ഇത്തിരി സ്ഥലത്ത് ഒരു വമ്പന്‍ വീട്

വീടു വെക്കാന്‍ അഞ്ചും പത്തും സെന്റ് സ്ഥലം പോര എന്ന് തോന്നുന്നവര്‍ കാണേണ്ട ഒരു വീടുണ്ട്. പ്രമുഖ ഡിസൈനര്‍ ജോണ്‍സന്‍ റൈജു ഡിസൈന്‍ ചെയ്ത, തോപ്പുംപടിയിലെ ‘കുട്ടപ്പശ്ശേരി’ വീടാണത്. ആധുനികശൈലിയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഈ വീട് നില്‍ക്കുന്നത് വെറും രണ്ട് സെന്റ് സ്ഥലത്താണെന്നറിഞ്ഞാല്‍ ആരും അതിശയിക്കും. ഒരു കുടുംബത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും വളരെ വിദഗ്ദമായി, വിശാലതയോടുകൂടി അവതരിപ്പിച്ചിരിക്കുന്നു ഈ വീട്ടില്‍.

മുന്‍വശത്ത് മുറ്റത്തിന് വേണ്ടി 2.7 മീറ്റര്‍ സ്ഥലം കണ്ടെത്തിയാണ് വീടിന് സ്ഥാനം കണ്ടെത്തിയത്. ആവശ്യത്തിന് മാത്രം വലുപ്പമുള്ള സിറ്റൗട്ട് 2.10 x 1.05 എന്ന അളവിലാണ് നല്‍കിയത്.
2.37 X 2.78 അളവില്‍., ഒരു കാര്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന തരത്തില്‍ കാര്‍പോര്‍ച്ച് പണിതു.


ലിവിങ് ഹാളിന് അത്യാവശ്യം വിശാലത നല്‍കി.ലിവിങ് ഹാളിനടുത്തായി ഒരു കോര്‍ട്ട് യാര്‍ഡ് നല്‍കിയിട്ടുണ്ട്.


ലിവിങിന് നേരെ പിന്നിലായി അടുക്കള നിര്‍മിച്ചു. വൈറ്റ് ഗ്രീന്‍ തീമിലാണ് അടുക്കളയില്‍ കബോര്‍ഡുകള്‍ വിന്യസിച്ചിരിക്കുന്നത്.


ലിവിങിനോടനുബന്ധിച്ച് ഡൈനിങ് ഹാള്‍ നല്‍കി. താഴത്തെ നിലയില്‍ ഒരു ബെഡ് റൂം മുകളിലെ നിലയില്‍ രണ്ട് ബെഡ് റൂമുമാണുള്ളത്.

വീടിന്റെ മുകളിലെ ബാല്‍ക്കണി ചെറിയൊരു ഗാര്‍ഡന്‍ ആയിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബാംബൂ ചെടികളും കൃത്രിമ പുല്‍ത്തകിടിയും ഈ ഗാര്‍ഡനെ മനോഹരമാക്കുന്നു.

വീടിന്റെ താഴത്തെ നിലയുടെ വിസ്തൃതി 542 ചതുരശ്രയടിയും മുകളിലെ നിലയുടെ വിസ്തൃതി 476 ചതുരശ്രയടിയുമാണ്. ആകെ 1018 സ്‌ക്വയര്‍ ഫീറ്റ്.

 

 

ഡിസൈനര്‍:
ജോണ്‍സന്‍ റൈജു

9895690982

ഏകദേശം 26 ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!