ഇന്റര്‍ലോക്കിങ് ബ്രിക്‌സ് : ഗുണങ്ങളും ദോഷങ്ങളും

ചിലവു കുറഞ്ഞതും പൂര്‍ണ്ണമായും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ വീടൊരുക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല നിര്‍മാണ സാമഗ്രികളാണ് ഇന്റര്‍ലേക്കിങ്ങ് കട്ടകള്‍. മറ്റു നിര്‍മ്മാണ സാമഗ്രികളില്‍ നിന്നും വ്യത്യസ്തമായി, നിരവധി പ്രത്യേകതള്‍ ഉള്ളവയാണ് ഇന്റര്‍ലോക്കിങ് ബ്രിക്‌സുകള്‍.
സാധാരണയായി രണ്ടു തരത്തിലാണ് ഇന്റര്‍ ലോക്കിങ് ബ്രിക്‌സുകള്‍ നിര്‍മിക്കുന്നത്. മണ്ണും സിമന്റും മിക്‌സ് ചെയ്ത് ഹൈഡ്രോളിക് പ്രസില്‍ വച്ചമര്‍ത്തി നിര്‍മിക്കുന്നവയാണ് മഡ് ഇന്റര്‍ലോക്കിങ് ബ്രിക്കുകള്‍. ഇവക്ക് ഏകദേശം 25 രൂപയാണ് വില.

എംസാന്റ് വേസ്റ്റ്, ക്രഷര്‍പൊടി, ജില്ലി, സിമന്റ് എന്നിവ മികസ് ചെയ്ത് നിര്‍മിക്കുന്നവയാണ് സിമന്റ് ഇന്റര്‍ലോക്കിങ് ബ്രിക്‌സുകള്‍. ഇവയില്‍ കല്‍ക്കരി അവശിഷ്ടമായ ഫളൈആഷ് മിക്‌സ് ചെയ്തു ഉണ്ടാക്കുന്നവയാണ് ഫളൈ ആഷ് ബെയ്‌സ്ഡ് ഇന്റര്‍ലോക്കിങ് ബ്രിക്കുകള്‍.

ഇന്റര്‍ലോക്കിങ് ബ്രിക്കുകളുടെ പൊതുവായുള്ള ഗുണങ്ങളും ദോഷങ്ങളുമാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്.

ഗുണങ്ങള്‍
1. വളരെ വേഗം വീടുപണി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
2. ഭിത്തികെട്ടാന്‍ സിമന്റിന്റെ ആവശ്യമില്ല.ആദ്യത്തെ നിര വെക്കാന്‍ മാത്രമെ സിമന്റ് ആവശ്യമുളളൂ.
3. മഡ് ഇന്റര്‍ലോക്കിങ് ബ്രിക്‌സ് ഉപയോഗിക്കുമ്പോള്‍ വീടിനകത്ത് ചുടു കുറയും. അതു വഴി ഇലക്ട്രിസിറ്റി ബില്‍ കുറക്കാന്‍ സാധിക്കുന്നു.
4. പ്ലാസ്റ്ററിങ് ആവശ്യമില്ല.
5. പെയിന്റിങ് ആവശ്യമില്ല
6. വീടുപണിയുടെ ചിലവ് വളരെയധികം കുറക്കാന്‍ സാധിക്കുന്നു.

ദോഷങ്ങള്‍
1. ഇന്റര്‍ലോക്കിങ് ബ്രിക്കുകൊണ്ട് ഭിത്തികെട്ടുമ്പോവുണ്ടാകുന്ന ചെറിയ വിടവ് ശരിക്കും പ്ലാസ്റ്റര്‍ ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ ചെറിയ പ്രാണികള്‍, ഉറുമ്പുകള്‍ എന്നിവ കൂടു കൂട്ടും.
2. മഴ നനഞ്ഞാല്‍ പെട്ടെന്നു നിറം മാറും.
3. ഒരേ നിറത്തിലുള്ള ബ്രിക്‌സുകള്‍ കിട്ടിയില്ലെങ്കില്‍ എക്‌സ്റ്റീരിയറിന് ഒരേ നിറം ലഭിക്കില്ല.
4. രണ്ടു നിലകളില്‍ കൂടുതലുള്ള വീടുകള്‍ക്ക് അനുയോജ്യമല്ല.

മൊത്തത്തില്‍ ചെലവു കുറഞ്ഞ വീടൊരുക്കാന്‍ നിങ്ങളാഗ്രഹിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്റര്‍ലോക്കിങ് ബ്രിക്‌സുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഇന്റര്‍ലാക്കിങ് ബ്രിക്‌സിന്റെ 1,2,3 എന്നീ ദോഷങ്ങള്‍ അവഗണിക്കാവുന്നതും വേണമെങ്കില്‍ മുഴുവനായി പ്ലാസ്റ്റര്‍ ചെയ്ത് മറികടക്കാവുന്നതുമാണ്. അല്‍പം ചിലവ് കൂടുമെന്നു മാത്രം.

5
Leave a Reply

avatar
4 Comment threads
1 Thread replies
1 Followers
 
Most reacted comment
Hottest comment thread
3 Comment authors
Issacfiju RRahul MohanVineeth Recent comment authors
  Subscribe  
newest oldest most voted
Notify of
Vineeth
Guest
Vineeth

Only 4 lakh RS, done it

Vineeth
Guest
Vineeth

How is make a house in 4 lakh rupees

Vineeth
Guest
Vineeth

How we can make a home in a 4 cente

Rahul Mohan
Guest
Rahul Mohan

Can i make a 1000sqft house in 7 lakhs by the use of interlocks??Please suggest

Issacfiju R
Guest
Issacfiju R

ഗുണദോഷങ്ങളിൽ കാണാത്ത ഒരു വിഷയമാണ് എനിക്ക് ചോദിക്കാനുള്ളത്. ഇത്തരം നിർമ്മാണരീതിയുടെ ഭൂകമ്പ പ്രതിരോധശേഷി ഏതളവ് വരെയാണ്? ഭൂകമ്പ ഭീഷണി എക്കാലത്തേക്കാളും ശക്തമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ചിലവിനെക്കാൾ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നു.( തഞ്ചാവൂർ ക്ഷേത്രത്തിന്റെ ഉദാഹരണം മാറ്റി നിർത്തണം. അവിടെ ഉപയോഗിച്ച മെറ്റീരിയലും കല്ലിന്റെ ആകൃതിയും ഇപ്പോഴുള്ള ഇന്റർലോക്ക് കട്ട പോലെയല്ല ) മറ്റെല്ലാ ദോഷവശങ്ങളും അവഗണിച്ചാലും സുരക്ഷാ പ്രശ്നം ഇല്ല. ഒരു വ്യക്തവും കൃത്യവുമായ മറുപടി പ്രതീക്ഷിക്കുന്നു.

error: Content is protected !!