നാലു സെന്റില്‍ 25 ലക്ഷത്തിന് ഒരു അഡാര്‍ വീട്(വീടും പ്ലാനും)

മുടക്കുന്ന പണത്തിനു മൂല്യം, അത് സൗന്ദര്യത്തിലായാലും സൗകര്യത്തിലായാലും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ കാണുന്ന വീടുകളെല്ലാം പലപ്പോഴും പണത്തിനൊത്ത മൂല്യം മതിക്കാത്തതായിരിക്കും. ഭംഗിക്ക് വേണ്ടി അനാവശ്യ ഏച്ചുകൂട്ടലുകള്‍ നടത്തി അനാവശ്യമായി പണവും പ്ലോട്ടും നഷ്ടപ്പെടുത്തിയാണ് അധിക വീടുകളും നിര്‍മിക്കപ്പെടുന്നത്.
ഇതിനൊരു അപവാദമാവുകയാണ് വെറും നാലു സെന്റില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ മനോഹരമായ ഈ വീട്.
ചെറിയ ഒരു പ്ലോട്ടില്‍ ഇത്രയും ഭംഗിയുള്ള ഒരു വീട് വെറും ഇരുപത്തഞ്ചു ലക്ഷം രൂപയ്ക്കു പൂര്‍ത്തിയാക്കിയതിന്റെ ക്രെഡിറ്റ് ട്രയാംഗിള്‍ ഹോംസിലെ ആര്‍ക്കിടെക്റ്റ് പ്രവീണിനും ഡിസൈനര്‍ നിഷക്കും അവകാശപ്പെട്ടതാണ്.

റോഡില്‍ നിന്നും അല്പം ചെരിവുള്ള നാലു സെന്റ് പ്ലോട്ടിലാണ് വീട് വച്ചിരിക്കുന്നത്. പ്ലോട്ടിന്റെ സ്വാഭാവികത നിലനിര്‍ത്തി, പരമാവധി സൗകര്യങ്ങള്‍ നല്‍കിയാണ് 1430 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ വീട് നിര്‍മിച്ചിരിക്കുന്നത്.

 

25 ലക്ഷത്തിനുള്ളില്‍, ഏപ്പോഴും ഫ്രഷായി തോന്നിക്കുന്ന വീട് വേണമെന്ന വീട്ടുകാരുടെ അവശ്യത്തിലൂന്നിയാണ് വീടിന്റെ ഡിസൈന്‍ തയാറാക്കിയത്. അത് കൊണ്ടുതന്നെ കന്റെംപ്രറി ഡിസൈന്‍ ആണ് തിരഞ്ഞെടുത്തത്.

വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം നിരവേറ്റുന്ന തരത്തില്‍, പ്ലോട്ട് പരമാവധി ഉപയോഗപ്പെടുത്തി പരിമിതികള്‍ അനുഭവപ്പെടാത്ത തരത്തിലുള്ള നിര്‍മ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.

എക്സ്റ്റീരിയര്‍ ഭംഗി തന്നെയാണ് ഈ വീടിന്റെ പ്രധാന ആകര്‍ഷണം. ബോക്‌സ് ടൈപ്പ് മാതൃകകളുടെ പക്വമായ വിന്യാസവും നിറങ്ങളുടെ തിരഞ്ഞെടുപ്പും വീടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. കന്റെംപ്രറിയുടെ മുഖമുദ്രയായി ഗ്രേ,മഞ്ഞ, വെള്ള എന്നീ നിറങ്ങള്‍ വളരെ മനോഹരമായി, കൃത്യമായ അനുപാതത്തില്‍ ഉപയോഗിച്ചിരിക്കുന്നു.

