ആലപ്പുഴയിലെ “വൈറ്റ് ഹൗസ്” (വീടും പ്ലാനും)

പരവതാനി പോലെ പരന്നു കിടക്കുന്ന പച്ചപ്പിനിടയില്‍ അതി സുന്ദരമായ തൂവെള്ള നിറത്തില്‍ തലയെടുപ്പോടെ ഒരു വൈറ്റ് ഹൗസ്. ആലപ്പുഴ ഹരിപ്പാടുള്ള നൈനാന്‍ മാത്യുവിന്റെയും മനോ നൈനാന്റെയും ഈ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

ലളിതമായ ഡിസൈനിലൂടെ ട്രഡീഷണല്‍ ശൈലിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്ന തരത്തില്‍ നിര്‍മിച്ച ഈ വീടിന്റെ പ്ലാനും ഡിസൈനും ചെയ്തിരിക്കുന്നത് എറണാകുളത്തുള്ള നൈനാന്‍ ഫിലിപ്പ് & അസോസിയേറ്റ്‌സിലെ ഫിലിപ്പും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് മലപ്പുറം പുത്തനത്താണിയിലുള്ള ഡിസാര്‍ട്ട് ഇന്ററിയര്‍സിലെ അമീറും ഫൗസിയ അമീറുമാണ്.

റോഡ് നിരപ്പില്‍ നിന്നും അല്പം പിറകോട്ടുമാറി സ്ഥിതി ചെയ്യുന്ന പ്ലോട്ടില്‍, ലാന്‍ഡ് സ്‌കേപ്പിന് പ്രാധാന്യം കൂടുതല്‍ സ്ഥലം നല്‍കിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വിശാലമായ പച്ചപ്പിന് നടുവില്‍ ഏകദേശം 65 സെന്റില്‍ 2850 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
കൊളോണിയല്‍ ശൈലിയും വെസ്റ്റേണ്‍ ശൈലിയും സമന്വയിപ്പിച്ചാണ് ഈ വീടിന്റെ ഡിസൈന്‍. നീളത്തിലുള്ള വരാന്തയും പകുതി ഭാഗം സ്റ്റോന്‍ ക്ലാഡിങ് ചെയ്ത പില്ലറുകളും ചരിഞ്ഞ മേല്‍ക്കൂരകളുമൊക്കെ വീടിന്റെ പുറം ഭംഗി വര്‍ധിപ്പിക്കുന്നു.
മുറ്റത്തു പേവിങ് ടൈലുകള്‍ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട്.

സിറ്റ് ഔട്ടില്‍ ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റ് ഔട്ടില്‍ നിന്നും നേരെ ചെല്ലുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. L ഷേപ്പ് ആകൃതിയിലാണ് ഗസ്റ്റ് ലിവിങ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വളരെ ലളിതവും എന്നാല്‍ റിച്ചനെസ് ഫീല്‍ ചെയ്യുന്ന തരത്തിലാണ് വീടിന്റെ ഇന്റീരിയര്‍ മുഴുവന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കസ്റ്റമൈസ്ഡ് സോഫയാണ് ഗസ്റ്റ് ലിവിങ്ങില്‍ ഉപയോഗിച്ചിരിക്കുന്നത്. കയുരിയോസ് വെക്കാനായി യു പി വി സി കൊണ്ടുള്ള ഷെല്‍ഫും ഗസ്റ്റ് ലിവിങ്ങില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.


