5 ലക്ഷവും 28 ദിവസവും. അതാണ് ഈ വീടിന്റെ പിറവിയുടെ കഥ (വീടും പ്ലാനും)

ബാങ്ക് ലോണും കടങ്ങളുമെല്ലാം വാരിക്കൂട്ടി വീട് നിര്‍മാണം നടത്തി സ്വസ്ഥതയും ആരോഗ്യവും നശിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരോട് ഒരു മുന്നറിയിപ്പ്. തുച്ഛമായ കാശും അല്പം സ്വതന്ത്ര ചിന്താഗതിയും ഉണ്ടെങ്കില്‍ , വാസ്തു ആര്‍ക്കിടെക്ട് പ്രസൂന്‍ സുഗതന്‍ നിര്‍മ്മിച്ച ഈ വീടിനെക്കുറിച്ച് നിങ്ങള്‍ ഒന്ന് വായിക്കണം.
വീട് നിര്‍മാണത്തിന്റെ ബദല്‍ രീതികള്‍ അന്വേഷിക്കാതെ, വന്‍ തുക ലോണും എടുത്തു പരമ്പരാഗതമായ രീതിയില്‍ വീട് പണി തുടങ്ങുന്നവര്‍ക്ക് ഈ വീട്ടില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

വളരെ കുറഞ്ഞ ചിലവില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള വീടുകള്‍ നിര്‍മിക്കാമെന്നു പ്രാവര്‍ത്തികമാക്കി തെളിയിക്കുകയാണ് ഇദ്ദേഹം. കുറെ വെട്ടുകല്ലുകളും സിമന്റും ഉപയോഗിച്ചാലെ വീട് നിര്‍മിക്കാന്‍ പറ്റു എന്ന പരമ്പരാഗത ചിന്താഗതിയെ പൊളിച്ചെഴുതുക കൂടിയാണ് അദ്ദേഹം ഈ പ്രൊജെക്ടിലൂടെ ചെയ്യുന്നത്.

1110 ചതുരശ്രയടി വിസ്തൃതിയുള്ള ഈ വീട് നിര്‍മിക്കാന്‍ ആകെ ചിലവ് വന്നത് 4.65 ലക്ഷം രൂപ മാത്രം. വീടുപണി പൂര്‍ത്തിയാക്കിയതാകട്ടെ വെറും 25 ദിവസം കൊണ്ടും.

വാസ്തവീയം എന്നു പേരിട്ടിരിക്കുന്ന ഈ വീട് പൂര്‍ണമായും പ്രകൃതി സൗഹാര്‍ദ്ധ നിര്‍മിതിയെന്ന ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഭൂമിയുടെ ഘടനക്കും ചുറ്റുപാടുകള്‍ക്കും കോട്ടം വരുത്താതെ ഇത്തരം വീടുകള്‍ നിര്മികമെന്നതാണ് ഇതിന്റെ സവിശേഷത.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി മുകളില്‍ നിന്നും താഴേക്ക് എന്ന രീതിയിലാണ് വീടുപണി തുടങ്ങിയത്. ആദ്യമായി നിര്‍മിച്ചത് മേല്‍ക്കൂരയാണ്. പിന്നെ ചുവരു നിര്‍മിച്ചു, അതിനു ശേഷം നിലവും. 640 ചതുരശ്രയടി വിസ്ത്രിതിയുള്ള താഴത്തെ നിലയില്‍ രണ്ടു കിടപ്പുമുറികള്‍, ലിവിങ്, ഡൈനിങ്ങ്, കിച്ചന്‍, ബാത്രൂം എന്നീ സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്.മുകളിലെ നിലയില്‍ ഹാളും ബല്‍ക്കണിയും സെറ്റ് ചെയ്തു. ഇതു ഒരു പാര്‍ട്ടി ഏരിയ ആയും ഉപയോഗപ്പെടുത്താം.

വീടിന്റെ ഇരുവശങ്ങളിലും അഞ്ചു കുഴികളെടുത്തു അതില്‍ ജി ഐ പൈപ്പ് ഇറക്കിവെച്ചു കോണ്ക്രീറ്റ് ചെയ്തു ഉറപ്പിച്ചു.ഭൂനിരപ്പില്‍ നിന്നും 5 അടി ഉയരത്തിലാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. ഇതിനു മുകളില്‍ ജി ഐ സ്‌ക്വയര്‍ പൈപ്പ് പിടിപ്പിച്ചു. ഇതിനു മുകളില്‍ ത്രികോണാകൃതിയിലുള്ള ജി ഐ ഫ്രെയിം പിടിപ്പിച്ചു.
ഈ ഫ്രയിമുകളില്‍ ജി ഐ ട്രാഫോള്‍ഡ് ഷീറ്റ് ഉറപ്പിച്ചു. സിമന്റ് ബോര്‍ഡുകള്‍ കൊണ്ടു അകതളങ്ങള്‍ വേര്‍തിരിച്ചു.

മുന്നിലേയും പിന്നിലെയും ചുമരുകള്‍ കട്ട കെട്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. ഇതു വീടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. സീലിങ്ങിലെ മെറ്റല്‍ ഷീറ്റിന് താഴെ ജിപ്‌സം കൊണ്ടു ഫാള്‍സ് സീലിങ് ചെയ്തതിനാല്‍ ചൂട് അനുഭവപ്പെടുന്നില്ല. മുകള്‍ നിലയിലെ നിലമൊരുക്കാന്‍ വി ബോര്‍ഡ് പാനലുകള്‍ ഉപയോഗിച്ചു.

നിരവധി സവിശേഷതകളുണ്ട് ‘ വാസ്തവീയ’ ത്തിനു. പ്രകൃതി ക്ഷോഭങ്ങളെ ചെറുക്കാന്‍ പ്രാപ്തിയുള്ള നിര്‍മിതിയാണിത്. അവശ്യാനുസരണം അഴിച്ചു മാറ്റി സ്ഥാപിക്കാമെന്നതാണ് വേറെ ഒരു പ്രത്യേകത. അകതളങ്ങള്‍ക്കു ചെയ്ഞ്ച് വേണമെന്ന് ആഗ്രഹിക്കുകയാണെങ്കില്‍ , സിമന്റ് പാനലുകള്‍ അഴിച്ചു മാറ്റി പുനഃക്രമീകരിക്കുകയും ചെയ്യാം

ഈ വീടിന്റെ പ്ലാന്‍ കാണാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!