വീടിന്റെ ഡിസൈനിന്റെ തുടര്‍ച്ചയായാണ് ചുറ്റു മതില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജി ഐ സ്‌കോയര്‍ പൈപ്പും ആര്‍ട്ടിഫിഷ്യല്‍ വുഡ് പാനലും ഉപയോഗിച്ചാണ് ഗേറ്റ് നിര്‍മിച്ചിരിക്കുന്നത്. വീടിന്റെ മുന്നിലേക്ക് തള്ളി നില്‍ക്കുന്ന തരത്തില്‍ ജി ഐ പൈപ്പ് ഉപയോഗിച്ച് സ്ട്രാക്ചര്‍ ഉണ്ടാക്കി അതില്‍ പൊളി കാര്‍ബനെറ്റ് ഷീറ്റിട്ടു നിര്‍മിച്ച കാര്‍ പോര്‍ച്ചും ശ്രദ്ധ കവരുന്നതായി.
ഒരു കുടുംബത്തിന് ആധുനിക രീതിയില്‍ ജീവിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വീട്ടില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. സിറ്റൗട്ട്, ഡ്രോയിങ് റൂം, ഡൈനിങ്ങ്, കിച്ചന്‍, അപ്പര്‍ ലിവിങ്, ഓപ്പണ്‍ ടെറസ്, താഴെ ഒരു ബെഡ്‌റൂം, മുകളില്‍ രണ്ടു ബെഡ്‌റൂം തുടങ്ങിയവയാണ് സൗകര്യങ്ങള്‍.
വളരെ ലളിതമായിട്ടാണ് വീടിന്റെ അകത്തളങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റെയര്‍ ഏരിയയില്‍ ഗ്ലാസ് പാര്‍ഗോള റൂഫ് നല്‍കി വീട്ടിനുള്ളില്‍ വെളിച്ചം ഉറപ്പാക്കി. മുന്‍വശത്തുള്ള റൈലിങ്ങിന് ജി ഐ പൈപ്പും ഗ്ലാസും നല്‍കിയത് ഭംഗി വര്‍ധിപ്പിച്ചു, അതോടൊപ്പം ചിലവും കുറച്ചു. എക്സ്റ്ററിയറിലെ ജി ഐ പൈപ്പുകള്‍ക്കു സംരക്ഷണം നല്‍കാന്‍ എപ്പോക്‌സി കോട്ടിങ് നല്‍കിയിട്ടുണ്ട്.
L ഷെയിപ്പിലാണ് കിച്ചന്‍ കൌണ്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൌണ്ടര്‍ ടോപ്പിന് ഗ്രാനൈറ്റ് ഉപയോഗിച്ചു. കബോര്‍ഡുകള്‍ക്കു പ്ലൈവുഡും എം ഡി എഫും ഉപയോഗിച്ചു. കിച്ചനില്‍ വുഡ് ഫിനിഷിലുള്ള ടൈലും മറ്റിടങ്ങളില്‍ വെള്ള വിട്രിഫൈഡ് ടൈലും ഉപയോഗിച്ചു.

ഏതു പ്ലോട്ടിലും മനോഹരമായതും സൗകര്യങ്ങള്‍ നിറഞ്ഞതുമായ വീടുണ്ടാക്കാമെന്നു തെളിയിക്കുകയാണ് ആര്‍ക്കിടെക്റ്റ് പ്രവീണ്‍. അകെ വേണ്ടത് വീട്ടുകാരുടെ സജീവ പങ്കാളിത്തവും സഹകരണവും മാത്രം.
ചെലവ് ചുരുക്കിയത് ഇങ്ങനെ:

  •  ഉറപ്പുള്ള മണ്ണായതിനാല്‍ ഫൗണ്ടേഷന് വേണ്ടി അധികം ക്യാഷ് ചിലവാക്കിയില്ല.
  • മുന്‍വശത്തെ പ്രധാന വാതില്‍ മാത്രം വുഡ് പൊളിഷിംഗ് ചെയ്തു
  • എല്ലാ ബാത്രൂം ഫിറ്റിംഗുകളും ഒരേ ഭിത്തിയില്‍ വരത്തക്ക രീതിയില്‍ പ്ലംബിംഗ് ലേഔട്ട് സ്വീകരിച്ചു.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!