നിര്‍മ്മാണമേഖലക്ക് പുത്തനുണര്‍വ്വ് പകരാന്‍ ആര്‍ക്കിസൈന്‍ മൈക്രോ ടോക് ഷോ മഞ്ചേരിയില്‍

അനുദിനം മാറിക്കൊണ്ടിരിക്കുന്ന നിര്‍മ്മാണ മേഖലയിലെ പുത്തന്‍ ട്രെന്റുകളും ആശങ്ങളും മനസ്സിലാക്കാനും പകര്‍ന്നു നല്‍കാനുമായി ആര്‍ക്കിസൈന്‍ മൈക്രോ ടോക് ഷോ മഞ്ചേരിയില്‍. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആര്‍കിടെക്ടുകള്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിര്‍മ്മാണമേഖലയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ സാരഥികളും സംബന്ധിക്കുന്നു.

2017 ഒക്ടോബര്‍ 3 ന് മഞ്ചേരി ഐഡിയ ഫാക്ടറിയില്‍ വെച്ച് വൈകുന്നേരം 7 മണിക്കാണ് ടോക് ഷോ ആരംഭിക്കുന്നത്.

നിര്‍മാണ മേഖലയിലെ സംരഭകരുടെയും വിദഗ്ധരുടെയും സംഗമം, പ്രശസ്ത ആര്‍ക്കിടെക്ടുകള്‍ നയിക്കുന്ന മൈക്രോ സെഷനുകള്‍, നിര്‍മാണ മേഖലയിലെ അനുഭവസ്ഥര്‍ നയിക്കുന്ന പ്രാക്ടിക്കല്‍ സെഷനുകള്‍, മേഖലയിലെ വിദഗ്ധരുമായി നെറ്റ് വര്‍ക്കിംഗ് തുടങ്ങി കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച ഈ പ്രോഗ്രാമില്‍ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കുന്നു. ആര്‍ക്കിസൈന്‍ ടോക് ഷോയില്‍ അടുത്ത തലത്തിലേക്ക് ഉയരണം എന്ന് ആഗ്രഹിക്കുന്ന, നിര്‍മാണ മേഖലയിലെ സംരംഭകര്‍, വിദഗ്ധര്‍ എന്നിവര്‍ക്കാണ് പ്രവേശനം .മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നിബന്ധനകളോടെ തികച്ചും സൗജന്യമാണ് പ്രവേശനം.

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു വ്യക്തിക്കും മുതല്‍ കൂട്ടാവുന്ന ഈ സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 9544 71 20 61 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Be the First to Comment!

avatar
  Subscribe  
Notify of
error: Content is protected !!