പ്ലംബിങ്ങില്‍ ശ്രദ്ധിക്കാന്‍ 5 കാര്യങ്ങള്‍

വീടുനിര്‍മ്മാണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയോടെ പ്ലാന്‍ ചെയ്യേണ്ട ഒന്നാണ് പ്ലംബിംഗ്. ദീര്‍ഘകാലം അറ്റകുറ്റപ്പണികള്‍ സംഭവിക്കാതെ വേണം പ്ലംബിംഗ് പ്ലാന്‍ ചെയ്യേണ്ടത്. ഇനി അഥവാ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നാലും വളരെ എളുപ്പത്തില്‍ നന്നാക്കാന്‍ പറ്റുന്നതരത്തിലാവണം പ്ലംമിങ്.

രണ്ടുതരം പ്ലംമിങ് ആണ് വീടുകളില്‍ ഉപയോഗിക്കുന്നത്. ഒന്ന് വെള്ളം വിതരണം ചെയ്യാനുള്ളതും മറ്റൊന്ന് മലിനജലം നീക്കം ചെയ്യുന്നതിനും. പ്ലമിങില്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ

1. വെള്ളം ശേഖരിച്ചുവെക്കുന്ന ടാങ്കിന്റെ വലിപ്പം ആദ്യം നിശ്ചയിക്കണം. ഒരാള്‍ക്ക് ഒരു ദിവസം 200 ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ടാങ്കിന്റെ വലിപ്പം തീരുമാനിക്കാം. 5 അംഗങ്ങളുള്ള വീട്ടിലേക്ക് 5 ത 200 = 1000 എന്ന കണക്കില്‍ 1000 ലിറ്ററിന്റെ ടാങ്ക് വേണം. 500 ലിറ്ററിന്റെ ടാങ്ക് വാങ്ങിയാല്‍ രണ്ട് പ്രാവശ്യം മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരും. ഇത് അമിത വൈദ്യുതിയുപയോഗത്തിന് കാരണമാകും.

2. ടാങ്കില്‍ നിന്നുമുള്ള പ്രധാന വെള്ള വിതരണ പൈപ്പുകളുടെ എണ്ണത്തില്‍ ക്യത്യമായ പ്ലാനിങ് വേണം. എല്ലാ ഭാഗത്തേക്കുമായി ഒരൊറ്റ പൈപ്പ് നല്‍കാതെ വിവിധ ഭാഗങ്ങളായി വേര്‍തിരിച്ച് അവക്ക് വ്യത്യസ്ത പൈപ്പുകളും വാള്‍വുകളും നല്‍കുന്നത് ഭാവിയില്‍ അറ്റകുറ്റപ്പണികള്‍ എളുപ്പമാക്കും.

3. പ്രധാന വെള്ള വിതരണ പൈപ്പുകളുടെ വലിപ്പം തീരെ കുറയാതിരിക്കാന്‍ ശ്രദ്ധിക്കുക. പൈപ്പുകളുടെ വലിപ്പം കുറഞ്ഞാല്‍ എല്ലായിടത്തും വേണ്ട പോലെ വെള്ളം എത്തില്ല. പ്രധാന പൈപ്പുകളുടെ വലിപ്പം കുറഞ്ഞത് ഒന്നര ഇഞ്ചെങ്കിലുമുണ്ടെന്ന് ഉറപ്പുവരുത്തുക.

4. പൈപ്പുകള്‍ ചുമരിനുള്ളിലൂടെ പോവുന്ന കണ്‍സീല്‍ഡ് വയറിങാണ് കാണാന്‍ ഭംഗി. എന്നാല്‍ ഇത് അറ്റകുറ്റപണി പ്രയാസകരമാക്കും. പെട്ടെന്ന് കാഴ്ച വരാത്ത വശങ്ങളിലേക്ക് പൈപ്പുകള്‍ വരുന്ന തരത്തില്‍ പ്ലാന്‍ ചെയ്ത് ഓപണ്‍ പ്ലമിങ് ചെയ്യാവുന്നതാണ്.

5. ഡ്രൈനേജില്‍, സെപ്റ്റിക് ടാങ്ക് സോക്പിറ്റ് എന്നീ രണ്ടു ഭാഗങ്ങളാണുള്ളത്. ഇത് രണ്ടും നിര്‍ബന്ധമായും വേണം. അടുക്കളയില്‍ നിന്നോ ബാത്ത് റൂമില്‍ നിന്നോ ഉള്ള അഴുക്കുവെള്ളം ഒരിക്കലും സെപ്റ്റിക് ടാങ്കിലേക്ക് തള്ളരുത്. ഇത് സെപ്റ്റിക് ടാങ്കിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കാനും ടാങ്ക് നിറയാനും കാരണമാകും. സോക്പിറ്റിലേക്കുള്ള പൈപ്പുകള്‍ ചരിച്ച് വേണം സ്ഥാപിക്കാന്‍. പെപ്പുകളില്‍ വായു പുറത്തേക്ക് പോവാനുള്ള എയര്‍ പൈപ്പുകള്‍ നല്‍കണം. കിണറില്‍ നിന്ന് കുറഞ്ഞത് ഏഴര മീറ്ററെങ്കിലും അകലം വേണം സെപ്റ്റിക് ടാങ്കുകള്‍ക്ക്. അടുത്ത് വീടുണ്ടെങ്കില്‍ അയല്‍വാസിയുടെ കിണറും പരിഗണിക്കുക.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!