‍ കോര്‍ട്ട്‌യാര്‍ഡ്,ബാല്‍ക്കണി, കോമണ്‍ ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ AIGLE CASA എന്ന സ്ഥാപനത്തിലെ ആര്‍ക്കിടെക്റ്റ് കുമാരായ വിപുലമാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏകദേശം 55 ലക്ഷം ആണ് ഈ വീടിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്‌

AIGLE CASA BUILDERS & DEVELOPERS
Mob: +91 9562880972
+91 9656037278
Email : aiglecasabuilders@gmail.com
Kappil (p.o) Edava , Trivandrum , Kerala

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!