തലയെടുപ്പോടെ അഞ്ചുസെന്റില്‍ ( വീടും പ്ലാനും സഹിതം)

അഞ്ചുസെന്റ് പരമാവധി മുതലെടുത്ത് നിര്‍മിച്ച ഒരു അടിപൊളി വീട്. ഗുരുവായൂര്‍ മുതുവട്ടൂരില്‍ ഷറഫുദ്ദീനും കുടുംബത്തിനും വേണ്ടി ഡിസൈനേഴ്‌സ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിലെ എഞ്ചിനീയര്‍ അനില്‍ ആന്റോ നിര്‍മിച്ചിരിക്കുന്ന ഈ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

നല്ല ഉയരവും എടുപ്പും തോന്നിക്കുന്ന, 1900 ചതുരശ്രയടി വിസ്തൃതിയുള്ള ഈ വീട് പണിതീര്‍ത്തിരിക്കുന്നത് 30 ലക്ഷം രൂപക്കാണെന്നതാണ് പ്രത്യേകത. ആഢംബരങ്ങള്‍ പരമാവധി ഒഴിവാക്കി, സ്‌പേസുകള്‍ പരമാവധി വിശാലമാക്കിയുമാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കന്റംപ്രറി ശൈലിയുടെയും ട്രഡീഷണല്‍ ശൈലിയുടെയും സുന്ദരമായ സമന്വയമാണ് ഈ വീട്. വളരെ പ്ക്വമായ എക്സ്റ്റീരിയര്‍ കളര്‍ കോമ്പിനേഷന്‍ എടുത്തു പറയേണ്ട സവിശേഷതയാണ്. ബെയ്ജ് – ഐവറി കോമ്പിനേഷനാണ് എക്‌സ്റ്റീരിയറിന് നല്‍കിയിരിക്കുന്നത്. ഹൈലൈറ്റ് ചെയ്യാനായി ഒരു ഭാഗം ക്ലാഡിങ് സ്‌റ്റോണ്‍ ഉപയോഗിച്ചിട്ടുണ്ട്.

താഴത്തെ നിലയില്‍ ഒരു ഡ്രോയിങ് റൂം നല്‍കിയിട്ടുണ്ട്. ഇവിടെ ഒരു റെഡിമെയ്ഡ് സോഫ നല്‍കി. ഡൈനിങ്, ലിവിങ് ഏരിയകള്‍ ഓപണായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡൈനിങിനോട് ചേര്‍്ന്ന് വാഷ് ഏരിയ നല്‍കി.

മൂന്നു ബെഡ്‌റൂമുകളാണ് ഈ വീട്ടിലുള്ളത്. താഴെ ഒരു ബെഡ്‌റൂമും മുകളില്‍ രണ്ടു ബെഡ് റൂമും നല്‍കി. എല്ലാ ബെഡ് റൂമുകളും ബാത്ത് അറ്റാച്ച്ഡ് ആയിട്ടാണ് നിര്‍മിച്ചിരിക്കുന്നത്.ബെഡ് റൂമുകളിലെല്ലാം വാഡ്രോബുകള്‍ നല്‍കി.

കൂടാതെ ഇരു ബെഡ് റൂമുകള്‍ക്കിടയില്‍ സ്റ്റഡി ഏരിയയും അപ്പര്‍ ലിവിങും ബാല്‍ക്കണിയും നല്‍കി. ഫ്‌ളോറിങ്ങിന് ടൈല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കിച്ചണില്‍ കൗണ്ടര്‍ ടോപ്പിന് ഗ്രാനൈറ്റ് ഉപയോഗിച്ചു

 

 

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!