അടിപൊളിയാണ് ഈ ‘അംറിസ്’ (വീടും പ്ലാനും സഹിതം)

കന്റംപ്രറി ശൈലിയില്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ തലയുയര്‍ത്തിപ്പിടിച്ചാണ് അംറിസിന്റെ നില്‍പ്. ഒറ്റ നോട്ടത്തില്‍ ആരെയും വശീകരിക്കുന്നത് വ്യത്യസ്തമായ ഡിസൈന്‍ പാറ്റേണും കളര്‍ കോമ്പിനേഷനും. വീട്ടിനകത്തേക്ക് കടന്നാല്‍ അതിമനോഹരമായ ഇന്റീരിയറും. ഇതൊക്കെയാണ് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയിലെ അഷ്‌റഫിനു വേണ്ടി കണ്ണൂരിലെ പ്രമുഖ ഡിസൈനര്‍മാരായ ശമ്മാസും റസീല്‍ മുസ്തഫയും ഡിസൈന്‍ ചെയ്തിരിക്കുന്ന അംറിസ് എന്ന് പേരിട്ടിരിക്കുന്ന ഈ വീടിന്റെ വിശേഷങ്ങള്‍.

അഞ്ചുസെന്റ് പ്ലോട്ടിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. മുന്‍വശത്ത് റോഡായതിനാല്‍ കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരമുള്ള മൂന്ന് മീറ്റര്‍ സ്ഥലം മുന്‍വശത്ത് നല്‍കിയാണ് 2095 ചതുരശ്രയടി വിസ്തൃതിയുള്ള ഈ വീടൊരുക്കിയിരിക്കുന്നത്.

കന്റംപ്രറി ശൈലിയുടെ മുഖമുദ്രയായ ബോക്‌സ് ടൈപ്പിലാണ് വീടിന്റെ ഡിസൈന്‍. മുകള്‍ നിലയിലെ ബാല്‍ക്കണിക്ക് നല്‍കിയ ഗ്രൂവ് പാറ്റേണും സിറ്റൗട്ടിലെ ഭിത്തിയില്‍ നല്‍കിയ റൗണ്ട് ഓപണിംഗുകളും അവക്കു ചുറ്റും നല്‍കിയ വുഡന്‍ ബോര്‍ഡറുകളും വീടിന്റെ എക്‌സ്റ്റീരിയര്‍ ഭംഗി ഹൈലൈറ്റ് ചെയ്യുന്നു.


താഴത്തെ കിടപ്പുമുറിയിലേക്ക് വെയില്‍ തട്ടാതിരിക്കാന്‍ ഡിസൈന്‍ ചെയ്ത ഡബിള്‍ വാളും വീടിന്റെ ഡിസൈന്‍ എലമെന്റായി പ്രവര്‍ത്തിക്കുന്നു.

പൂമുഖത്തുനിന്നും നേരെ ചെല്ലുന്നത് ലിവിങ് ഹാളിലേക്കാണ്. ജ്യാമിതീയ രുപങ്ങള്‍ സൃഷ്ടിച്ച് ഡിസൈന്‍ ചെയ്‌തെടുത്ത പ്ലൈവുഡ് കൊണ്ടുള്ള പാര്‍ട്ടീഷന്‍ വളരെയധികം ആകര്‍ഷകമാണ്. ഈ പാര്‍ട്ടീഷനാണ് ലിവിങിനെ മറ്റു ഭാഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത്. ജിപ്‌സം സീലിങും കേവ് ലൈറ്റിങ്ങും ലിവിങ് ഹാളിന്റെ മറ്റു ആകര്‍ഷണങ്ങളാണ്.

ലിവിങ് ഹാളിലെ ഫാള്‍സ് സീലിങ് ഡിസൈന്‍ പാറ്റേണ്‍ തന്നെയാണ് ഡൈനിങ്ങിലും ഉപയോഗിച്ചിരിക്കുന്നത്. നീളം കൂടിയ ജനാലകള്‍, നീഷുകളില്‍ നല്‍കിയ ലൈറ്റിങ്,കന്റംപ്രറിക്ക് യോജിച്ച തരത്തിലുള്ള ഡൈനിങ് ഫര്‍ണിച്ചറുകള്‍ എന്നിവയാണ് ഡൈനിങിലെ ആകര്‍ഷണങ്ങള്‍.

കോര്‍ട്ട് യാര്‍ഡിനോട് ചേര്‍ന്ന് ഡൈനിങ് ഏരിയയില്‍ നിന്നാണ് ഗോവണി ആരംഭിക്കുന്നത്. വുഡ് സ്റ്റീല്‍ ജിഐ എന്നിവ ഉപയോഗിച്ചാണ് സ്‌റ്റെയര്‍ കേസിന്റെ ഹാന്‍ഡ് റെയില്‍ പണിതിരിക്കുന്നത്.

L ഷേപ്പ് കിച്ചണാണ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. കിച്ചണും ജിപ്‌സം കൊണ്ടുള്ള ഫാള്‍സ് സീലിങ് നല്‍കി മനോഹരമാക്കിയിരിക്കുന്നു. കൗണ്ടര്‍ ടോപ്പിന് ഗ്രാനൈറ്റ് ഉപയോഗിച്ചു. എംഡിഎഫ് ഉപയോഗിച്ചാണ് കിച്ചണ്‍ കാബിനറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ചുമരുകളില്‍ വാള്‍ ടൈല്‍ നല്‍കി മനോഹരമാക്കിയിട്ടുണ്ട്.്‌യൂ അടുക്കളയുടെ ഒരു വശത്തെ ഭിത്തിയില്‍ നല്‍കി വിന്‍ഡോ കം ക്യൂരിയോസ് മൊഡ്യൂള്‍ കോര്‍ട്ട് യാര്‍ഡിന്റെ ഭംഗി അടുക്കളയിലേക്കെത്തിക്കുന്നു.

അടുക്കളക്കടുത്തായി വര്‍ക് ഏരയ നല്‍കിയിരിക്കുന്നു. കിടപ്പുമുറകളില്‍ ഗ്ലോസി ഫിനിഷ് വിട്രിഫൈഡ് ടൈലുകളും മറ്റിടങ്ങളില്ട ബെയ്ജ് നിറത്തിലുള്ള മാറ്റ് ഫിനിഷ് വിട്രിഫൈട് ടൈലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

വീടിന്റെ മറ്റൊരു ആകര്‍ഷണീയത പരമാവധി പച്ചപ്പ് വീടിനകത്ത് കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതാണ്. ഫോര്‍മല്‍ ലിവിങ്, ഗോവണി എന്നിവക്കിടയിലും കിച്ചണ്‍, ഡൈനിങ് എന്നിവക്കിടയിലുമായി രണ്ട് ഡബിള്‍ ഹൈറ്റ് കോര്‍ട്ട് യാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. പെബിളുകള്‍, ചെറു സസ്യങ്ങള്‍, കൃത്രിമ പുല്‍ത്തകിടി എന്നിവ നല്‍കി കോര്‍ട്ട് യാര്‍ഡുകള്‍ മനോഹരമാക്കിയിരിക്കുന്നു.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!