വെല്ലുവിളിയുടെ സൗന്ദര്യം..


വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിവും പരിചയസമ്പന്നതയുമുള്ള ഒരു എന്‍ജീനിയറെയാണ് നിങ്ങള്‍ വീടുപണി ഏല്‍പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഏതൊരു പ്ലോട്ടിലും സുന്ദരമായ വീടുകള്‍ വെക്കാവുന്നതാണ്.വ്യക്തമായ ആകൃതിയില്ലാത്ത പ്ലോട്ടില്‍ എങ്ങനെ ഭംഗിയും സൗകര്യവും നിറഞ്ഞ ഒരു വീടു വെക്കാമെന്നു ആലോചിക്കുന്നവര്‍ക്ക് ്ഇതൊരു അനുഗ്രവുമാണ്.

വെറും 12 മീറ്റര്‍ മാത്രം വീതിയുള്ള കൃത്യമായ ആകൃതി ഇല്ലാത്ത നീളന്‍ സ്ഥലം, ഒത്ത നടുവിലായി വെള്ളം വറ്റാത്ത ഒരു കിണറും.ഏതൊരു ഡിസൈനര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന പ്ലോട്ടില്‍ ഡിസൈനിംഗ് പൂര്‍ത്തിയായപ്പോള്‍ ലഭിച്ചതാവട്ടെ 3023 ച.അടി വിസ്തൃതിയുള്ള ഒരു അടിപൊളി വീടും.കോഴിക്കോട് ഡോക്ടര്‍ മുഹമ്മദ് അഷ്‌റഫ് എന്ന ക്ലയിന്റിനു വേണ്ടി ഗ്രീന്‍ ലൈഫ് എഞ്ചിനീയറിംഗ് സൊല്യൂഷന്‍സിലെ ഫൈസല്‍ മജീദ് ഡിസൈന്‍ ചെയ്തതാണ് ഈ വീട്.5 കിടപ്പുമുറികള്‍ ഉള്‍ക്കൊള്ളുന്ന ഈ വീടിന്റെ പുറം കാഴ്ച്ച മോഡേണ്‍ ആര്കിട്ടെക്ചുറല്‍ ശൈലിയിലുള്ളതാണ് എന്നാല്‍ വീടിന്റെ ഇന്‍ടിരിയര്‍ മിനിമലിസ്റ്റിക് മാതൃകയില്‍ ഉള്ളതാണ്.

1898 ച.അടി വിസ്തൃതിയുള്ള ഒന്നാം നിലയില്‍ ഒരു പോര്‍ച്, കണ്‍സള്‍ട്ടേഷന്‍ റൂം, 2 സിറ്റ് ഔട്ട്, ലിവിംഗ്, ഡൈനിങ്ങ്, 2 ബാത്ത് അറ്റാച്ച്ട് ബെഡ്രൂം , കോര്‍ട്ട്യാര്‍ഡ് , അടുക്കള, വര്‍ക്ക് ഏരിയ, സ്റ്റോര്‍ റൂം, യൂട്ടിലിറ്റി എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

1125 ച.അടിയാണ് ഒന്നാം നിലയുടെ വിസ്തീര്‍ണം.അപ്പര്‍ ലിവിംഗ്,3 ബാത്ത് അറ്റാച്ച്ട് ബെഡ്രൂം,ബാല്‍ക്കണി എന്നിവയാണ് ഒന്നാം നിലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!