ഗസ്റ്റ് ലിവിങ്ങില്‍ നിന്നും നേരെ പ്രവേശിക്കുന്നത് ഫാമിലി ലിവിങ് കം ഡൈനിങ്ങ് ഏരിയയിലേക്കാണ്. ഡൈനിങ
ങ്ങിലേക്കുള്ള പ്രവേശന കവാടം റിനോന്‍ യു പി വി സി കൊണ്ടു മനോഹരമാക്കിയിട്ടുണ്ട്. ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ് എന്നിവയുടെ ഭിത്തിയില്‍ വാള്‍ പേപ്പര്‍ ഉപയോഗിച്ചിരിക്കുന്നു.
ഓപ്പണ്‍ നയത്തിലാണ് ഫാമിലി ലിവിങ്ങും ഡൈനിങ്ങും ഡിസൈന്‍ ചെയ്തിരിക്കുന്നത്. നീളമുള്ള ഒരു ഹാള്‍ ആണ് ഡൈനിങ്ങും ഫാമിലി ലിവിങ്ങുമായി മാറിയത്.
ലിവിങ്ങില്‍ നല്‍കിയ പാര്‍ഗോള പരമാവധി വെളിച്ചം അകത്തെത്തിക്കുന്നു. ലിവിങ് , ഡൈനിങ്ങ് ഏരിയക്ക് നടുവിലായി പ്രയര്‍ ഏരിയ സ്ഥാനം പിടിച്ചിരിക്കുന്നു. ഫാമിലി ലിവിങ്ങിലും കസ്റ്റംമൈഡ് സോഫയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു കൂടാതെ ഭിത്തിയോട് ചേര്‍ന്നു വേറൊരു ഇരിപ്പിടം കൂടി ഡിസൈന്‍ ചെയ്തിട്ടുണ്ട്. അതിന്റെ വശത്തായി ടി വി യൂണിറ്റിന് സ്ഥാനം കണ്ടെത്തി. ഇരിപ്പിടത്തിനു മുകളിലായി ഷെല്‍ഫ് നല്‍കിയിട്ടുണ്ട്.

ആറു പേര്‍ക്കിരിക്കാവുന്ന തരത്തില്‍ ഡൈനിങ്ങ് ഏരിയ ഹാളിന്റെ വലതു വശത്തായി ഡിസൈന്‍ ചെയ്തു. പുറത്തെ കാഴ്ചകള്‍ കണ്ടു ഭക്ഷണം ആസ്വദിക്കാന്‍ പുറത്തു കോര്‍ട്ട് യാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇവിടെ സ്ലൈഡിങ് ഡോറും നല്‍കിയിട്ടുണ്ട്. വേണമെങ്കില്‍ കോര്‍ട്ട് യാര്‍ഡിലേക്കിറങ്ങുകയും ചെയ്യാം. ഡൈനിങ്ങിന്റെ സീലിങ്ങില്‍ യു പി വി സി കൊണ്ടു പാനലിങ് ചെയ്തിട്ടുണ്ട്.

ഡൈനിങ്ങിനെ കിച്ചനില്‍ നിന്നും വേര്‍തിരിക്കുന്നത് ക്രോക്കറി ഷെല്‍ഫാണ്. ഓപ്പണ്‍ നയത്തില്‍ ഒരുക്കിയിരിക്കുന്ന കിച്ചന്‍ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. U ഷേപ്പ് ആകൃതിയില്‍ ഒരുക്കിയിരിക്കുന്ന കിച്ചനില്‍ നാനോ വൈറ്റ് ഗ്രാനൈറ്റാണ് കൗണ്ടര്‍ ടോപ്പിന് ഉപയോഗിച്ചിരിക്കുന്നത്. റിനോന്‍ യു പി വി സി ഉപയോഗിച്ചാണ് ക്യാബിനറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ലളിതമായാണ് നാലു ബെഡ്‌റൂമുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെഡ് തീമിലാണ് മാസ്റ്റര്‍ ബെഡ്‌റൂമിന്റെ ഡിസൈന്‍. ഇവിടെ ഹെഡ് ബോര്‍ഡിനോട് ചേര്‍ന്നു ഭിത്തി റിനോന്‍ യൂ പി വി സി കൊണ്ടു പാനലിങ് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി ഒരുക്കിയ റൂമിലും യു പി വി സി പാനലിങ് ചെയ്തിട്ടുണ്ട്. എല്ലാ റൂമിലും സൈഡ് ടേബിലും വാഡ്രോബും നല്‍കിയിരിക്കുന്നു. എല്ലാ റൂമിലും ജിപ്‌സം കൊണ്ടുള്ള ഫാള്‍സ് സീലിങ് നല്‍കിയിട്ടുണ്ട്.

മനോഹരമായ ലൈറ്റിങ് ആണ് ഈ വീടിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. വളരെ ലളിതവും എന്നാല്‍ പ്രൗഢി തുളുമ്പുന്ന തരത്തിലാണ് ലൈറ്റിങ് ക്രമീകരണം

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!